Home columns റിയാസേ, മരവാഴ എന്തിനു ടൂറിസം മന്ത്രിയായി ഇരിക്കണം

റിയാസേ, മരവാഴ എന്തിനു ടൂറിസം മന്ത്രിയായി ഇരിക്കണം

താനൂർ ബോട്ടപകടത്തിന്റെ പരിപൂർണ്ണ വീഴ്ച്ച ടൂറിസം മന്ത്രിക്കാണ്‌ എന്ന് സാമൂഹ്യ പ്രവർത്തകൻ നിക്സൺ ജോൺ. ഇത്തരത്തിൽ ഉള്ള ഒരു ബോട്ട് എങ്ങിനെ ടൂറിസ്റ്റുകളേയും കൊണ്ട് പോകാൻ സാധിച്ചു. ഇതിനകം തന്നെ റോഡിലും വെള്ളത്തിലും ഒക്കെയായി എത്ര പേരേ നിയമം നടപ്പാക്കാത്തതിന്റെ പേരിൽ കുരുതി നല്കി. ആരാണ്‌ ഉത്തരവാദി എന്ന് ചോദിച്ചാൽ എല്ലാ നിയന്ത്രിക്കുകയും സർവ്വ അധികാരവും ഉള്ള ടൂറിസം മന്ത്രി തന്നെ

പോസ്റ്റിന്റെ പൂർണ്ണ രൂപം

ടൂറിസം മന്ത്രി മുഹമ്മദ് റിയാസേ നിങ്ങള്‍ ആണു് ആ 22 പേരുടെ മരണത്തിനു് ഉത്തരവാദി. താനൂര്‍ ബോട്ടു് അപകടത്തിന്റെ ഉത്തരവാദിത്തത്വത്തില്‍ നിന്നും ടൂറിസം മന്ത്രിക്കു് എങ്ങിനെ ഒഴിവാകാന്‍ ആകും? എന്തിനു് റിയാസിനെ പോലെ ഒരു് മരവാഴ ഇവിടെ ടൂറിസം മന്ത്രിയായി ഇരിക്കണം ? താനൂരില്‍ നടന്നതു് മനുഷ്യകുരുതി തന്നെ ആണു്. അല്പം എങ്കിലും ലജ്ജ ഉണ്ടെങ്കില്‍ മുഹമ്മദ് റിയാസേ രാജിവച്ചു് പുറത്തുപോകുക.കട്ടു് മുടിക്കാന്‍ ഉള്ള തിരക്കില്‍ പാവം ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ സര്‍ക്കാരിനു് എവിടെ സമയം ? താനൂരില്‍ നടന്നതു് യാദൃശ്ചികമായ ഒരു് ബോട്ടപകടം അല്ല മറിച്ചു് സര്‍ക്കാരിന്റെ അനാസ്ഥ കൊണ്ടു് ഉണ്ടായ മനുഷ്യനിര്‍മ്മിത ദുരന്തം തന്നെ ആണു്.

ആർക്കും ബോട്ട് ഇറക്കാം…
ആർക്കും ബോട്ട് ഓടിക്കാം…
ബോട്ടിന് ലൈസൻസ് ഉണ്ടോ…? ഫിറ്റ്നസ് സര്‍ട്ടിഫിക്കേറ്റു് ഉണ്ടോ…?
എത്ര പേരെ ബോട്ടില്‍ കയറ്റാം ?
ലൈഫ് ജാക്കറ്റുകള്‍ ഉണ്ടോ ?
ആർക്കും അറിയില്ല…
ആർക്കും അറിയുകയും വേണ്ടാ..
ഇവിടെ ഇങ്ങിനെ
ഇടയ്ക്കിടെ ബോട്ട് മുങ്ങും…
ആളുകൾ മരിക്കും…
അന്വേഷണ പ്രഹസനം പ്രഖ്യാപിക്കും… മരിച്ചവരുടെ കുടുംബംങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിക്കും… മുഖ്യമന്ത്രി ഞെട്ടും…
മന്ത്രിമാർ ഞെട്ടും..
കഷ്ടം…
പേരിനൊരു് ടൂറിസം വകുപ്പും..
അതിനൊരു് മന്ത്രിയും..
ജനത്തിന്റെ പണം പുട്ടടിക്കാന്‍ ഒരോ സമ്പ്രദായങ്ങള്‍…ത്ഫൂ…
നാണം കെട്ട നമ്പർ വൺ കേരളം…
ടൂറിസം മന്ത്രി എന്ന ഓമനപേരില്‍ സര്‍വ്വസുഖസൗകര്യങ്ങളും അനുഭവിച്ചു് വിലസുന്ന മുഹമ്മദ് റിയാസ് എന്ന മന്ത്രിക്കു് താനൂരിലെ ബോട്ടപകടത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഇല്ലെങ്കില്‍ ഈ പോസ്റ്റു് ഇട്ടതിന്റെ പേരില്‍ എനിക്കെതിരെ കേസ്സെടുക്കുക . അതല്ല, ടൂറിസം മന്ത്രി എന്ന നിലയില്‍ താനൂരിലെ ബോട്ടപകടത്തിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്വം മുഹമ്മദ് റിയാസിനു് ഉണ്ടെങ്കില്‍ അയാള്‍ രാജിവച്ചുകൊണ്ടു് കഴിവുള്ള ആരെയെങ്കിലും ആ സ്ഥാനത്തു് കൊണ്ടുവരിക .
ഇതു് പറയാന്‍ ചങ്കൂറ്റം ഉള്ളവര്‍ പിണറായി മന്ത്രിസഭയില്‍ ഇല്ലാത്തതു് കൊണ്ടാണു് സാധാരണ ജനങ്ങള്‍ക്കു് ഇതു് പറയേണ്ടി വരുന്നതു്.
എന്തിനാണു് മുഹമ്മദ് റിയാസിനെ പോലെ കഴിവുകെട്ട ഒരാളെ കേരളത്തിനു് മന്ത്രിയായി നല്‍കിയതു് എന്നു് ആര്‍ക്കറിയാം. ഏതായാലും ഇയാളുടെ വകുപ്പിന്റെ അനാസ്ഥകൊണ്ടു് 22 പേര്‍ അതിദാരുണം ആയി കൊല്ലപ്പെട്ടിരിക്കുന്നു്….
താനൂരില്‍ ബോട്ടപകടത്തില്‍ മരിച്ചവര്‍ക്കു് കണ്ണീര്‍ പ്രണാമം..ഇനിയും വെള്ളത്തില്‍ സര്‍ക്കാരിന്റെ അനാസ്ഥകാരണം വെള്ളത്തില്‍ മുങ്ങി മരിക്കാന്‍ ഇരിക്കുന്നവര്‍ക്കെല്ലാം അഡ്വാന്‍സ് ആദരാജ്ഞലികള്‍…