കെഎസ്ആർടിസി ജീവനക്കാരെ ഉപദേശിക്കാൻ റീൽസുമായി ഗണേഷ് കുമാർ

തിരുവനന്തപുരം : സമൂഹമാദ്ധ്യമ റീൽസ് പരമ്പരയുമായി എത്തുകയാണ് ഗതാ​ഗതമന്ത്രി ​കെ.ബി ​ഗണേഷ് കുമാർ. കെഎസ്ആർടിസി ജീവനക്കാരെ ഉപദേശിക്കാൻ അന്ന് പുതിയ നീക്കം. എങ്ങനെ നന്നായി വണ്ടിയോടിക്കണം, യാത്രക്കാരോട് എങ്ങനെ പെരുമാ‌റണം തുടങ്ങിയ മര്യദ പഠിപ്പിക്കൽ ക്ലാസുകളാകും റീൽസായി എത്തുക. യാത്രക്കാരുടെ പരാതികളും മന്ത്രി പങ്കുവയ്‌ക്കും.

ഇതിനായുള്ള ആദ്യഘട്ട ഷൂട്ടിം​​ഗ് പൂർത്തിയായിട്ടുണ്ട്. കെഎസ്ആർടിസി കേന്ദ്രങ്ങളിൽ ആളില്ലാത്തപ്പോൾ ഫാനും ലൈറ്റും ഓഫ് ചെയ്യണമെന്ന് സർക്കുലർ‌ പാലിക്കാത്തതിന് പുനലൂർ എടിഒയെ സസ്പെൻഡ് ചെയ്തു, ബുക്ക് ചെയ്ത് ബസിൽ കയറിയ സഹോദരിയെയും സഹോദരനെയും ചോ​ദ്യം ചെയ്യുകയും വീണ്ടും ടിക്കറ്റെടുപ്പിച്ച കണ്ടക്ടറെ സസ്പെൻഡ് ചെയ്ത സംഭവങ്ങളും റീൽസായി എത്തും.

അതേസമയം, യാത്രാദുരിതം നേരിടുന്ന തൃശ്ശൂർ മുതൽ അരൂർ വരെയുള്ള ഗതാഗതക്കുരുക്ക് പരിശോധിക്കാൻ ഗതാഗത മന്ത്രി ഗണേഷ് കുമാർ ഇന്ന് നേരിട്ട് ഇറങ്ങും. തൃശ്ശൂർ മുതൽ അരൂർ വരെയുള്ള റോഡിൽ നാളെ മന്ത്രി നേരിട്ട് പരിശോധന നടത്തും. ട്രാഫിക് സിഗ്നൽ കേന്ദ്രീകരിച്ച് പഠനം നടത്താനാണ് തീരുമാനം.

തൃശ്ശൂർ മുതൽ അരൂർ വരെ സഞ്ചരിച്ച് മന്ത്രി വിഷയം നേരിട്ട് കണ്ട് പഠിക്കും. ഗതാഗത കമ്മീഷണർ, എംവിഡി ഉദ്യോഗസ്ഥർ, നാഷണൽ ഹൈവേ അതോരിറ്റി അധികൃതർ, ജനപ്രതിനിധികൾ എന്നിവരും ഒപ്പം ഉണ്ടാകും. രാവിലെ 10 മണിക്ക് ചാലക്കുടി യിൽ നിന്ന് യാത്ര തുടങ്ങും. തൃശൂർ എറണാകുളം ജില്ലാ കളക്ടർമാരും ഒപ്പമുണ്ടാകും.