ഫോൺപേയുടെ ലോഗോ ഉപയോഗിച്ച് പ്രചാരണം, കോൺഗ്രസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കമ്പനി

ഭോപ്പാല്‍. ഫോണ്‍പേയുടെ ലോഗോ ഉപയോഗിച്ച് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെ കോണ്‍ഗ്രസ് നടത്തുന്ന പോസ്റ്റര്‍ ക്യാംപെയ്‌നിനെതിരെ നിയമ സ്വീകരിക്കുവാന് കമ്പനി. ഫോണ്‍പേയുടെ ചിഹ്നത്തോടു കൂടിയ പോസ്റ്ററില്‍ ക്യൂആര്‍ കോഡിന്റെ സ്ഥാനത്ത് ശിവരാജ് ചൗഹാന്റെ ചിത്രം ഉപയോഗിച്ചായിരുന്നു കോണ്‍ഗ്രസിന്റെ പോസ്റ്റര്‍.

മുഖ്യമന്ത്രി അഴിമതിക്കാരനാണെന്ന് പറഞ്ഞാണ് കോണ്‍ഗ്രസ് പോസ്റ്റര്‍ ഇറക്കിയത്. തലസ്ഥാന നഗരമായ ഭോപ്പാലില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററില്‍ ജോലി നല്‍കുന്നതിനായി മുഖ്യമന്ത്രി കൈക്കൂലി വാങ്ങുന്നതായിട്ടാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. നിങ്ങളുടെ ജോലിക്കായി 50 ശതമാനം കമ്മീഷന്‍ നല്‍കണമെന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റര്‍. കമ്പനിയുടെ പേരും ലോഗോയും അനാവശ്യമായി ഉപയോഗപ്പെടുത്തിയെന്ന് ഫോണ്‍പേ ആരോപിച്ചിരുന്നു.

ഇത്തരത്തില്‍ ലോഗോ ഉപയോഗിക്കുവാന്‍ അനുവദിക്കില്ല. ഒരു പാര്‍ട്ടിയുടെയും രാഷ്ട്രീയ പ്രചാരണവുമായി ഞങ്ങള്‍ക്ക് ബന്ധമില്ലെന്ന് കമ്പനി പറയുന്നു. ഇത്തരത്തില്‍ പ്രചരിപ്പിച്ച പോസ്റ്റര്‍ നീക്കം ചെയ്യണമെന്ന് കോണ്‍ഗ്രസിനോട് കമ്പനി ആവശ്യപ്പെട്ടു.