Home kerala അനധികൃത ബോർഡുകൾ സ്ഥാപിച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെ നടപടി സ്വീകരിക്കുവാൻ സർക്കാർ നിർദേശം

അനധികൃത ബോർഡുകൾ സ്ഥാപിച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെ നടപടി സ്വീകരിക്കുവാൻ സർക്കാർ നിർദേശം

തിരുവനന്തപുരം. റോഡുകളില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍, തോരണങ്ങള്‍, കൊടിക്കൂറകള്‍, ഫ്‌ലക്‌സുകള്‍ എന്നിവ മാറ്റാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിനോട് അധിക നിര്‍ദേശം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. വിഷയത്തില്‍ 2018 മുതലുള്ള കേസുകള്‍ പരിഗണിച്ചാണ് കോടതി നിര്‍ദേശം.

ഇത്തരം വസ്തുക്കള്‍ പാതയോരങ്ങളില്‍ നിന്നും നീക്കം ചെയ്യുവാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ പ്രാദേശിക കമ്മിറ്റികളും അവയുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിന് ജില്ലാതല മോണിറ്ററിങ് കമ്മിറ്റികളും രൂപികരിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് 2022 ഡിസംബറിലാണ് ഇറങ്ങിയത്. ഇത്തരത്തിലുള്ള ബോര്‍ഡുകള്‍ നീക്കം ചെയ്ത് പ്രത്യേക ഏരിയില്‍ സൂക്ഷിക്കണം.

തുടര്‍ന്ന് ഇവര്‍ നീക്കം ചെയ്യുന്നതിന് സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നോട്ടീസ് നല്‍കണം. തുടര്‍ന്ന് ഏഴ് ദിവസത്തിനകം നീക്കം ചെയ്യണം. ബോര്‍ഡുകള്‍ പ്രത്യേക ഏരിയയിലേക്ക് മാറ്റിയതിന്റെ ചിലവ് വ്യക്തികളും സ്ഥാപനങ്ങളും വഹിക്കണം. നിര്‍ദേശം പാലിക്കാതെ ഇവ സ്ഥാപിച്ച പരസ്യ ഏജന്‍സികളെ കണ്ടെത്തി ലൈസന്‍സ് റദ്ദാക്കണമെന്നും നിര്‍ദേശിക്കുന്നു.