kerala

‘ലൈംഗിക ദുരുപയോഗം തടയാൻ പാഠ്യപദ്ധതിയില്‍ ബോധവൽക്കരണം വേണം’

കൊച്ചി. ലൈംഗിക ദുരുപയോഗം തടയാനുള്ള ബോധവൽക്കരണം ഉൾപ്പെടുത്തി സ്കൂൾ പാഠ്യപദ്ധതിയിൽ പാഠ്യക്രമം തയ്യാറാക്കാൻ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി. ഇക്കാര്യത്തിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും സിബിഎസ്ഇയ്ക്കും ഹൈക്കോടതി നിർദ്ദേശം നൽകി. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിൻറെതാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്.

വിദ്യാർത്ഥികളുടെ പ്രായത്തിനനുസരിച്ച് പദ്ധതി തയ്യാറാക്കണം. രണ്ട് മാസത്തിനുള്ളിൽ പാഠ്യക്രമം തയ്യാറാക്കണം. ഇതിന് വിദഗ്ധ സമിതി രൂപീകരിക്കണം. അമേരിക്കയിലെ എറിൻസ് ലോയെ മാതൃകയാക്കാമെന്നും കോടതി നിർദ്ദേശിച്ചു. പാഠ്യപദ്ധതിയിൽ ലൈംഗിക വിദ്യാഭ്യാസം വിഷയമായി ഉൾപ്പെടുത്തുമ്പോൾ ഇത് മാർഗ്ഗരേഖയായി സ്വീകരിക്കാം. ഉത്തരവിൽ പറഞ്ഞിരിക്കുന്നു.

അതേസമയം, സ്കൂളുകളിൽ സഹപഠനം തുടങ്ങുന്നതിൽ നിലപാട് എടുത്തിട്ടുണ്ട്. അതിൽ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്നു വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി പറഞ്ഞു. സ്കൂളുകൾ മിക്സഡ് ആക്കുന്നതിൽ തീരുമാനമെടുക്കേണ്ടത് പിടിഎകളും തദ്ദേശ സ്ഥാപനങ്ങളുമാണെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

ജെൻഡർ ന്യൂട്രാലിറ്റി പാഠ്യപദ്ധതി സമീപന രേഖയുടെ കരടിൽ നിന്ന് ആൺകുട്ടികളേയും പെൺകുട്ടികളേയും ഇടകലർത്തി ഇരുത്തണമെന്ന നിർദ്ദേശം കഴിഞ്ഞദിവസം ആണ് ഒഴിവാക്കിയിരുന്നു. ലിംഗ സമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം എന്ന തലക്കെട്ട് ഒഴിവാക്കി, ലിംഗ നീതിയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം എന്ന നിലയിലേക്ക് മാറ്റുകയാണ് ഉണ്ടായത്. പാഠ്യപദ്ധതിയുടെ സമീപനരേഖ തയാറാക്കുന്നതിന് മുന്നോടിയായി പൊതുസമൂഹത്തിന് മുന്നിൽ ചർച്ചയ്ക്കായി വച്ച കരട് രേഖയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.

 

Karma News Network

Recent Posts

നിന്റെ തന്തയുടെ വകയാണോ റോഡെന്ന് ചോദിച്ചു, ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തി, കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ പ്രതികരണം

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ പ്രതികരണവുമായി കെ.എസ്.ആര്‍.ടി.സി ഡ്രൈവർ. നിന്റെ തന്തയുടെ വകയാണോ…

21 mins ago

വീണ്ടും കാട്ടാന ആക്രമണം, വയനാട്ടിൽ ഒരാൾക്ക് പരിക്ക്

വയനാട്: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. ചേകാടി സ്വദേശിയായ 58 കാരനാണ് പരിക്കേറ്റത്. ആടുകളെ മേയ്‌ക്കുന്ന സമയത്ത് കാട്ടാന…

49 mins ago

മസാലപ്പൊടികളിൽ ക്യാൻസറിന് കാരണമായ കീടനാശിനി, കേരളത്തിൽ വിറ്റഴിക്കുന്നു

കേരളത്തിൽ വിറ്റഴിക്കുന്നത് കാൻസറിന് വരെ കാരണമാകുന്ന മായം കലർന്ന മസാലപ്പൊടികൾ. പ്രമുഖ കറിമസാലനിര്‍മ്മാണക്കമ്പനികളായ എംഡിഎച്ച്, എവറസ്റ്റ് കമ്പനികളുടെ മസാലപ്പൊടികളില്‍ ആണ്…

1 hour ago

ആപ്പ് വഴി നടത്തിയതിയത് കോടികളുടെ ഓൺലൈൻ തട്ടിപ്പ്, പ്രതി പിടിയിൽ

തൃശൂർ : മൈ ക്ലബ് ട്രേഡ്സ് (എം.സി.ടി) എന്ന ഓൺലൈൻ ആപ് വഴി ജില്ലയിൽ അഞ്ചു കോടി രൂപ തട്ടിപ്പ്…

2 hours ago

വെയിലിന്റെ ചൂടേൽക്കണ്ട, ഗുരുവായൂർ ക്ഷേത്രത്തിലെ നാലമ്പലത്തിൽ ശീതീകരണ സംവിധാനം

ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് മനം കുളിർക്കെ ഗുരുവായൂരപ്പനെ കണ്ടു തൊഴാൻ ശീതീകരണ സംവിധാനം നിലവിൽ വന്നു. ശീതീകരണ സംവിധാനത്തിൻ്റെ സമർപ്പണം…

2 hours ago

സംസ്ഥാനത്ത് നീതിപൂർവകവും സുതാര്യവുമായ വോട്ടെടുപ്പ് നടന്നില്ല, കേന്ദ്ര തിര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി വി ‌ഡി സതീശൻ

തിരുവനന്തപുരം : സംസ്ഥാനത്തെ തിരഞ്ഞെടുപ്പിൽ സംഭവിച്ചത് ഗുരുതരവീഴ്ചയെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി ‌ഡി സതീശൻ കേന്ദ്ര തിര‍ഞ്ഞെടുപ്പ് കമ്മീഷന്…

2 hours ago