കേരളത്തിലെ 15,600 മൊബൈൽ കണക്ഷനുകൾക്ക് പൂട്ട് വീഴും, നടപടിയെടുക്കാൻ കേന്ദ്രം

ന്യൂഡൽ‌ഹി : സംസ്ഥാനത്തെ 15,600 മൊബൈൽ കണക്ഷനുകൾക്കെതിരെ കേന്ദ്രം നടപടിക്കൊരുങ്ങുന്നു. വ്യാജ രേഖകൾ ഉപയോ​ഗിച്ച് എടുത്തതെന്ന് സംശയിക്കുന്ന കണക്ഷനുകൾക്കെതിരെയാണ് നടപടി. ഇത്തരത്തിൽ സംശയത്തിന്റെ നിഴലിലാണ് രാജ്യത്തെ 6.8 ലക്ഷം കണക്ഷനുകൾ‌

നടപടി എടുക്കുന്നതിന് മുന്നോടിയായി ഈ കണക്ഷനുകളുടെ കെവൈസി പരിശോധന വീണ്ടും നടത്തും, അത് പരാജയപ്പെട്ടാൽ സിം ബ്ലോക്ക് ചെയ്യും . 60 ദിവസത്തിനകം പരിശോധന പൂർത്തിയാക്കാനാണ് ടെലികോം കമ്പനികളോട് കേന്ദ്രം ഉത്തരവിട്ടിരിക്കുന്നത്.

രാജ്യമാകെ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ടെലികോം ‌വകുപ്പ് 1.58 കോടി തട്ടിപ്പ് മൊബൈൽ കൺക്ഷനുകളാണ് റദ്ദാക്കിയത്. കേന്ദ്രത്തിന്റെ ആർ‌ട്ടിഫിഷ്യൽ ഇൻ്റലിജൻസ് അധിഷ്ഠിത വ്യാജ സിം കാർഡ് ( അസ്ത്ര്- ASTR) വഴിയാണ് ഏറ്റവുമധികം തട്ടിപ്പ് സിം കാർഡുകൾ റദ്ദാക്കപ്പെട്ടത്.