ട്രെയിനില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ നഗ്നതാപ്രദര്‍ശനം ; വയോധികൻ പിടിയിൽ

പാറശ്ശാല : വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്കുമുന്നില്‍ നഗ്‌നതാ പ്രകടനം നടത്തിയ വയോധികൻ അറസ്റ്റിൽ. കന്യാകുമാരി കോതന്നൂരിനു സമീപം ഈയാത്തിവിള പെരുഞ്ചക്കവിള വീട്ടില്‍ ഇമ്മാനുവേല്‍(63) ലാണ് റെയില്‍വേ പോലീസിന്റെ പിടിയിലായത്.

പുനലൂര്‍ കന്യാകുമാരി പാസഞ്ചറില്‍ മഫ്തിയില്‍ യാത്രചെയ്യുകയായിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്കു മുന്നില്‍ എതിര്‍വശത്തെ സീറ്റിലിരുന്ന് നഗ്‌നതാപ്രകടനം നടത്തുന്നത് പോലീസ് ഉദ്യോഗസ്ഥ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് റെയില്‍വേ പോലീസിന് കൈമാറുകയായിരുന്നു. തുടർന്നായിരുന്നു പ്രതിയെ പോലീസ് പിടികൂടിയത്.

പത്തനംതിട്ട മല്ലപ്പള്ളിയിൽ പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 58 വയസ്സുകാരന്‍ പിടിയില്‍. കല്ലൂപ്പാറ കടുവാക്കുഴി ചുരക്കുറ്റിക്കല്‍ മണി എന്നുവിളിക്കുന്ന ഭുവനേശ്വരപിള്ളയാണ് കീഴ്വായ്പൂര് പോലീസിന്റെ പിടിയിലായത്. ജനുവരിയില്‍ രണ്ടുദിവസമായാണ് ഇയാള്‍ കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയത്. പ്രതിയെ കോടതി റിമാന്‍ഡുചെയ്തു.