Home social issues പുകവലിക്കാർക്ക് നിരാശ

പുകവലിക്കാർക്ക് നിരാശ

പുകവലിക്കാർക്ക് നിരാശ. ആരോഗ്യ മുന്നറിയിപ്പ് നൽകണം. സുപ്രീംകോടതി നിലപാട് കർശനം.

പുകവലിക്കാർക്ക് നിരാശ നൽകുന്ന കേന്ദ്രസർക്കാർ തീരുമാനത്തിന് സുപ്രീം കോടതിയുടെ ഗ്രീൻ സിഗ്നൽ. പുകയില ഉത്‌പന്നങ്ങളുടെ പായ്ക്കറ്റുകളിൽ നിയമപ്രകാരമുള്ള ആരോഗ്യ മുന്നറിയിപ്പ് സെപ്റ്റംബര്‍ ഒന്നു മുതല്‍ പരിഷ്‌കരിക്കാനുള്ള സര്‍ക്കാര്‍ വിജ്ഞാപനം സ്‌റ്റേ ചെയ്യണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളിയതാണ് പുകവലിക്കാർക്ക് നിരാശ ആയത്. പുകവലി കാന്‍സറിനു കാരണമാകുമെന്നു വ്യക്തമാക്കുന്ന മുന്നറിയിപ്പു ചിത്രങ്ങൾ പുകവലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഹെൽപ്ലൈൻ നമ്പറുകൾ എന്നിവ ഉത്പ്പനങ്ങളുടെ കവറിനു നിറയ്ക്കണമെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ വിജ്ഞാപനം തടയണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം ഹര്‍ജിക്കാര്‍ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ആണ് കോടതിയിൽ ഹാജരായത് . വ്യക്തികള്‍ക്കു തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ലംഘിക്കുന്നതാണു സർക്കാരിന്റെ പുതിയ വിജ്ഞാപനമെന്നു അദ്ദേഹം വാദിച്ചു. ചോക്കലേറ്റു കഴിച്ചാല്‍ പ്രമേഹവും അതുവഴി ഗ്ലൂക്കോമയും ബാധിക്കുമെന്ന മുന്നറിയിപ്പും നല്‍കുമോ എന്ന ചോദ്യമാണ് റോത്തഗി ചോദിച്ചത്. എന്നാല്‍ പ്രമേഹമുണ്ടെങ്കില്‍ ചോക്കലേറ്റ് ഒഴിവാക്കുകയാണു വേണ്ടതെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മറുപടി നല്‍കി. ദീപക് മിശ്രയെ കൂടാതെ ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ ഡി വൈ ചന്ദ്രചൂട് എന്നിവരടങ്ങിയ ബെഞ്ചാണ്ഹർജി പരിഗണിച്ചത്. അതേസമയം ‘പുകയില കാന്‍സറിനിടയാക്കും, പുകയില വേദനാപൂര്‍വമുള്ള മരണത്തിനിടയാക്കും’ എന്നീ അറിയിപ്പുകളും ചുവന്ന പശ്ചാത്തലത്തില്‍ വെളുത്ത അക്ഷരങ്ങളും പുകയില ഉത്പ്പന്നങ്ങളുടെ പുതിയ കവറിനു മുകളിൽ ഉണ്ടാകും.വിശദാംശങ്ങൾ കാണാം വിഡിയോയിൽ.

https://youtu.be/eXP98SmHPV0