യുകെയിൽ മലയാളി വിദ്യാർഥി മരിച്ച നിലയിൽ, പ്രവാസികളിൽ പരിഭ്രാന്തി

ഗ്ലാസ്കോ :യുകെയിൽ മലയാളി വിദ്യാർഥി മരിച്ച നിലയിൽ.വിഘ്നേഷ് വെങ്കിട്ടരാമൻ (36) ആണ് മരിച്ചത്.

യുകെയിൽ ജോലി സംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും, ജോലി പ്രതിസന്ധികളിലും മാനസിക പ്രയാസം അനുഭവിച്ചിരുന്നു . സ്റ്റുഡന്റ്യു വിസയിൽ വന്നതിന്റെ നടപടിക്രമങ്ങളും പ്രയാസങ്ങളും മൂലം വളെരയധികം ദു:ഖിതനായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

2022 സെപ്റ്റംബറിൽ ഗ്ലാസ്‌ഗോ സർവകലാശാലയിൽ നിന്ന് വിഘ്നേഷ് എംബിഎയിൽ  ഡിസ്റ്റിംഗ്ഷനോടെ ബിരുദം നേടി.

പൊലീസ് പോസ്റ്റുമാർട്ടം നടപടികൾ  സ്വീകരിച്ചു.  ശേഷം ഇന്ത്യയിലേക്ക് കൊണ്ടുപോകും. ഗ്ലാസ്‌ഗോയിലെ സുഹൃത്തുക്കൾ കോൺസുലേറ്റുമായി ചേർന്ന് സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനത്തിലാണ്.