ഹയർ സെക്കണ്ടറി പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69 ശതമാനം വിജയം

തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിജയശതമാനം – 78. 69. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് പ്രഖ്യാപനം നടത്തിയത്.

കഴിഞ്ഞ വർഷത്തേക്കാൾ 4.26 ശതമാനം കുറവാണ് ഇത്തവണ. പ്ലസ്സ് ടു സയൻസിൽ 84.84 ശതമാനം വിജയം, പ്ലസ്സ് ടു കൊമേഴ്സ് 76.11 ശതമാനം വിജയം. പ്ലസ്സ് ടു ഹ്യുമാനിറ്റീസ്വിജയം :-67.09 ശതമാനം’

39242 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ്സ് നേടി. ഏറ്റവും കൂടുതൽ എ പ്ലസ്സ മലപ്പുറത്ത് – 5659

വിജയശതമാനം കൂടിയ ജില്ല -എറണാകുളം – 84.12 ശതമാനം,വിജയശതമാനം കുറവ്വയനാട് – 72.13 ശതമാനം.സേ പരീക്ഷ ജൂൺ 12 മുതൽ 20 വരെ

ഫുൾ എ പ്ലസ് നേടിയവയിൽ ഗവണ്മെന്റ് സ്‌കൂളുകൾ ഏഴ് എണ്ണം മാത്രമാണുള്ളത്. ഇതിൽ പരിശോധന ആവശ്യമാണ്. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയതായും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.