Home columns പിണറായിക്ക് കരിങ്കൊടിയുമായി നില്ക്കുന്നവർക്ക് ഇപ്പം ചർച്ചയാക്കുന്ന ജനാധിപത്യം ബാധകമാകുമോ?

പിണറായിക്ക് കരിങ്കൊടിയുമായി നില്ക്കുന്നവർക്ക് ഇപ്പം ചർച്ചയാക്കുന്ന ജനാധിപത്യം ബാധകമാകുമോ?

കോൺഗ്രസിനു വേണ്ടി തെരുവിൽ ഇറങ്ങുന്ന സി.പി.എമ്മിന്റെ ആത്മാർഥത മനസിലാക്കാം. കാരണം ഇ.ഡിക്ക് എതിരേ ഒന്നിച്ചുള്ള സമരം ഇനി ആവശ്യമായി വരും. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് ചോദ്യം ഉന്നയിക്കുന്നത് മാധ്യമ പ്രവർത്തക അഞ്ജു പാർവതിയാണ്‌.ജനാധിപത്യ വീഴ്ചയെ കുറിച്ച് ക്ലാസ്സെടുക്കുന്ന CPM കാരെ മുട്ടി നടക്കാൻ വയ്യാത്തതിനാൽ ചോദിക്കട്ടെ ഇവിടെ രാജാവിനെതിരെ നിലവിൽ കരിങ്കൊടി കാണിക്കുന്ന കോൺഗ്രസ്സുകാർക്കും ബി.ജെ.പിക്കാർക്കും ഈ ജനാധിപത്യ മര്യാദ ബാധകമാണോ? വല്ല ഇളവും ഉണ്ടോ?

പോസ്റ്റിന്റെ പൂർണ്ണ രൂപം

വാ വിട്ട വാക്കും കൈ വിട്ട ആയുധവും തിരിച്ചെടുക്കുവാൻ കഴിയില്ല എന്നത് ഒരു സത്യം.! പക്ഷേ വാ വിട്ട വാക്കുകൾ പറയാത്തൊരു രാഷ്ട്രീയ പ്രസ്ഥാനവും രാഷ്ട്രീയ നേതാക്കളും ഇല്ലാത്തിടത്തോളം രാഹുൽ ഗാന്ധി എന്ന ഈ മനുഷ്യൻ പറഞ്ഞൊരു വാ വിട്ട വാക്കിനെ മഹാ അപരാധമായി കണക്കാക്കാൻ കഴിയില്ല. രാഷ്ട്രീയക്കാരനെന്ന പാകമാവാത്ത കുപ്പായമിട്ട് നടക്കുന്ന ഏറ്റവും ശുദ്ധനായ ഒരു മനുഷ്യൻ ചെയ്ത ഏറ്റവും വലിയ മണ്ടത്തരമാണ് ആ ഒരു പരാമർശം എന്നേ പറയാൻ കഴിയൂ – കാരണം പൊളിറ്റിക്സ് എന്ന ഡേർട്ടി ഗെയിം കളിക്കുവാൻ ഇറങ്ങുമ്പോൾ അത്യാവശ്യം വേണ്ട ഒന്ന് കോമൺ സെൻസ് തന്നെയാണ്.

ഇവിടെ പരസ്പരം ചെളി വാരിയെറിയാത്ത രാഷ്ട്രീയക്കാർ തുലോം കുറവാണെങ്കിലും ആ എറിയുന്ന ചെളി ഡയറക്ട് ആയി ഒരാളുടെ നേരെ പതിക്കുകയും വേണം എന്നാൽ അതിൻ്റെ ദോഷം മറ്റാരിലും വീഴാതിരിക്കാനും ശ്രദ്ധിക്കുന്നതാണ് Politricks. ! കള്ളൻമാരുടെ പേരിന്റെ കൂടെ എന്ത്‌കൊണ്ടാണ് മോദി എന്ന് കാണുന്നതെന്ന ചോദ്യത്തിന് പകരം ആരെയൊക്കെയാണോ ഉദ്ദേശിക്കുന്നത് അവരുടെ പേരെടുത്ത് പറഞ്ഞ് കള്ളന്മാർ എന്നായിരുന്നുവെങ്കിൽ അത് ഒരു സമുദായത്തിനെ ആകമാനമെന്ന ധ്വനി ഒഴിവായേനേ! പ്രധാന കാവൽക്കാരൻ കള്ളനെന്ന് പറയുമ്പോൾ മറ്റ് കാവൽക്കാർക്ക് പൊള്ളാത്തത് പോലെയോ ബൊഫോഴ്സ് കള്ളൻ എന്ന് പറയുമ്പോൾ മറ്റാർക്കും അതിൻ്റെ പേരിൽ കൊള്ളേണ്ടതോ വരാത്ത തരത്തിലാവണം പരാമർശങ്ങൾ.
വെള്ളാപ്പള്ളി നടേശൻ എന്ന പിന്നോക്ക സമുദായംഗമായ മദ്യവ്യവസായിയോട് ഒരാൾക്ക്, ( ഒരു പക്ഷേ അയാൾ ഒരു നായർ സമുദായംഗമാവാം) ദേഷ്യമാണെന്നിരിക്കട്ടെ! അതേ ആൾക്ക് മണിച്ചൻ എന്ന കളള് കച്ചവടക്കാരനോടും പഥ്വമില്ലെന്നിരിക്കട്ടെ! ബിജു രമേശിനോടും അകൽച്ചയുണ്ട്. ഈ മൂന്ന് പേരും ഒരേ സമുദായമെന്ന് കരുതി കള്ളു കച്ചവടക്കാരന്മാർ എല്ലാം എന്തുകൊണ്ട് ഈഴവന്മാർ ആകുന്നുവെന്ന് ചോദിച്ചാൽ, അതിനെതിരെ സോഫ്റ്റ് വെയർ എഞ്ചിനിയർ ആയ ഒരു ഈഴവൻ തങ്ങളുടെ സമുദായത്തിനെ അപകീർത്തിപ്പെടുത്തിയെന്ന് കേസ് കൊടുത്താൽ അത് ഊരാകുടുക്കാകും. അത് തീർച്ച! പക്വതയുള്ള ഒരു രാഷ്ട്രീയ നേതാവിന് വേണ്ടത് എന്ത് എവിടെ എങ്ങനെ പറയണമെന്ന സെൻസാണ്. നിർഭാഗ്യവശാൽ അത് രാഹുൽജിക്ക് ഇല്ല. കാരണം അദ്ദേഹം ആഗ്രഹിച്ച് പോകുന്ന വഴി ആയിരുന്നില്ല രാഷ്ട്രീയം. ആർക്കൊക്കെയോ വേണ്ടി പോകേണ്ടി വന്ന വഴി മാത്രമാണ് രാഷ്ട്രീയം.
ഇനി ഈ വിധിയെ കുറിച്ചാണെങ്കിൽ ജനാധിപത്യത്തിനുമേൽ രാഷ്ട്രീയം കൊണ്ട് തുന്നിച്ചേർത്ത വിധിയാണിത്. കാരണം കൃതൃമായി രണ്ട് വർഷം തടവ് എന്ന ശിക്ഷയിലുണ്ട് പൊളിറ്റിക്സ്. വിധി വന്ന ഉടനെ അയോഗ്യത കല്പിച്ച നടപടിയിലുണ്ട് പൊളിറ്റിക്സും പൊളിട്രിക്സും. ! തീർത്തും മോശമായ, ഭയപ്പെടേണ്ടുന്ന നടപടിയാണിത്. പിന്നെ മറ്റൊന്ന്, ഈ ഒരു പൊളിറ്റിക്സ് അഥവാ പൊളിട്രിക്സ് തിരിഞ്ഞുകുത്തുന്ന ഒരു കാലം വിദൂരമല്ല. മോദി എന്നാൽ കറപ്ഷൻ എന്ന് പറഞ്ഞ ഖുഷ്ബു ഇന്ന് അതേ പാളയത്തിനകത്ത് റാണി ആയി വാഴുമ്പോൾ അതിനെതിരെ കേസ് കൊടുക്കാൻ ഒരു മോദി സമുദായംഗവും തയ്യാറാവാത്തിടത്താണ് ഈ വിധിയും അതിൻ്റെ പിന്നിലെ കളികളും ഭയക്കേണ്ടതാവുന്നത്. പാളയം മാറുമ്പോൾ മോദി = കറപ്ഷൻ എന്ന് പറയുന്നത് മോദി = വിശുദ്ധൻ എന്നാവുന്ന Politricks ഒരു വൃത്തികെട്ട ഗെയിം തന്നെയാണ്.
രാഗ എന്ന രാഹുൽ ഗാന്ധിക്ക് നിലവിൽ കല്പിക്കപ്പെട്ട അയോഗ്യതയെ കുറിച്ചാണെങ്കിൽ ഈ ഒരു ക്വാട്ട് മാത്രം കുറിക്കുന്നു. “ആദ്യം അവർ നിങ്ങളെ അവഗണിക്കും;പിന്നെ പരിഹസിക്കും. പിന്നെ പുച്ഛിക്കും, പിന്നെ ആക്രമിക്കും.. ! എന്നിട്ടായിരിക്കും നിങ്ങളുടെ വിജയം..! കോൺഗ്രസ് പാർട്ടി മുന്നോട്ടു വയ്ക്കുന്ന കുടുംബവാഴ്ചയെ എതിർത്ത് കൊണ്ടു തന്നെ പറയട്ടെ ഭാവിയിൽ സെൻസ് ഉള്ള രാഷ്ട്രീയക്കാരനായി വിജയം വരിക്കാൻ രാഹുൽജിക്ക് ഈ ഒരു സംഭവം വഴികാട്ടിയായി മാറട്ടെ! സത്യമേവ ജയതേ !