മകന് മഹാഭാരതം വായിച്ചു കൊടുക്കാറുണ്ട്, ജീവിത വിജയത്തിന് ജയ് ശ്രീറാം, നടൻ ഷാരൂഖ് ഖാൻ

മകന് മഹാഭാരതം വായിച്ചു കൊടുക്കാറുണ്ടെന്നു നടൻ ഷാരൂഖ് ഖാൻ . സ്വകാര്യ ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് തന്റെ മകന് മഹാഭാരതം വായിച്ചു നൽകാറുണ്ടെന്ന് ഷാരൂഖ് പറഞ്ഞത് ശ്രദ്ധ നേടുന്നു .‘എല്ലാ മതങ്ങളെയും ബഹുമാനിക്കാൻ എന്റെ മാതാപിതാക്കൾ എന്നെ പഠിപ്പിച്ചതുപോലെ, എല്ലാ മതങ്ങളെയും ബഹുമാനിക്കാൻ എന്റെ മക്കളെ പഠിപ്പിക്കുക എന്നതാണ് എന്റെ ഒരേയൊരു ശ്രമം. കഴിഞ്ഞ ഒന്നര വർഷമായി ഞാൻ മഹാഭാരതം വായിക്കുന്നു.

കാരണം എനിക്ക് കഥകൾ ഇഷ്ടമാണ്. ഞാനും അബ്രാമിന് മഹാഭാരതം വായിച്ചു കൊടുത്തു. പക്ഷേ, ഞാൻ കഥകളിൽ വളരെ കുറച്ച് മാറ്റങ്ങൾ മാത്രമേ വരുത്തിയാണ് ഇത് പറഞ്ഞു നൽകുന്നത് , അത് കേൾക്കാൻ അവന് സന്തോഷമാണ് . ഇസ്‌ലാമിൽ നിന്ന് എനിക്കറിയാവുന്ന കഥകളും ഞാൻ അബ്രാമിനോട് പറയുന്നുണ്ട്. എന്റെ മക്കൾ എല്ലാ മതങ്ങളെയും കുറിച്ച് പഠിക്കണമെന്നും എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്നുമാണ് എന്റെ ആഗ്രഹം’ എന്നാണ് ഷാരൂഖ് പറഞ്ഞത്. കുറച്ച് നാളുകൾക്കു മുൻപ് അദ്ദേഹം പറഞ്ഞ ഒരു കാര്യം ശ്രദ്ദേയമായത് ജയ് ശ്രീറാം എന്നതിന്റെ പേരിലാണ്.

എല്ലാ നല്ല കാര്യങ്ങൾക്കുമായി മുഴക്കേണ്ടത് ജയ് ശ്രീറാം എന്ന് പറഞ്ഞു കൊണ്ട് ഓരോ ഭാരതീയന്റേയും മനസ്സ് കവർന്നിരിക്കയാണ് ഷാരൂഖ് ഖാൻ. റിലയന്‍സ് ഇന്‍ഡ്‌സ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഇളയമകന്‍ അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും പ്രീവെഡ്ഡിങ് ആഘോഷങ്ങളുടെ വേദിയിലാണ് ജയ് ശ്രീറാം വിളിച്ച ഷാരൂഖ് ഖാൻ എവല്ലവരെയും ഞെട്ടിച്ചത്. ഗുജറാത്തിലെ ജാംനഗറില്‍ വര്‍ണാഭമായ ചടങ്ങുകളോടെ നടക്കുമ്പോൾ മുഴുവൻ സദസ്സിനെയും കയ്യിലെടുത്ത് ബോളിവുഡിന്റെ രാജാവ് ഷാരൂഖ് ഖാൻ. സദസ്സിനെ അഭിവാദ്യം ചെയ്തു കൊണ്ട് നടന്നു വരുമ്പോൾ ജയ് ശ്രീറാം വിളിച്ചാണ് ഷാരൂഖ് ഖാൻ സദസ്സിനെയും ഭാരതത്തെയും ഞെട്ടിച്ചത്. ദൈവം നിങ്ങളെയെല്ലാം അനുഗ്രഹിക്കട്ടെ. നൃത്തപരിപാടികൾ നമ്മൾ കണ്ടു . സഹോദരങ്ങൾ നൃത്തം ചെയ്തു, സഹോദരിമാർ നൃത്തം ചെയ്തു, പക്ഷേ പ്രാർത്ഥനകളും അനുഗ്രഹങ്ങളും കൂടാതെ ഒരുമിച്ച് മുന്നോട്ട് പോകാനാവില്ല. അത് കൊണ്ട് തന്നെ എല്ലാ നല്ല കാര്യങ്ങൾക്കുമായി ” ജയ് ശ്രീറാം ” എന്ന് അദ്ദേഹം പറയുമ്പോൾ കാണികൾ ആവേശത്തോടെ കയ്യടിക്കുന്നതിന്റെ ശബ്ദം ഉയർന്ന് കേൾക്കാമായിരുന്നു.

എന്നാൽ ഇതാദ്യമായല്ല ഷാരൂഖ് ഖാൻ ജയ് ശ്രീരാം എന്ന് പറയുന്നത്. പ്രശസ്ത ടി വി ഷോ അവതാരകനായ ഡേവിഡ് ലെറ്റർമാനുമായുള്ള അഭിമുഖത്തിൽ വിദേശത്ത് വച്ചും അദ്ദേഹം ജയ് ശ്രീരാം എന്ന് പറഞ്ഞിട്ടുണ്ട്. കൂടാതെ താൻ ചെറുപ്പത്തിൽ രാം ലീല നാടകങ്ങളിൽ അഭിനയിക്കാറുണ്ടായിരുന്നുവെന്നും, തനിക്ക് അതിൽ ഹനുമാന്റെ വേഷമാണ് കിട്ടാറുണ്ടായിരുന്നതെന്നും അതിനാൽ തന്നെ ” പറയൂ സീത പതി രാം ചന്ദ്ര ഭഗവാന് ജയ്” എന്ന സംഭാഷണം അദ്ദേഹം എപ്പോഴും പറയാറുണ്ടായിരുന്നു എന്നും ഷാരുഖ് ഖാൻ വ്യക്തമാക്കുന്നു. എന്നാൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന ജയ് ശ്രീരാം അഭിവാദ്യത്തോടെ അദ്ദേഹം ജനഹൃദയങ്ങളിൽ ഇടം പിടിക്കുക മാത്രമല്ല, ഒരു യഥാർത്ഥ ഇന്ത്യക്കാരൻ ആണെന്ന് തെളിയിക്കുക കൂടെ ചെയ്തിരിക്കുകയാണ്

വിനായക ചതുർത്ഥിയിൽ ഗണേശപൂജ നടത്തിയതിനു ഷാരൂഖ് ഖാനെയും കുടുംബത്തെയും ആക്രമിച്ചു ഇസ്ലാമിസ്റ് സൈബർ പോരാളികൾ രംഗത്ത് വന്നിരുന്നു . യഥാർത്ഥ മുസ്ലീങ്ങൾ മാപ്പ് തരില്ല, അല്ലാഹുവാണ് പരമോന്നതൻ, ഇത്തരത്തിൽ ബഹിഷ്‌കരണ ആഹ്വാനം ആണ് ഇസ്ലാമിസ്റ്റുകൾ ഷാരുഖിനും കുടുംബത്തിനും നേരെ സൈബറാക്രമണം നടത്തിയിരുന്നത്. വിനായക ചതുർത്ഥിദിവസം സ്വന്തം വീട്ടിൽ ആണ് ഗണേശ പൂജ നടത്തിയത്‌ . അല്ലാഹുവിനെ വിഷമിപ്പിച്ചു ഇപ്പോൾ അല്ലാഹുവിനെ വിഷമിപ്പിച്ച് തെറ്റ് ചെയ്ത നടനെ ബഹിഷ്‌കരിക്കണമെന്നാണ് ആഹ്വാനം. നടൻ പൂജ ചെയ്യുന്ന ചിത്രങ്ങൾവ്യാപകമായി ഇസ്ലാമിസ്റ്റുകൾ പ്രചരിപ്പിക്കുന്നുണ്ട്.

വിനായക പൂജ ചെയ്ത നിങ്ങൾ മുസ്ലീം അല്ലെന്നും യഥാർത്ഥ മുസ്ലീങ്ങൾ ഗുരുതരമായ ഈ തെറ്റിന് മാപ്പ് തരില്ലെന്നും ചിലർ ഭീഷണിപ്പെടുത്തുന്നുണ്ട്. അല്ലാഹുവിനെ പ്രകീർത്തിച്ചും ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചുമാണ് ഇസ്ലാമിസ്റ്റുകൾ രോഷം തീർക്കുന്നത്.ഇത് ആദ്യമായല്ല ഗണേശ പൂജയുടെ പേരിൽ ഷാരൂഖ് ഖാനും കുടുംബവും സൈബറാക്രമണം നേരിടുന്നത്. കഴിഞ്ഞ വർഷവും വീട്ടിൽ ഗണേശ വിഗ്രഹം കൊണ്ടു വന്നതിനും പൂജ നടത്തിയതിനുമെതിരെ ഇസ്ലാമിസ്റ്റുകൾ രൂക്ഷമായ ഭാഷയിൽ രംഗത്തെത്തിയിരുന്നു. ആരാധകർക്ക് വിനായക ചതുർത്ഥി ആശംസകൾ നേർന്നാണ് അദ്ദേഹം പൂജയിൽ പങ്കെടുത്തിന്റെ ചിത്രങ്ങൾ സമൂഹാമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്. താനും മകനും ഗണേശജിയെ വീട്ടിലേക്ക് വരവേറ്റുവെന്ന് ഷാരൂഖ് ഖാൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. പൂമാലകൾ കൊണ്ട് അലങ്കരിച്ച ഗണേശ വിഗ്രഹത്തിന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. മോദകം രുചികരമായിരുന്നെന്നും താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

2020 ൽ നെറ്റിയില്‍ കുറിതൊട്ട് ഗണേശ ചതുര്‍ത്ഥിക്ക് ആശംസകളുമായി എത്തിയ ബോളിവുഡ് നടന്‍ ഷാരുഖ് ഖാന് ആരാധകരുടെ ചീത്തവിളി കേൾക്കേണ്ടി വന്നിരുന്നു . മുസ്ലീം ആയ ഒരാള്‍ ഹിന്ദുക്കളുടെ ആഘോഷത്തില്‍ എന്തിന് പങ്കുചേരുന്നു എന്ന ചോദ്യമുയര്‍ത്തിയാണ് പലരും ഷാരുഖിനെതിരെ രംഗത്തെത്തിയത്.നെറ്റിയിലെ ചുവന്ന കുറിയെ ഹൈലൈറ്റ് ചെയ്തുകൊണ്ടുള്ള ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ് ഷാരുഖ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഗണേശ ചതുര്‍ത്ഥിയില്‍ ഗണപതി നിങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും അനുഗ്രഹവും സന്തോഷവും ചൊരിയട്ടെ എന്നും ഫോട്ടോയ്‌ക്ക് താഴെ അദ്ദേഹം കുറിച്ചു.

ഇതിന് പിന്നാലെയാണ് ചീത്തവിളി കമന്റുമായും ആരാധകര്‍ എത്തിയത്.മുസ്ലീം മതം വിട്ട് ഷാരുഖ് ഹിന്ദു മതം സ്വീകരിച്ചോ എന്നാണ് പലരും ആവര്‍ത്തിച്ച് ചോദിച്ച ചോദ്യം. നിങ്ങള്‍ എന്ത് മുസ്ലീം ആണ്. എങ്ങനെയാണ് നിങ്ങള്‍ അള്ളാഹുവിന്റെ മുന്നില്‍ നില്‍ക്കുക തുടങ്ങി നിരവധി ചോദ്യങ്ങളാണ് അദ്ദേഹത്തിനെതിരെ ഉയര്‍ന്നു വന്നത്. എന്നാല്‍ അദ്ദേഹം എല്ലാ മതക്കാരുടെ ആഘോഷങ്ങളിലും പങ്കുചേരാറുണ്ടെന്നും. ഒരു യഥാര്‍ത്ഥ ഇന്ത്യക്കാരനാണ് ഷാരുഖെന്നും മറ്റു ചില ആരാധകരും മറുപടി നല്‍കി.ഗണേശ ചതുര്‍ത്ഥി കൂടാതെ ദീപാവലി, ഹോളി, തുടങ്ങിയവും അദ്ദേഹം കുടുംബത്തോടൊപ്പം ആഘോഷിക്കാറുണ്ട്.