Home kerala പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനെന്ന് വിഡി സതീശന്‍

പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനെന്ന് വിഡി സതീശന്‍

ന്യൂഡല്‍ഹി. പത്മജ വേണു ഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നതില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രിയുമായി അടുപ്പമുള്ള വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനാണ് പിന്നിലെന്നും സതീശന്‍ ആരോപിച്ചു. പത്മജയുടെ ബിജെപി പ്രവേശനത്തിന് ഇടനിലക്കാരനായി നിന്നത് വിരമിച്ച ശേഷവും കേരളത്തില്‍ സുപ്രധാന പദവി വഹിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും സതീശന്‍ പറഞ്ഞു.

സിപിഎം നേതാക്കള്‍ക്കാണ് പത്മജ ബിജെപിയില്‍ പോയതില്‍ സന്തോഷം. കോണ്‍ഗ്രസിനെ ഇത് ദുര്‍ബലമാക്കുമെന്ന കണക്കുകൂട്ടലിലാണ്. ആരാണ് സംഘപരിവാറിനെതിരെ പോരാടുന്നതെന്നും ആരാണ് സംഘപരിവാറുമായി സന്ധി ചെയുന്നതെന്നും ജനങ്ങള്‍ക്ക് ബോധ്യമാകുമെന്ന് വിഡി സതീശന്‍ പറഞ്ഞു.

അതേസമയം വ്യാഴാഴ്ചയും വിഡി സതീശന്‍ ഇക്കാര്യം പറഞ്ഞിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക ഇന്ന് പുറത്തുവരും.