മാർക്സിസ്റ്റ് പാർട്ടിയുടെ 21 വയസുള്ള അത്ഭുതം, മേയറെന്ന വിഢിയെ ചുമക്കേണ്ട ഗതികേടിൽ തിരുവനന്തപുരം കേർപ്പറേഷൻ

തിരുവനന്തപുരം: മേയറുടെ ധിക്കാരത്തിനും ഭരണസ്തംഭനത്തിനുമെതിരെ ബി ജെപിയുടെ പ്രതിഷേധ ധർണ്ണ. രാഷ്ട്രീയപാർട്ടിയെന്ന നിലയ്ക്ക് അപകടകരമായ ഒരു രാഷ്ട്രീയ സംസ്കാരം സംസ്ഥാനത്ത് ആരംഭിച്ചത് മുളയിലെ നുള്ളുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചിരിക്കുന്നതെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് ബിജെപിനേതാവ് വിവി രാജേഷ് പറഞ്ഞു.

കെ എസ് ആർടിസി ബസിനെ സ്വകാര്യ കാറിലെത്തി തടഞ്ഞുനിർത്തിയത് നഗരസഭയുടെ ഭരണാധികാരിയായ മേയറും ഒരു എംഎൽഎയും അവരുടെ സഹപ്രവർത്തകരും അവരുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ. തെരുവിൽ കാണിച്ച അഴിഞ്ഞാട്ടം. തുടർന്ന കെ എസ് ആർ ടിസി ബസിൽ നിന്ന് തെളിവായ ക്യമാറയിലെ മെമ്മറി കാർഡ് മോഷണം പോയി. തുടർന്ന് എഫ്ഐആറിൽ ആ മെമ്മറി കാർഡ് മോഷണം പോയതിനു പിന്നിൽ തിരുവനന്തപുരം മേയർ ഉൾപ്പെടുന്നവരുടെ ​ഗൂഢാലോചന നടന്നുവെന്ന അപകടകരമായ ഒരു രാഷ്ട്രീയ സംസ്കാരം മുളയിലെ നുള്ളുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി പ്രതിഷേധ ധർണ്ണയുമായി എത്തിയിരിക്കുന്നത്.

മെമ്മറികാർഡ് മോഷണം നടത്താൻ ​ഗൂഢാലോചനയ്ക്ക് പിന്നിൽ ഒരു മേയറും, എംഎൽഎയുമാണെന്നതിൽ ജനം ആശങ്കയിലാണ്. 21 വയസുള്ള ആളെ മേയറാക്കിയപ്പോൾ ബിജെപി കമ്മ്യൂണിസ്റ്റ് പാർട്ടിയോടും പൊതുജനത്തോടും പറഞ്ഞതാണ് അപകടമാണ്. നിങ്ങൾക്ക് പേര് കിട്ടാനും വാർത്തകളിൽ ഇടം പിടിക്കാനും വേണ്ടി 21 വയസുള്ള അത്ഭുതം ലോകത്ത് സംഭവിച്ചിരിക്കുന്നു എന്ന് വരുത്തിതീർക്കാൻ നിങ്ങൾ കാണിച്ച അവിവേകം നാടിനെ തന്നെ അധർമ്മത്തിന്റെ കൊടികുത്തി വാഴുന്ന ഇടമായി മാറ്റുമെന്ന് ബിജെപി അന്ന് പറഞ്ഞു. എന്നാൽ 21 വയസുകാരിയുെട ധാർഷ്ഠ്യത്തിനും വിഢിത്തരവും ചുമക്കേണ്ടവരായിരിക്കുന്നു തിരുവനന്തപുരം കോർപറേഷനിലെ ജനം.