വധിക്കാൻ വിധിച്ച നിമിഷപ്രിയയേ കാണാൻ യമനിലേക്ക് അമ്മ തിരിച്ചു,അഡ്വ. ദീപയുടെ നിശബ്ദ സേവനം

സന ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യാത്ര തിരിച്ചു ; നിശബ്ദ സേവനവുമായി ദില്ലി മലയാളിയും സുപ്രീം കോടതി അഭിഭാഷകയുമായ അഡ്വ. ദീപാ ജോസഫ്.  കഴിഞ്ഞ 12 വർഷങ്ങളായി സന ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ കാണാൻ അമ്മ പ്രേമകുമാരി പോകുമ്പോൾ മകൾക്ക് വേണ്ടി മാപ്പ് ചോദിക്കാനും രക്ത പണം നല്കി മകളേ രക്ഷിക്കാനുമുള്ള നീക്കങ്ങൾ നടത്തും.എല്ലാത്തിനും ഉപരി പ്രിയ മകളേ ഒനു നോക്ക് കാണാനുള്ള അമ്മയുടെ ആഗ്രഹം നിറവേറുക തന്നെ ചെയ്യും.

നിമിഷപ്രിയ യുടെ മോചനത്തിനായി ശ്രമിക്കുന്ന സാമൂഹിക പ്രവർത്തകനും ഡൽഹി ഹൈകോടതിയാൽ അമ്മക്ക് മകളെ കാണാൻ സാഹചര്യം ഒരുക്കാൻ നിയോഗിക്കപ്പെട്ട സാമൂവൽ ജെറോം ഭാസ്കരും മുംബൈ അന്തർദേശീയ വിമാന താവളത്തിൽ നിന്നും യെമാനിലേക്ക് യാത്ര തിരിച്ചു.നിമിഷ പ്രിയക്ക് വേണ്ടി ആദ്യം മുതൽ നിശബ്ദ സേവനം നടത്തുന്ന മലയാളി കൂടിയായ അഡ്വ ദീപ ജോസഫ് ഈ യാത്രയുടെ ഓരോ കാര്യത്തിലും ശ്രദ്ധാലുവാണ്‌. ദീപാ ജോസഫ് ഇപ്പോൾ റഷ്യ ഉക്രയിൽ യുദ്ധത്തിൽ തന്റെ ഡോക്ടറേറ്റ് പ്രബന്ധം തയ്യാറാക്കാൻ ഉക്രയിൻ യുദ്ധ ഭൂമിയിലാണ്‌.എങ്കിലും അമ്മക്കൊപ്പം ഓരോ കാര്യത്തിനും ദീപ ജോസഫിന്റെ ഇടപെടൻ ഉണ്ട്,.

സന ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി കഴിഞ്ഞ 5 വർഷമായി ഇടപെടലുകൾ നടത്തി കൊണ്ടിരിക്കുന്നത് അഭിഭാഷക ദീപാ ജോസഫ് ആണ്.

നിമിഷയെ കുറിച്ച് 2019 ന്റെ ഒടുവിൽ ആണ് അഡ്വ. ദീപാ ജോസഫ് അറിയുന്നത്.ഉടൻ തന്നെ നിമിഷയുടെ അമ്മയെ കണ്ടു പിടിച്ചു.അവരുടെ കിഴക്കംമ്പലത്തുള്ള വീട്ടിൽ എത്തി.ഭർത്താവ് ടോമിയെ കണ്ടെത്തി. മകൾ മിഷേലിനോട് സംസാരിച്ചു.ജയിലിൽ ആയിരിക്കുന്ന നിമിഷയോട് സംസാരിക്കാൻ തുടങ്ങി.2020 മാർച്ച്‌ മാസത്തോടെ ഡി. എം.സി യിൽ ഇക്കാര്യം ചർച്ചക്ക് വന്നു.അന്ന് ഡിഎംസി യിൽ ജസ്റ്റിസ്‌ കുര്യൻ ജോസഫ്, മുൻ രാജ്യ സഭ എംപി അൽഫോൻസ് കണ്ണന്താനം എന്നിവർ അംഗങ്ങളായിരുന്നു.പിന്നീട് നിമിഷയുടെ അഭിഭാഷകൻ അബ്ദുൽ കരിമിനെ കോൺടാക്ട് ചെയ്ത് ഓരോരോ ഫയൽ ആവശ്യപ്പെട്ടു.പിന്നെ യെമനിൽ ജോലി ചെയ്യുന്ന 2017 മുതൽ നിമിഷയുടെ മോചനത്തിന് ശ്രമിച്ചിരുന്ന സാമൂവൽ ജെറോം ഭാസ്കരെ ഇവർ കണ്ടെത്തി. 2020 സെപ്റ്റംബറിൽ നിമിഷയുടെ ശിക്ഷാ വിധി വന്നു.ഉടൻ തന്നെ അഡ്വ. ദീപാ ,സാമൂവൽ ജെറോം എന്നിവർ ചേർന്ന് 2020 സെപ്റ്റംബർ 20 ന് കോടതിവിധിയുടെ പകർപ്പിനുള്ള പണം അടച്ച് അപ്പീലിനു ഉള്ള ഡോക്യുമെന്റ് തയ്യാറാക്കി. പിന്നീട് ബാബു ജോണിന്റെ നേതൃത്വത്തിൽ രൂപികരിച്ച ‘സേവ് നിമിഷ പ്രിയ’ എന്ന കമ്മിറ്റിയുടെ ഗ്ലോബൽ വൈസ് ചെയർപേഴ്സൺ എന്ന നിലയിൽ അഡ്വ.ദീപ ജോസഫ് ആക്ഷൻ കൗൺസിൽ പ്രവർത്തനം ഊർജിതമാക്കി.

2021ൽ അപ്പീൽ കോടതി വിധി ശരിവച്ചു ഹൈ കോടതി വിധി വന്നു.. സേവ് നിമിഷ പ്രിയ ആക്ഷൻ കമ്മിറ്റി ചിലവുകൾ വഹിച്ചു സുപ്രിം കോടതിയിൽ അപ്പീൽ ഇട്ടു.2023 ഒക്ടോബറിൽ സുപ്രിം കോടതി വിധിയും മരണ ശിക്ഷ ശരിവച്ചു.

സാമൂവൽ ജെറോം ഭാസ്കറിന്റെ നേതൃത്വത്തിൽ പ്രീനേഗോഷിയേഷൻ ചർച്ച നടന്നു.നിമിഷക്ക് ക്യാപിറ്റൽ പണിഷ്മെന്റ് വിധിച്ചതു യെമൻ സുപ്രിം കോടതി 2023 ഒക്ടോബർ ആദ്യവാരമാണ്.ഇനിയും ഒരു പ്രീ നേഗോഷിയേഷൻ ചർച്ച നടന്നിട്ടില്ല.അത് നടക്കേണ്ടത് ഗോത്ര തലവന്മാർ തമ്മിലും മരിച്ച ആളിന്റെ കുടുംബവും തമ്മിലാണ്. അതിൽ ഇടപെടാൻ കഴിയുന്ന ആൾ നിമിഷയുടെ അറ്റോർണിയാണ്. അതിനുള്ള സാഹചര്യം ഒരുക്കേണ്ടത് നിമിഷയുടെ അമ്മ പവർ ഓഫ് അറ്റോർണി കൊടുത്തിട്ടുള്ള സാമൂവൽ ജെറോം ഭാസ്കരൻ ആണ്.

2023 ഡിസംബർ 16 ന് ഡൽഹി ഹൈകോടതിയിൽ അമ്മക്ക് പോകാൻ വിധി ഉണ്ടായ കോടതിമുറിയിൽ അഡ്വ. ദീപാ ഉണ്ടായിരുന്നു. കേന്ദ്ര സർക്കാരിനോട് അമ്മക്ക് മകളെ ജയിലിൽ പോയി കാണാനുള്ള അനുമതിയും സൗകര്യവും ഏർപ്പാടാക്കാൻ വിധിച്ചിരുന്നു.രാഷ്ട്രീയ പ്രശ്നങ്ങളും,ആഭ്യന്തരയുദ്ധവും യുദ്ധ സമാന സാഹചര്യവും നിമിത്തം സർക്കാരിന് പരിമിതികൾ ഉണ്ടെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചത് വഴി സാമൂവൽ ജെറോം ഭാസ്കർക്കൊപ്പം പ്രേമ കുമാരി യെമാനിൽ സന ജയിലിൽ പോയി മകളെ കാണട്ടെ എന്ന് ഹൈകോടതി വിധിച്ചു.യാത്ര പേപ്പർ ശരിയാക്കി അഡ്വ. ദീപാ ജോസഫ് കേരളത്തിൽ എത്തി ഫെബ്രുവരി അവസാനം പ്രേമകുമാരി യുമായി കൂടിക്കാഴ്ചയും നടത്തി. അവർക്കു യാത്രക്കുള്ള തുകയും സമ്മാനിച്ചാണ് അഡ്വ. ദീപാ ജോസഫ് ഡൽഹിക്ക് മടങ്ങിയത്.

ഗോത്ര തലവന്മാരുടെ ചർച്ചയിൽ കുടുംബത്തെ അനുനയിപ്പിച്ചു ബ്ലഡ്‌ മണി സ്വീകരിക്കാൻ ഒരുക്കേണ്ടതുണ്ട്.ഇനിയുള്ള നാളുകൾ വളരെ നിർണായകമാണെന്നും ഒരു മകൾക്കു അമ്മയെ മടക്കി കൊടുക്കാൻ ജാതി മത ഭേദമന്യേ എല്ലാവരും ഒരുമിക്കണമെന്നും നിമിഷയുടെ മോചനത്തിന് വേണ്ടി പ്രാർത്ഥിക്കണമെന്നും
അഡ്വ.ദീപ ജോസഫ് അപേക്ഷിക്കുന്നു.യൂറോപ്പില്‍ സന്ദർശനത്തിലാണെങ്കിലും കാര്യങ്ങൾ വേഗത്തിലാക്കിയ ജീവകാരുണ്യ പ്രവര്‍ത്തകയും സുപ്രീം കോടതി അഭിഭാഷക യുമായ ദീപ ജോസഫിനെ പൊതു പ്രവർത്തകൻ ഡോ.ജോൺസൺ വി.ഇടിക്കുള അഭിനന്ദിച്ചു.