ലോക്ക് ഡൗണിൽ ബാങ്ക് ജോലി നഷ്ടമായി, കുടുംബം പോറ്റാൻ മീൻ കച്ചവടത്തിനിറങ്ങി യുവാവ്

കൊറോണയും ലോക്ക് ഡൗണും വന്നതോടെ ജോലി നഷടമായവർ നിരവധിയാണ. പ്രവാസികളും സ്വദദേശികളുമടക്കം ജോലിയില്ലാത്ത അവസ്ഥയിലായി. അത്തരത്തിൽ ജോലി ബാങ്കിലെ ജോലി നഷ്ടമായ കട്ടനാട് സ്വദേശിയായ ബിനു സാമുവേൽ. മുപ്പത്തിയേഴുകാരനായ ബിനുവിന് ബാങ്ക് ജോലി നഷ്ടമായെങ്കിലും തളർന്നില്ല. കുടുംബത്തെ പോറ്റാനായി മീൻ കച്ചവടം നടത്തുകയാണ് ഈ യുവാവ്. ഭാര്യയും രണ്ട് മക്കളും പട്ടിണികിടക്കല്ലെന്ന ചിന്തയാണ് മീൻ കച്ചവടത്തിലേക്ക് ബിനുവിനെ നയിച്ചത്.

ബിനു സാമുവൽ 6 വർഷമായി പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. ലോക്ഡൗൺ ആയതോടെ സ്ഥാപനം ജീവനക്കാരെ കുറച്ചപ്പോൾ ബിനുവിനും ജോലി നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസമാണ് മീൻ വിൽപ്പന ആരംഭിച്ചത്. തുടക്കം മോശമായില്ല, 30 കിലോ മീൻ ഉണ്ടായിരുന്നത് 3 മണിക്കൂറു കൊണ്ട് വിറ്റ് തീർന്നു. പിടയ്ക്കുന്ന വാളയ്ക്കം കാരിക്കും വാളക്കൂരീക്കുമൊക്കെ വൻ ഡിമാൻഡായിരുന്നുവെന്ന് ബിനു പറയുന്നു. പുലർച്ചെ 2ന് ചങ്ങനാശേരി ചന്തയിൽ ചെന്നാണ് ബിനു മീൻ എടുത്തത്. കുട്ടനാട്ടിൽ നിന്നു മത്സ്യത്തൊഴിലാളികൾ മീനുമായി ഇവിടെ വള്ളത്തിലെത്തുന്നുണ്ട്.

കടൽമത്സ്യങ്ങൾ വിൽക്കുന്നവർ ഒട്ടേറെയുള്ളതിനാലാണ് പുഴ മത്സ്യത്തിലേക്ക് തിരിഞ്ഞത്. പിടയ്ക്കുന്ന മീൻ തന്നെ കൊടുക്കാനും കഴിയുമല്ലോ. ആദ്യദിവസം തന്നെ ന്യായമായ ലാഭം ലഭിച്ചു. ജോലി ചെയ്തപ്പോഴൊന്നും ഇത്രയും തുക ദിവസ വരുമാനമില്ലായിരുന്നു. വരും ദിവസങ്ങളിൽ കച്ചവടം വിപലുപ്പെടുത്താനാണ് തീരുമാനമെന്നും ബിനു പറയുന്നു.