entertainment

ആദ്യ ഷോട്ട് ആദ്യ രാത്രി, രാവിലെ മുതൽ രാത്രി കെട്ടിപ്പിടുത്തം തന്നെ ; നിർമ്മാതാവിനെതിരെ ഷീല

മലയാളസിനിമയിലെ കരുത്തുറ്റ സ്ത്രീ കഥാപാത്രമാണ് ഷീല. സത്യൻ നസൂർ, ജയൻ തുടങ്ങിയ സൂപ്പർതാരങ്ങളുടെ നായികയായി ഷീല തിളങ്ങിയിരുന്നു. മാദക വേഷങ്ങളില്‍ തുടങ്ങി മലയാളത്തിലെ ശക്തമായ നായികാ വേഷങ്ങള്‍ ചെയ്ത ഷീല കീര്‍ത്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് പൊടുന്നനെ അഭിനയരംഗത്തു നിന്നും വിട്ട്, കുടുംബജീവിതത്തിനായി അജ്ഞാതവാസത്തിലേക്ക് ഒതുങ്ങിയത്. നസീറുമൊത്ത് നായികയായി 107 ചിത്രങ്ങളിലഭിനയിച്ച് ഷീല റെക്കോര്‍ഡിട്ടിരുന്നു. കാവ്യമേള, ചെമ്മീന്‍, കുട്ടിക്കുപ്പായം, അനുഭവം, ഒരു പെണ്ണിന്‍റെ കഥ, അഗ്നിപുത്രി, അരനാഴിക നേരം, അശ്വമേധം, കടല്‍പ്പാലം, വാഴ്വേമായം, ഭാര്യമാര്‍ സൂക്ഷിക്കുക, അടിമകള്‍, അനുഭവങ്ങള്‍ പാളിച്ചകള്‍, കള്ളിച്ചെല്ലമ്മ, പൂന്തേനരുവി, തുലാഭാരം, വെളുത്ത കത്രീന തുടങ്ങിയവയാണ് പ്രധാനചിത്രങ്ങള്‍.

അടുത്തിടെ ഒരു അഭിമുഖത്തില്‍ ഒരു നിര്‍മാതാവിന്റെ ഗൂഢോദേശത്തെപ്പറ്റി അവര്‍ മനസുതുറന്നു. തന്നെ കെട്ടിപ്പിടിക്കാന്‍ വേണ്ടി സിനിമയെടുത്ത നിര്‍മാതാവിനെപ്പറ്റി ഷീല വെളിപ്പെടുത്തിയത് ഇങ്ങനെയാണ്,. അമേരിക്കയില്‍നിന്ന് ഒരാള്‍ ഒരിക്കല്‍ ഒരു സിനിമയെടുക്കണമെന്ന് പറഞ്ഞു വന്നു. അഡ്വാന്‍സായി പകുതി തുകയും തന്നു. അയാള്‍ തന്നെയാണു നായകന്‍, സംവിധാനവും നിര്‍മാണവും അയാള്‍ തന്നെ. ഒരു പാട്ടും റെക്കോര്‍ഡ് ചെയ്തു. എവിഎം സ്റ്റുഡിയോയിലാണു ഷൂട്ടിംഗ് നടന്നതെന്ന് ഷീല പറയുന്നു. ആദ്യം ഒരു ആദ്യ രാത്രി സീനാണു ഷൂട്ടു ചെയ്യുന്നത്. കട്ടിലൊക്കെ പൂക്കള്‍ വിതറി റെഡിയാക്കി വച്ചിട്ടുണ്ട്. അയാള്‍ വന്ന് എന്നെ കെട്ടിപ്പിടിച്ചു. മുഖത്തൊക്കെ എന്തൊക്കെയോ ചെയ്യുന്നു.

കാലത്ത് പത്തുമണിമുതല്‍ രാത്രി ഒന്‍പതു മണിവരെ ഇതുതന്നെ. ഉച്ചയ്ക്ക് ഊണു കഴിക്കാന്‍ പോലും സമയമില്ല. വീണ്ടും വന്ന് കട്ടിലില്‍ കിടക്കും കെട്ടിപ്പിടിക്കും.. ഇതല്ലാതെ വേറൊന്നും ഇല്ല. അടുത്ത ദിവസം ഷൂട്ടിംഗിനു ചെന്നപ്പോള്‍ അയാളെ കാണാനില്ല. ഒരു പാട്ടും ഡയറക്ട്‌ചെയ്ത് എന്നേം കെട്ടിപ്പിടിച്ച് അയാള്‍ അമേരിക്കയ്ക്ക് രാവിലത്തെ വിമാനത്തില്‍ തിരിച്ചുപോയി. അയാളെ ജീവിതത്തില്‍ ഒരിക്കലും പിന്നെ കണ്ടിട്ടില്ല. ഷീലയെ ഒന്നു കെട്ടിപ്പിടിക്കാന്‍ അയാള്‍ കണ്ടെത്തിയ മാര്‍ഗമാണ് ഇതെന്ന് പിന്നീട് സെറ്റിലുള്ളവര്‍ പറഞ്ഞറിഞ്ഞുവെന്നും ഷീല ചിരിയോടെ പറയുന്നു.

Karma News Network

Recent Posts

മറ്റുള്ളവരുടെ മുന്നിൽ താൻ വില്ലനായി മാറിക്കഴിഞ്ഞിരുന്നു, മരത്തിന്റെ കീഴിൽ പൊട്ടിക്കരഞ്ഞു

മലയാളികൾ ഇന്നും കൊണ്ടാടുന്ന ഗാനങ്ങളായ മീശ മാധവനിലെ ‘ചിങ്ങമാസം വന്നുചേർന്നാൽ…’, ‘അട്ടക്കടി പൊട്ടക്കുളം…’ തുടങ്ങിയ രംഗങ്ങളിൽ അത്രത്തോളം സന്തോഷവാനായ ദിലീപ്…

3 mins ago

ഹിന്ദു വിവാഹം വെറും പാട്ടും കൂത്തും അല്ല, അനുഷ്ഠാനങ്ങളോടെ ചടങ്ങ് നടന്നില്ലെങ്കിൽ സാധുവാകില്ല, സുപ്രീം കോടതി

ആചാരാനുഷ്ട്ങ്ങളില്ലാതെ വെറും ഭക്ഷണം മാത്രമാണ് ഹിന്ദു വിവാഹങ്ങളാണെന്നു കരുതിയാൽ തെറ്റി ഹിന്ദു വിവാഹം പാട്ടും നൃത്തവും ഭക്ഷണവുമാണെന്ന് കരുതരുത്. കൃത്യമായ…

19 mins ago

ബിരിയാണി കടകളിൽ പൂച്ചകളെ ചാക്കിൽ കെട്ടി എത്തിക്കുന്നു,  15 ലധികം പൂച്ചകളെ കണ്ടെത്തി, ജാഗ്രത വേണം

ചെന്നൈ : പൂച്ചകളെ പിടികൂടി ചാക്കിലാക്കി ബിരിയാണി കടകൾക്ക് നൽകുന്നതായി വിവരം. ചെന്നെയിലെ മൃഗസ്നേഹിയായ ജോഷ്വയാണ് പരാതിയുമായി രം​ഗത്ത് എത്തിയിരിക്കുന്നത്.…

24 mins ago

സൂര്യാഘാതമേറ്റ് വീണ്ടും മരണം, മലപ്പുറം സ്വദേശി മരിച്ചു

മലപ്പുറം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ വീണ്ടും സൂര്യാതപമേറ്റ് ഒരാൾ മരിച്ചു. മലപ്പുറം പടിഞ്ഞാറ്റുംമുറി സ്വദേശി മുഹമ്മദ്‌ ഹനീഫ (63)യാണ്…

37 mins ago

വാക്‌സിൻ എടുത്തതിന് പിന്നാലെ മകളുടെ മരണം, സെറം ഇൻസ്റ്റിട്യൂട്ടിനെതിരെ മാതാപിതാക്കൾ

ന്യൂഡൽഹി : സെറം ഇൻസ്റ്റിട്യൂട്ട് ഒഫ് ഇന്ത്യക്കെതിരെ (എസ് ഐ ഐ) നിയമനടപടികൾ ആരംഭിച്ച് കൊവിഷീൽഡ് വാക്‌സിൻ എടുത്തതിന് പിന്നാലെ…

57 mins ago

ആയിഷയുടെ ഹിന്ദു ഹൃദയം ഇനി അല്ലാഹുവിനു മുന്നിൽ മുട്ട് കുത്തും

പാക് സ്വദേശിനിയായ ആയിഷ എന്ന പെൺകുട്ടിയ്‌ക്ക് ദിവസങ്ങൾക്ക് മുൻപാണ് ചെന്നൈയിൽ ഹൃദയ മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ നടത്തിയത്.ഇന്ത്യയിലെ തന്നെ സന്നദ്ധ സംഘടനയുടെ…

1 hour ago