എതിരില്ലാതെ മോഹൻലാൽ ചെന്നു കയറിയത് ദിലീപിന്റെ പുലിമടയിലോ? മഞ്ജുവിന്‌ ഇനിയും തുണയാകുമോ?

കൊച്ചി:  നടി അക്രമിക്കപ്പെട്ട കേസിൽ മോഹൻലാലിനു കൃത്യമായ നിലപാട് ഉണ്ടായിരുന്നു, അത് ഇനി എന്താകും? ശരിക്കും എതിരില്ലാതെ തിരഞ്ഞെടുത്ത് മോഹൻലാലിനേ ഒതുക്കിയതോ? കാരണം നടി അക്രമിക്കപ്പെട്ട കേസിൽ മോഹൻലാലിനു കൃത്യമായ നിലപാട് ഉണ്ടായിരുന്നു. മഞ്ജുവാര്യറുടെ കാര്യങ്ങൾ ഇപ്പോൾ തീരുമാനിക്കുകയും ഉപദേശം നല്കുകയും ചെയ്യുന്ന ആൾ എന്നു വരെ പറയാം. ഇന്റേണൽ മാനേജുമെന്റും അക്കൗണ്ട് പോലും ലാലിന്റെയും മഞ്ജുവിന്റേയും ചെയ്യുന്നവർ ഒരേ ആളുകൾ. സിനിമയിൽ മോഹൻലാൽ കൈ മറന്ന് സഹായിച്ച് ഉയരങ്ങളിലേക്ക് കൈപിടിച്ചു കയറ്റുന്നു. മഞ്ജു വാര്യർക്ക് മോഹൻലാൽ സഹോരനേ പോലെ. പലരും ചക്രവ്യൂഹത്തിനകത്തിട്ട് വേട്ടയാടിയപ്പോൾ മോഹൻലാലിന്റെ കരങ്ങളായിരുന്നു രക്ഷ. മാത്രമല്ല മോഹൻലാൽ എന്ന മഹാ നടന്റെ അതേ പേരിൽ നായികയായി ഒരു സിനിമയും..ആ സ്നേഹത്തിന്റെ ആഴങ്ങൾക്ക് ഇതിനപ്പുറം ഒന്നും പറയാനില്ല. വരാൻ പോകുന്ന മോഹൻലാൽ ബ്രഹ്മാണ്ഠ ചിത്രത്തിൽ നായിക സ്ഥാനം വരെ…വുമൺ ഇൻ കളക്ടീവിന്‌ മാനസീകമായ എല്ലാ പിന്തുണയും കൊടുത്ത ലാൽ..report by പ്രകാശൻ പുതിയേരി/ കൊച്ചി റിപോർട്ടർ, copyright@apply

മഞ്ജുവിനും, വനിതാ സംഘടനക്കും ഇനി ഏത് കരുത്തന്റെ പിന്തുണ ലഭിക്കും. മോഹൻലാൽ പോയാൽ അവർക്ക് ആരും ഇല്ല. ശരിക്കും ഉഷ്ണിക്കും. ആ കൂട്ടം ഇനി എന്തു ചെയ്യും? മഞ്ജുവിന്റെ സിനിമാ ഭാവി എന്താകും..എല്ലാം ദിലീപ് ക്യാമ്പ് തീരുമാനിക്കും എന്നാണ്‌ നിലവിലേ സാഹചര്യം കാണിക്കുന്നത്. കാത്തിരുന്ന് കാണാം..കൊച്ചി രാജാവിന്റെ കരുനീക്കം.

മഹാ നടൻ വീണതോ..പെട്ട് പോയതോ..

എന്നാൽ ഈ മോഹൻലാൽ തന്നെയായിരുന്നു ദിലീപിന്റെ ക്യാമ്പിലേ പല നീക്കങ്ങൾക്കും വിലങ്ങു തടിയായത്. ആ മോഹൻലാലിനേ ഇതാ മലയാള സിനിമയെ കൈ വള്ളയിൽ ഇട്ട് തട്ടികളിക്കുന്ന ദിലീപിന്റെ കരുത്തിൽ കീഴടക്കി എന്നു പറയാനാകും. കാരണം എതിരില്ലാതെ പ്രസിഡന്റാക്കാം..എന്ന വാഗ്ദാനത്തിൽ ശരിക്കും മഹാ നടൻ വീണതോ..പെട്ട് പോയതോ..അതോ മഞ്ജുവാര്യറെയും വുമൺ ഇൻ കളക്ടീവിനേയും വിട്ട് പുതിയ കൂട്ട് തേടിയതോ..ഒന്നും വ്യക്തമല്ല. ഇപ്പോൾ ആശയ പരമായി പ്രസിഡന്റ് മോഹൻലാൽ ഭരണ സമിതിയിൽ ഒറ്റയായി. തനിച്ചാക്കി. ചുറ്റും മറ്റ് ഭാരവാഹികൾ ദിലീപിന്റെ ചങ്കുകളും കരളുകളും ആണ്‌. അതായത് പ്രസിഡന്റിനേ ഇനി മറ്റുള്ളവർ നയിക്കും. ഒന്നു കൂടി തെളിച്ചു പറയട്ടേ..ദിലീപ് നയിക്കും മോഹൻലാലിന്റെ ഭാവി ബന്ധങ്ങളും നിർണ്ണായക ഇടപെടലും. ഈ പത്മവൂഹം ഭേദിക്കാൻ മോഹൻലാലിനാവില്ല. ഇനി അങ്ങിനെ സംഭവിച്ചാൽ അത് വൻ കോലാഹലമാകും. ലാലിന്റെ ശാന്തതയും സൗമ്യതയും വച്ച് മാന്യമായതും വിവാദങ്ങളിൽ പോകാതെയും ജീവിക്കാനാണ്‌ സാധ്യത.

മോഹൻലാലിന്റെ ചുറ്റും ഉള്ള ദിലീപ് ചക്രവ്യൂഹം ഇങ്ങിനെ: മഹാൻ നടൻ സ്വയം തിരഞ്ഞെടുത്തതോ? പെട്ടു പോയതോ?

കടുത്ത ദിലീപ് പക്ഷക്കാരനായ സിദ്ദിഖിനെ സെക്രട്ടറി ആക്കി. ദിലീപിനായി ഉറക്കം കളഞ്ഞും പോരാടി സ്നേഹം കാട്ടിയ ഇടത് എംഎൽഎയായ ഗണേശിനേയും മുകേഷിനേയും വൈസ് പ്രസിഡന്റ് ആക്കി.ദിലീപിനെ സ്തുതിക്കുകയും സഹായിക്കുകയും ചെയ്തവർക്ക് മാത്രം പദവി നൽകി. അമ്മയുടെ എക്സിക്യൂട്ടീവ് പദവികളിൽ മഹാ ഭൂരിപക്ഷവും ദിലീപിന്റെ ചങ്കുകൾ തന്നെ. ആസിഫ് അലി, അജു വർഗീസ്, ബാബു രാജ്, ഹണി റോസ്, ഇന്ദ്രൻസ്, ജയസൂര്യ, സുധീർ കരമന, ടിനി ടോം, രചന നാരായണൻക്കുട്ടി, ശ്വേത മേനോൻ, ഉണ്ണി ശിവപാൽ എന്നിവർ ചേർന്നതാണ് നിർവാഹക സമിതി. ഇവരെല്ലാം ദിലീപ് അനുകൂലികളാണ്. ദിലീപിനെ അനുകൂലിച്ച് പരസ്യമായി രംഗത്ത് വന്നവർ. അക്രമിക്കപ്പെട്ട നടിയുമായി കേസിൽ ദിലീപ് നിരപരാധി എന്നു കരുതുന്നവർ.മഞ്ജുവാര്യറേ ഇഷ്ടപെടാത്തവരും വനിതാ സംഘടനയേ പരസ്യമായി തള്ളി പറഞ്ഞ് ദിലീപിനു കൂർ പ്രഖ്യാപിച്ചവരും. യോഗത്തിൽ ദിലീപിനായി ആദ്യം വാദിച്ചത് ഊർമ്മിള ഉണ്ണിയാണ്. അതായത് ദിലീപ് സ്ത്രീകളുടെ പിന്തുണയിൽ വരുമ്പോൾ സ്ത്രീവിരുദ്ധമായ എല്ലാം അപ്രസ്ക്തമാകും. സ്ത്രീ വിഷയത്തിൽ നടനുണ്ടായ എല്ലാ പരിഹാസവും കഴുകി കളഞ്ഞ് കറ മാറ്റാൻ ഊർമിളയുടെ നേതൃത്വത്തിൽ നടിമാർ തന്നെ വന്നു.

ജയസൂര്യയെയും ആസിഫ് അലിയെയും നിലനിർത്തിയ സമിതിയിൽ ഇന്ദ്രൻസ്, സുധീർ കരമന, ബാബുരാജ്, ടിനി ടോം, അജു വർഗീസ്, ഉണ്ണി ശിവപാൽ എന്നിവരാണ് മറ്റംഗങ്ങൾ. 2021 വരെയാണ് ഭരണസമിതിയുടെ കാലാവധി. അതായത് 2021 വരെ ദിലീപ് ക്യാമ്പ് ഒരുക്കിയ ചക്രവ്യൂഹത്തിൽ മോഹൻലാൽ കിടക്കും.മോഹൻലാലിന്റെ സ്വഭാവം വച്ച് ഭരണ കാര്യങ്ങളിൽ അദ്ദേഹം ശാന്തനും മാന്യനുമാണ്‌. വഴക്കിനും ബഹളത്തിനും പോകില്ല. എന്നാൽ ലാലിന്റെ പതിവു ശീലം വിട്ടാൽ…ഒരു പുലി മുരുകനായാൽ..അത് ഒരു വൻ പൊട്ടിത്തെറി ആയിരിക്കും.

ഇനി മഞ്ജുവിനേ സഹായിക്കുന്നതിനു പരിധി

മോഹൻലാൽ വഴി മഞ്ജു വാര്യർക്കും വനിതാ സംഘടനക്കും നല്കുന്ന സഹായം ഇനി ഉണ്ടാകുമോ? ഈ നിലയിൽ ദിലീപ് ചങ്കുകൾക്കകത്ത് കിടക്കുന്ന മോഹൻലാലിന്‌ അതിനാകില്ല. അങ്ങിനെയാണ്‌ ദിലീപ് ഈ യുദ്ധത്തിൽ കുരുക്കിയത്.

എതിർത്തവരേ പുകച്ച് ചാടിച്ചു

ദിലീപിനേ എതിർത്ത ആരും ഇന്ന് അമ്മയിൽ ഇല്ല. ഇനി ആരേലും ഉണ്ടേൽ അവരെല്ലാം ഇന്നലെ വന്നത് തലയിൽ മുണ്ടിട്ടോ..നിശബ്ദരായോ ആണ്‌. അവരും യോഗത്തിൽ വന്നതും ദിലീപിനു കൂർ പ്രഖ്യാപിച്ചു. പൃഥിരാജ്, രമ്യാ നമ്പീശൻ, മഞ്ജുവാര്യർ, റിമ കല്ലുങ്കൽ,ബീന പോൾ, പാർവതി, വിധു തുടങ്ങിയവരെല്ലാം അമ്മയുടെ പടിക്കകത്ത് ഇല്ല..ക്ളീൻ ഔട്ട്..ഇനി പറയൂ പുറത്ത് നില്ക്കുന്ന ദിലീപ് ഉള്ളിൽ ഉള്ളതിനേക്കാൾ ശക്തനല്ലേ..പുറത്തിരുന്ന് എതിരാളികളേ എല്ലാം വെട്ടി മാറ്റി. എതിർ സ്വരങ്ങൾ അരിഞ്ഞു മാറ്റി. മഹാ നടന്മാരായ മമ്മുട്ടിയും മോഹൻലാലും പൂർണ്ണ നിശബ്ദരായപ്പോൾ വെട്ടിമാറ്റാൻ ആയുധം എടുത്തത് ഇടവേള ബാബുവിന്റെയും സിദ്ദിക്കിന്റെയും കൂർമ്മ ബുദ്ധി.

കേന്ദ്ര സർക്കാർ പിടിപാട് ഉറപ്പാക്കി

അമ്മ സംഘടനക്ക് കേന്ദ്ര സർക്കാരിന്റെയും ബി.ജെ.പിയുടെയും ശക്തമായ പിന്തുണയുടെ കുറവ് നികത്തിൽ. നിലവിൽ സുരേഷ് ഗോപി ഉണ്ടേലും അദ്ദേഹം കാര്യമായി ഒന്നും ചെയ്യില്ലായിരുന്നു. നേരേവാ..നേരേ പോ എന്ന നിലപാടായിരുന്നു അദ്ദേഹത്തിനു. ഇപ്പോൾ മോഹൻലാൽ വന്നതോടെ അത് മാറി. ബി.ജെ.പിയിൽ സുരേഷ് ഗോപിയേക്കാൾ എത്രയോ അധികം സ്വാധീനം മോഹൻ ലാലിനുണ്ട്. അത് ശരിക്കും ഉപയോഗപ്പെടുത്തുക. വേണ്ടി വന്നാൽ നടി കേസിൽ സി.ബി.ഐ അന്വേഷണത്തിനു വരെ.

കൊച്ചി രാജാവ് പുറത്തിരുന്നിട്ടും സിനിമാ ലോകം പിടിച്ചു

ദിലീപിന്റെ ശക്തി അത് ഒരു കരുത്തു തന്നെയാണ്‌. ജയില് വാസത്തിനോ..കേസിനോ..അപവാദ കഥകൾക്കോ ആ നടനേ തൊടാൻ പോലും ആയില്ല. വീണ്ടും വീണ്ടും കരുത്തു കൂടി വന്നു. കാരണം അമ്മക്ക് പുറത്തിരുന്ന് അമ്മ സംഘടന കൈപ്പിടിയിൽ ഒതുക്കി. വഴങ്ങാതെ നിന്ന മലയാളത്തിലെ മഹാ നടനേ മെരുക്കി ക്യാമ്പിൽ എത്തിച്ചു. പൾസർ സുനിയുടെ വക്കീലിനേ എറിഞ്ഞു വീഴ്ത്തി വക്കാലത്ത് ഉപേക്ഷിപ്പിച്ച അതേ യുദ്ധ തന്ത്രം. യുദ്ധത്തിൽ ഉപയോഗിക്കാനുള്ളതാണ്‌ തന്ത്രങ്ങൾ എന്ന് ദിലീപ് വീണ്ടും തെളിയിച്ചു.