social issues

വിവാഹത്തിനായി മാത്രം മതം മാറിയ നടിമാർ, ഡിവോഴ്സ് ആയപ്പോൾ മാറിയ മതം ബാക്കിയായി

മതം മാറ്റവും ലൗ ജിഹാദും വിവാദമാകുന്ന ഈ കാലത്ത് വിവാഹത്തിനായി മതം മാറിയ പ്രമുഖ നടിമാർ ധാരാളം. മത മാറ്റ വിവാഹങ്ങൾ സാധാരണം ആണെങ്കിലും വിവാഹം എന്ന ഒറ്റ കാര്യത്തിനായി അതുവരെ വിശ്വസിച്ച മതം ഉപേക്ഷിക്കുകയും പുതിയ ഒരു മതം സ്വീകരിക്കുകയും ചെയ്യുന്ന നടിമാരും, സിനിമാ പ്രവർത്തകരും ധാരാളം ആണുള്ളത്.അതായത് പ്രണയിക്കുന്നവർക്കായി മതം മാറുന്നു.ഇവരെല്ലാം പ്രണയിച്ച പുരുഷന്മാർക്കായി ജനിച്ച് വീണ മതം ഉപേക്ഷിച്ച് മറ്റ് മതത്തിൽ ചേർന്നു. മത വിശ്വാസം കൊണ്ടല്ല മതം മാറിയതും പുതിയ മതം സ്വീകരിച്ചതും. വിവാഹത്തിനായി. എന്നാൽ അവരുടെ വിവാഹങ്ങൾ എല്ലാം പിൻ കാലത്ത് വേർപിരിഞ്ഞു എങ്കിലും ഉപേക്ഷിച്ച മതവും, സ്വീകരിച്ച മതവും ബാക്കിയായി.  ആർക്ക് വേണ്ടി മതം മാറിയോ അവർ എല്ലാം ഉപേക്ഷിച്ച് വന്നവരെ ഇട്ടു പോയി. സിനിമയിൽ അത്രയേ ഉള്ളു.

വിവാഹത്തിനായി മാത്രം മതം മാറിയവർ ആ വിവാഹ ബന്ധം തകർന്ന ശേഷം ആ മതത്തിൽ തന്നെ നിലകൊള്ളേണ്ട അവസ്ഥയാണ്‌. കാരണം സാമുദായിക വിഷയങ്ങളും അതിനെ മറികടക്കാനുള്ള ധൈര്യവും ആത്മ വിശ്വാസ കുറവും ആയിരിക്കാം. അല്ലെങ്കിൽ ഒരിക്കൽ വിവാഹത്തിനായി മതം മാറിയവർക്ക് പഴയ മതത്തിലേക്ക് തിരികെ ചെന്നാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ആയിരിക്കാം. പ്രണയിച്ച ആൾക്ക് വേണ്ടി മതം മാറിയ ചില താരങ്ങളേ നമുക്ക് പരിചയപ്പെടാം

1980 കൾ മുതൽ 90 കളിൽ വരെ മലയാള സിനിമയിൽ തിളങ്ങി നിന്ന താരം ആണ് മാതു.ഡോക്ടർ ജേക്കബ് എന്നയാളുമായി മാതു പ്രണയത്തിലാവുന്നു. വിവാഹം കഴിക്കാൻ മാതുവിനു ക്രിസ്തുമതം സ്വീകരിക്കേണ്ടിവന്നു. വിവാഹ ശേഷം മതം മാറി മീന എന്ന പേര് സ്വീകരിച്ച മാതു സിനിമ ജീവിതം അവസാനിപ്പിച്ചു.കന്നഡ ചിത്രത്തിൽ കൂടി ബാലതാരം ആയി ആണ് മാതു സിനിമയിൽ എത്തുന്നത്. 1989 ൽ നെടുമുടി വേണു സംവിധാനം ചെയ്ത പൂരം എന്ന ചിത്രത്തിൽ കൂടിയാണ് മാതു മലയാള സിനിമയിൽ എത്തുന്നത്. വിവാഹ ശേഷം പിന്നെ അവരുടെ സ്നേഹം ഏറെ നാൾ നീണ്ടു നിന്നില്ല. ഡോ ജേക്കബുമായുള്ള ബന്ധം മാതു വേർപെടുത്തി എങ്കിലും വിവാഹത്തിനായി മാത്രം സ്വീകരിച്ച ക്രിസ്തുമതം ഉപേക്ഷിക്കാൻ നടിക്കായില്ല. ഇവിടെ ഒരു ചോദ്യം ഉണ്ട്. പ്രണയം സത്യമായിരുന്നു എങ്കിൽ ജേക്കബ് എന്തിനായിരുന്നു മാതുവിനോട് മതം മാറണം എന്ന ഉപാധി വയ്ച്ചത്. മാതുവിനേക്കാൾ ജേക്കബിനിഷ്ടം തന്റെ മതം ആയിരുന്നു എന്ന് വ്യക്തം. അല്ലെങ്കിൽ ജേക്കബിനു മതം മാറാമായിരുന്നല്ലോ

മലയാളത്തിലെ ഏറ്റവും താര മൂല്യമുള്ള സെലിബ്രേറ്റി ജോഡികൾ ആയിരുന്നു ലിസിയും പ്രിയ ദർശനും. ഇവരും കൂടി ചേർന്നത് പ്രണയ വഴികളിൽ തന്നെ. പ്രണയം മൊട്ടിട്ട് അത് വിവാഹത്തിലേക്കെത്താൻ പ്രിയ ദർശന്റെ വീട്ടുകാർ മുന്നോട്ട് വയ്ച്ച ഉപാധിയായിരുന്നു ലിസി ക്രിസ്തുമതം ഉപേക്ഷിച്ച് ഹിന്ദു മതത്തിൽ ചേരണം എന്നത്. തുടർന്ന് സംവിധായകൻ പ്രിയദർശനെ വിവാഹം ചെയ്യുന്നതിന് ആയി വീട് വിട്ട് ഇറങ്ങുകയായിരുന്നു ലിസി. പ്രിയനെ വിവാഹം ചെയ്യുന്നതിനായി ഹിന്ദു മതം സ്വീകരിക്കുകയും ചെയ്തു  . ഇവിടെയും ചോദ്യം ഉണ്ട്. പ്രിയദർശനു വേണ്ടി ജനിച്ച മതവും വീടുയ്ം ബന്ധുക്കളേയും എല്ലാം ഉപേക്ഷിച്ച് ഇറങ്ങിയ ആളാണ്‌ ലിസി. സ്വന്തം മാതാപിതാക്കളേ വരെ ഉപേക്ഷിക്കാൻ തയ്യാറായ ഒരു പെൺകുട്ടിക്ക് വേണ്ടി പ്രിയദർശൻ എന്ത് ചെയ്തു. പ്രിയ ദർശൻ ലിസിയെ ആ ഘട്ടത്തിൽ അവരുടെ മതത്തിൽ  തുടരാൻ പോലും അനുവദിക്കാതെ ആഘാതത്തിൽ നിന്നും കടുത്ത ആഘാതമായി മതം കൂടി മാറണം എന്ന ഉപാധി വയ്ക്കുകയാണ്‌ ചെയ്തത്. അതായത് പ്രിയദർശനു ലിസിയേക്കാൾ പ്രിയം തന്റെ മതം ആണ്‌ എന്ന്  ലിസി തന്റെ പ്രണയ ലഹരിയിൽ മനസിലാക്കിയില്ല,.

ഇനി മറ്റൊരു താരത്തിലേക്ക്.മലയാളത്തിൽ നിന്നും തമിഴിൽ എത്തി തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായി മാറിയ താരം ആണ് നയൻ‌താര. സിനിമയിൽ എത്തുന്നത് മുന്നേ തന്നെ ഡയാന മറിയം കുര്യൻ എന്നായിരുന്നു താരത്തിന്റെ പേര്. നടനും സംവിധായകനും ഡാൻസ് കൊറിയോഗ്രാഫറും ഒക്കെയായി തിളങ്ങിയിട്ടുള്ള പ്രഭുദേവയെ വിവാഹം കഴിക്കാൻ ആണ് നയൻസ് ഹിന്ദു മതം സ്വീകരിച്ചത്. തുടർന്ന് നയൻ‌താര തന്റെ സിനിമയത്തിലെ പേര് നയൻസ് എന്ന് മാറ്റി. പ്രഭുദേവയുമായി തെറ്റിപ്പിരിഞ്ഞു എങ്കിൽ കൂടിയും ഇന്നും നയൻസ് ഹിന്ദു മതത്തിൽ തന്നെ തുടരുകയാണ്.അതായത് മേൽ പറഞ്ഞ 3 സൂപ്പർ സെലിബ്രേറ്റികളുടെ കാര്യത്തിലും പ്രണയിച്ച ആണുങ്ങൾ മതം മാറുന്നില്ല. അല്ലെങ്കിൽ സ്ത്രീകളോട് മതം മാറാതെ തന്നെ വിവാഹം ചെയ്യാമെന്നും കൂടെ താമസിക്കാം എന്നും പറയുന്നില്ല. അതായത് മതം മാറാതെ കല്യാണമോ കുടുംബത്തിൽ കയറ്റുകയോ ഇല്ല എന്നു തന്നെ സിനിമയിലെ ആൺ മേല്ക്കൊയ്മ പറയുന്നു. മാത്രവുമല്ല വിവാഹത്തിനായി മതം മാറി, കുടുംബ ബന്ധങ്ങളും ഉപേക്ഷിച്ചവരെ ഒടുവിൽ ഭർത്താക്കന്മാർ ഉപേക്ഷിച്ചു. പ്രണയിച്ച പുരുഷന്മാരെ സ്വീകരിക്കാൻ മതം മാറിയവർക്ക് ഇപ്പോൾ ഭർത്താക്കന്മാരും ഇല്ല. അവർ എന്ത്നാണോ മതം ഉപേക്ഷിച്ച് പുതിയ മത താവളത്തിൽ ചെന്നത് അതിൽ പെട്ട് കിടക്കുകയാണിപ്പോൾ.

ഇന്ത്യയിലെ തന്നെ അതി പ്രശസ്തരായ ഒരു നടിയുടെ മതം മാറ്റം കൂടി കേൾക്കുക…ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ കൂടി മലയാളം സിനിമയിലേക്ക് കടന്നു വന്ന താരം ആണ് ജോമോൾ . പ്രണയിച്ച ആളെ തന്നെ വിവാഹം ചെയ്യാൻ വേണ്ടി മതം മാറിയവരുടെ കൂട്ടത്തിൽ തന്നെയാണ് ജോമോളിന്റെയും സ്ഥാനം. ചന്ദ്രശേഖരൻ പിള്ളയെ വിവാഹം ചെയ്യുന്നതിന് വേണ്ടി വീട് വിട്ട് ഇറങ്ങിയ താരം ഹിന്ദു മതം സ്വീകരിക്കുകയും ചെയ്തു.    ജോമോൾ ഹിന്ദു മതം സ്വീകരിച്ചപ്പോൾ ഗൗരി എന്ന പേർ സവീകരിച്ചു

എല്ലായിടത്തും മതവും കുടുംബവും അടിയറവ് വയ്ക്കുന്നത് സിനിമയിൽ സ്ത്രീകളാണ്‌. പ്രണയിക്കുന്നവർക്ക് വേണ്ടി ശരീരവും മനസും, മതവും ബന്ധുക്കളേയും എല്ലാം അവർ അടിയറവു വയ്ക്കുന്നു. എല്ലായിടത്തും എല്ലാം അടിയറവു വയ്ച്ച് കീഴടങ്ങുന്നത് നടിമാരാണ്‌. ഒടുവിൽ ജീവിതം തകരുമ്പോൾ പുരുഷന്മാർക്ക് പണവും സ്വത്തുക്കളും, അവരുടെ മതവും , ബന്ധുക്കളും, കുടുംബവും എല്ലാം കൂടെ തന്നെ ഉണ്ടാകും. എല്ലാം വിട്ട് ഉപേക്ഷിച്ച് വന്ന നടിമാർക്ക് എല്ലാം നഷ്ടപ്പെടും. പുതിയ മതത്തിലെ കൂട്ടിലടച്ച തത്തയായി അവർ മാറിയിരിക്കും. വളർന്നു വരുന്നവരും, പ്രണയിക്കുന്നവരുമായ പെൺകുട്ടികൾക്ക് ഈ   വിവരണം  ഉപകാരപ്പെടും. നിങ്ങൾ സ്നേഹിക്കുന്നവർക്ക് വേണ്ടി നിങ്ങളുടെ മാത്രം എല്ലാം ഉപേക്ഷിക്കണം എന്നു പറയുന്നവരെ പുറം കാലുകൊണ്ട് മാറ്റി നിർത്തണം.കാരണം അങ്ങിനെ ഉപേക്ഷിച്ച് ചെന്നാൽ എല്ലാം ഉപേക്ഷിക്കുന്നവർ പിന്നിയത് ഒറ്റക്കാവും. നിങ്ങളോട് എല്ലാം ഉപേക്ഷിക്കണം എന്നു പറയുന്ന പുരുഷന്മാർ അവർ നിങ്ങൾക്ക് വേണ്ടി എന്താണ്‌ ഉപേക്ഷിക്കുന്നത് എന്നു കൂടി മനസിലാക്കിയിരിക്കുക.

Karma News Editorial

Recent Posts

ലെഗ്ഗിങ്‌സിനുള്ളിലും ബെല്‍റ്റിനുള്ളിലും വെച്ച് കടത്തിയത് 25 കിലോ സ്വർണം, അഫ്ഗാൻ നയതന്ത്ര ഉദ്യോഗസ്ഥ പിടിയിൽ

മുംബൈ: സ്വർണം കടത്താൻ ശ്രമിച്ച അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ പിടിയിൽ. അഫ്ഗാനിസ്ഥാന്‍ കോണ്‍സുല്‍ ജനറല്‍ സാക്കിയ വര്‍ദക്കിനെയാണ് ഡയറക്ടറേറ്റ് ഓഫ്…

12 mins ago

റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ കേരള പ്രസിഡന്റ് പി.ആർ സോംദേവ് രാജിവയ്ച്ചു

തിരുവനന്തപുരം :റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയോട് വിടപറഞ്ഞ് പി. ആർ. സോംദേവ്. രാജി നൽകിയത് പാർട്ടിയിൽ ദളിതരേ നേതൃനിരയിൽ എടുക്കരുത്…

18 mins ago

ഡൽഹി കോൺഗ്രസ് അദ്ധ്യക്ഷൻ രാജി വയ്ച്ച് ബിജെപിയിൽ ചേർന്നു

ഡൽഹി കോൺഗ്രസ് അദ്ധ്യക്ഷൻ പദവി രാജി വയ്ച്ച് ബിജെപിയിൽ ചേർന്നു. ഇലക്ഷന്റെ പ്രചരണത്തിനിടെയാണ്‌ ദില്ലിയിൽ കോൺഗ്രസിന്റെ നായകനെ തന്നെ നഷ്ടപെടുന്നത്.ഡൽഹി…

38 mins ago

കാറിൽ യുവാക്കളുടെ സാഹസിക യാത്ര, നടപടിയെടുത്ത് എംവിഡി

കായംകുളം : യുവാക്കൾ കാറിൽ സാഹസിക കാർ യാത്ര നടത്തിയതിൽ എംവിഡി കേസെടുത്തതിന് പിന്നാലെ ഇവർക്കൊപ്പം മറ്റു രണ്ട് കാറുകളിൽ…

47 mins ago

വൈദ്യുതി ഉപയോഗം കൂടുന്നു, നിയന്ത്രണത്തിന് പുറമെ യൂണിറ്റിന് 19 പൈസ സർച്ചാർജ് ഈടാക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോർഡിൽ എത്തിയതോടെ വൈദ്യുതി നിയന്ത്രണത്തിന് പുറമെ സര്‍ചാര്‍ജിലും വര്‍ധനവ് വരുത്തി കെ.എസ്.ഇ.ബി. നിലവിലുള്ള…

1 hour ago

സംസ്ഥാനത്ത് കൊടും ചൂട് കുറയുന്നു, ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

സംസ്ഥാനത്ത് കൊടും ചൂട് കുറയുന്നു. കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിരുന്ന ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു. എന്നാല്‍ തിങ്കളാഴ്ച വരെ…

1 hour ago