kerala

ഇഡി അന്വേഷണം ഹൈക്കോടതി തടയില്ല, തടയുന്നത് സുപ്രീം കോടതിയുടെ ഉത്തരവിന്റെ ലംഘനമാകും.

കൊച്ചി. മസാല ബോണ്ട് കേസിലെ എൻഫോ‌ഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം സ്റ്റേ ചെയ്യണമെന്ന കിഫ്‌ബിയുടെ ആവശ്യം ഹൈക്കോടതി തള്ളിയതോടെ വെട്ടിലായിരിക്കുന്നത് കിഫ്‌ബിക്ക് പുറമെ മുൻമന്ത്രി തോമസ് ഐസക്കും പിണറായി സർക്കാരും. ഇ ഡി അന്വേഷണം ഹൈക്കോടതി വഴി തടയാമെന്നുള്ള തോമസ് ഐസക്കിന്റെ പിണറായി സർക്കാരിന്റെയും പ്രതീക്ഷകൾ അസ്തമിക്കുകയാണ്. കാരണം അത്തരം ഒരു ഉത്തരവ് ഇറക്കുന്നത് സുപ്രീം കോടതിയുടെ ഉത്തരവിന്റെ ലംഘനമാകും.

ഇഡിയുടെ സമൻസ് സദ്ദുദേശത്തോടെയല്ലെന്നും പ്രവർത്തനം തടസപ്പെടുത്തുകയാണ് ലക്ഷ്യമെന്നുമായിരുന്നു കിഫ്‌‌ബിയുടെ വാദം ആണ് ഹൈക്കോടതിയിൽ ഏശാതെ പോയത്. പണം എത്തിയത് നിയമവിരുദ്ധമായിട്ടാണെന്ന് പറയാൻ സാധിക്കില്ലെന്നാണ് കിഫ്‌ബി വ്യക്തമാക്കിയിരുന്നത്. ജസ്റ്റിസ് വി ജി അരുൺ പരിഗണിച്ച ഹർജി സെപ്തംബർ രണ്ടിന് വീണ്ടും പരിഗണിക്കാനിരിക്കുകയാണ്.

മസാല ബോണ്ട് വിതരണവുമായി ബന്ധപ്പെട്ട് ഇ‌ഡിയുടെ അന്വേഷണത്തിന്റെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്ന കിഫ്‌ബിയുടെ ആവശ്യമാണ്
കേരള ഹൈക്കോടതി തള്ളിയിരിക്കുന്നത്. ഇഡി യുമായി ബന്ധപ്പെട്ട കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) വകുപ്പുകളുടെ ഭരണഘടനാപരമായ സാധുത ശരിവച്ച് സുപ്രീംകോടതി ഉത്തരവിന്റെ ചുവടു പിടിച്ചാണ് ഹൈക്കോടതി ഇപ്പോൾ കൈകൊണ്ട തീരുമാനം. ഇക്കാര്യത്തിൽ അതാണ് ശ്രദ്ധേയം. അതുകൊണ്ടു തന്നെ രാജ്യത്തെ പരമോന്നത നീതി പീഠത്തിന്റെ ഉത്തരവ് നില നിൽക്കെ ഇ ഡിയുടെ അന്വേഷങ്ങളെ രാജ്യത്ത് തടയിടാൻ നടത്തുന്ന ഒരു നീക്കവും കേരളത്തിൽ മാത്രമല്ല മറ്റൊരു സംസ്ഥാനത്തും ഇനി വില പോവില്ല. എന്തെന്നാൽ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിന്റെ ഉത്തരവിനെതിരെ രാജ്യത്തെ ഒരു ഹൈക്കോടതിക്കും മറ്റൊരു ഉത്തരവോ നിരീക്ഷണമോ നടത്താൻ കഴിയില്ല എന്നതാണ് വാസ്തവം.

അറസ്റ്റ്, സ്വത്ത് കണ്ടെടുക്കാൻ, പരിശോധന, തുടങ്ങിയ നടപടികൾക്ക് ഇ ഡി അധികാരം നൽകുന്ന വകുപ്പുകൾ ഭരണഘടനാപരമാണെന്ന്
സുപ്രീം കോടതി ഒരാഴ്ച മുൻപാണ് നിർണായക വിധി പുറപ്പെടുവിച്ചിരുന്നത്. ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ വകുപ്പുകൾ ചോദ്യം ചെയ്തുകൊണ്ടുള്ള രാജ്യത്തെ 241 ഹർജികൾ പരിഗണിക്കവേ, ജാമ്യത്തിന് ഏര്‍പ്പെടുത്തിയ കര്‍ശനവ്യവസ്ഥയും, കുറ്റക്കാരനല്ലെന്ന് തെളിയിക്കാനുള്ള ബാധ്യത കുറ്റാരോപിതനാണെന്ന വകുപ്പും സുപ്രീം കോടതി ശരിവെച്ചിരുന്നതാണ്.

മസാല ബോണ്ടിന് ആർ ബി ഐയുടെ അംഗീകാരം ഉണ്ടെന്നും ഫെമ ലംഘനം അന്വേഷിക്കേണ്ടത് റിസർവ് ബാങ്കാണെന്നുമാണ് കിഫ്‌ബി കേരള ഹൈക്കോടതിയിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ കിഫ്‌ബി ഫെമ നിയമങ്ങൾ ലംഘിച്ചതായി സംശയം ഉണ്ടെന്ന് ഇഡി വ്യക്തമാക്കിയിരിക്കെ ഇഡിയുടെ നടപടികളെ തടയാൻ രാജ്യത്തുള്ള നിലവിലെ നിയമങ്ങൾ പ്രകാരം സുപ്രീം കോടതിയുടെ ഉത്തരവ് നിലനിൽക്കെ ഹൈക്കോടതിക്ക് കഴിയില്ല. ഇതിനാലാണ് ഇ ഡിയുടെ അന്വേഷണം സ്റ്റേ ചെയ്യാതെ ഹർജി സെപ്തംബർ രണ്ടിന് പരിഗണിക്കുന്നതിനായി മാറ്റിയത്.

കിഫ്ബി സി ഇ ഒ കെ എം എബ്രഹാം, ജോയിന്റെ ഫണ്ട് മാനേജർ ആനി ജൂലാ തോമസ് എന്നിവർ ഹർജിയിൽ രണ്ടും മൂന്നും കക്ഷികളാണ്. 2021 മുതൽ തുടർച്ചയായി സമൻസുകൾ അയച്ച് കിഫ്‌ബിയുടെ പ്രവർത്തനം തടസപ്പെടുത്താനാണ് ഇഡി ശ്രമിക്കുന്നത് എന്ന തന്ത്ര പ്രധാന വാദങ്ങൾ വരെ കിഫ്‌ബി കോടതിയിൽ നടത്തുകയുണ്ടായി. വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചുവെന്നതിന് ഇ‌ഡിയുടെ പക്കൽ തെളിവു കളില്ലെന്നും നിക്ഷിപ്ത താത്പര്യങ്ങളോടെയാണ് ഇഡി അന്വേഷണം നടത്തുന്നതെന്നും ഹ‌ർജി തീർപ്പാക്കുന്നതുവരെ ഇ ഡിയുടെ സമൻസുകളിൻമേൽ തുടർനടപടികൾ തടഞ്ഞ് ഇടക്കാല ഉത്തരവിടണമെന്നുമാണ് ഹർജിക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്. ഇത് പല തവണ സമൻസുകൾ കിട്ടിയ തോമസ് ഐസക്കിന്റെ രക്ഷക്കും അത് വഴി കിഫബിയിലേക്കുള്ള ഇ ഡി അന്വേഷണത്തിന് തടയിടാനായിരുന്നു എന്നതും വ്യക്തമായ വുകയാണ്. അഞ്ച് എം എൽ എ മാർ കൂട്ടത്തോടെ ഹൈ കോടതിയിൽ ഹർജിയുമായി എത്തിയതും ഇ ഡി യെ ഭയന്നുകൊണ്ടു തന്നെയാണ്.

Karma News Network

Recent Posts

സിദ്ധാ‍ർഥന്റെ മരണം, വ്യക്തതയുണ്ടാക്കാന്‍ ഡല്‍ഹി എയിംസില്‍ നിന്ന് വിദഗ്‌ധോപദേശം തേടി സിബിഐ

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാ‍ർഥന്റെ മരണം ആത്മഹത്യയോ കൊലപാതകമോ ദുരൂഹതയുടെ ചുരുൾ അഴിക്കാൻ ഡൽഹി എയിംസിനെ സമീപിച്ചിരിക്കുകയാണ് CBI.…

12 mins ago

ഇരിക്കൂർ മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിലെത്തി ശത്രുദോഷ പൂജ നടത്തി മോഹൻലാൽ

കണ്ണൂർ ഇരിക്കൂർ മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിലെത്തി ശത്രുദോഷ പൂജയിൽ പങ്കെടുക്കുന്ന നടൻ മോഹൻലാലിൻ്റെ വീഡിയോ വൈറലാകുന്നു. വളരെ വ്യത്യസ്തമായ ശത്രുദോഷ…

13 mins ago

നിയന്ത്രണങ്ങൾ ഫലം കാണുന്നു, വൈദ്യുതി ഉപഭോഗത്തിൽ നേരിയ ഇടിവ്

തിരുവനന്തപുരം : കെഎസ്ഈബി നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ നേരിയ കുറവ്. എന്നാൽ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകതയിൽ…

14 mins ago

ഉണ്ണി ആർ സാറേ, വിനായകൻ സാറിനോട് വേണ്ട, മനസിലായോ സാറേ, ഉണ്ണി ആറിനെതിരെ വിനായകൻ

എഴുത്തുകാരൻ ഉണ്ണി ആറിൻ്റെ പരാമർശത്തിനെതിരെ പരിഹാസവുമായി നടൻ വിനായകൻ രം​ഗത്ത്. ലീല എന്ന സിനിമയുടെ ഉള്ളടക്കത്തെ വിമർശിച്ച നടൻ വിനായകനെ…

48 mins ago

ചിന്നക്കനാലിലെ റിസോർട്ട് ഭൂമി ഇടപാട്, മാത്യു കുഴൽനാടനെതിരെ FIR രജിസ്റ്റർചെയ്ത് വിജിലൻസ്

തൊടുപുഴ: ചിന്നക്കനാലിലെ ഭൂമി കയ്യേറ്റ കേസില്‍ എംഎല്‍എ മാത്യു കുഴല്‍നാടനെതിരെ വിജിലൻസ് എഫ്ഐആര്‍. കേസില്‍ ആകെയുള്ള 21 പ്രതികളില്‍ 16ാം…

50 mins ago

ഷവർമയിൽ നിന്ന് വിഷബാധ, ചികിത്സയിലായിരുന്ന 19 കാരൻ മരിച്ചു

മുംബൈ : ഷവർമ കഴിച്ച് 19 കാരൻ മരിച്ചു. മുംബൈ സ്വദേശി പ്രതിമേഷ് ഭോക്‌സെയാണ് മരിച്ചത്. ഇതേ സമയത്ത് കടയിൽ…

1 hour ago