ബി​ഗ് ബോസ് 6 ൽ ഇത്തവണ തീപാറും, ഇവരാണ് ആ 19 പേർ

ബി​ഗ് ബോസ് മലയാളം സീസൺ 6ന്റെ ലോഞ്ചിം​ഗ് പൂർത്തിയായിരിക്കുകയാണ്. ഇത്തവണ 19 മത്സരാർത്ഥികളാണ് ബി​ഗ് ബോസ് വീട്ടിൽ എത്തിയിരിക്കുന്നു. സിനിമ, സീരിയൽ., ഫിറ്റ്നസ്സ് എന്നിങ്ങനെ നിരവധി മേഖലകളിൽ നിന്നുള്ള മത്സരാർത്ഥികളാണ് ഉള്ളത്. ആരൊക്കെയാണ് ഇത്തവണ ബി​ഗ് ബോസ് വീട്ടിൽ മിന്നുന്ന പ്രകടനം കാഴ്ച വെയ്ക്കാൻ എത്തിയ മത്സരാർത്ഥികൾ എന്ന് നോക്കാം.

1. അൻസിബ: നടി അൻസിബയാണ് ബി​ഗ് ബോസ് വീട്ടിലേക്ക് ആദ്യം കയറിയ മത്സരാർത്ഥി. ദൃശ്യം എന്ന സിനിമയിൽ മോഹൻലാലിന്റെ മകളായിട്ട് അൻസിബ അഭിനയിച്ചിട്ടുണ്ട്.

2. ഫിറ്റ്നസ് ട്രെയിനർ ജിന്റോ: രണ്ടാമതായി കയറിയത് ജിന്റോ ആണ്. സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനറാണ് ജിന്റോ. എറണാകുളം കാലടി സ്വദേശിയാണ് ജിന്റോ. 3. ജാസ്മിൻ ജാഫർ: പ്രെഡിക്ഷൻ ലിസ്റ്റിൽ നേരത്തെ തന്നെ കേട്ടിരുന്ന പേരാണ് ജാസ്മിന്റേത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ജാസ്മിൻ. ടെലിവിഷൻ ഷോയും അവതരിപ്പിച്ചിട്ടുണ്ട്. 4. യമുന റാണി: സിനിമ – സീരിയൽ നടിയാണ് യമുനാ റാണി. കഴിഞ്ഞ വർഷമാണ് യമുനാ റാണി രണ്ടാമത് വിവാഹിതയായത്. ബിബി 6 ൽ താരം എത്തുമെന്ന് നേരത്തെ ചർച്ചയുണ്ടായിരുന്നു. 5. ഋഷി എസ് കുമാർ : ഡാൻസറും നടനുമാണ് ഋഷി. മുടി എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്. നേരത്തെ തന്നെ താരത്തിന്റെ പേര് പ്രെഡിക്ഷൻ ലിസ്റ്റിൽ ഉണ്ടായിരുന്നു.

6. സിജോ ടോക്സ്: സിജോ ടോക്സ് എന്ന സോഷ്യൽ മീഡിയ പേജിലൂടെ പരിചിതനാണ് സിജോ. ആലപ്പുഴ സ്വദേശിയാണ്. പ്രെഡിക്ഷനിൽ പേരുണ്ടയിരുന്നു. 7. ശരണ്യ ആനന്ദ്; സീരിയൽ നടിയാണ് ശരണ്യയ കുടുംബ വിളക്കിൽ വില്ലത്തി വേഷം ചെയ്തത് ശരണ്യയാണ്. അഭിനയിത്തിലൂടെ ഏറെ അഭിനന്ദനങ്ങൾ താരം സ്വന്തമാക്കിയിട്ടുണ്ട്. 8. ശ്രുതി കൃഷ്ണ: അമ്മയറിയാതെ എന്ന സീരിയലിൽ അലീന എന്ന കഥാപാത്രമായാണ് ശ്രുതി എത്തുന്നത്. സീരിയലിലെ നായികാ കഥാപാത്രമാണ് ശ്രുതിയുടെ അലീന. 9. ജാൻമണി; ട്രാൻസ്‍ൻഡർ കമ്യൂണിറ്റിയിൽ നിന്ന് ഇത്തവണ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണിയാണ് എത്തുന്നത്. ജാൻമണി മികച്ച പ്രകടനം കാഴ്ച വെയ്ക്കും എന്നാണ് പ്രേക്ഷകർ. ശ്രദ്ധേയമായ വ്യക്തിത്വമാണ് ജാൻമണി.

10. രതീഷ് കുമാർ‌: അവതാരകൻ, ​ഗായകൻ എന്നീ നിലയിലൊക്കെ ശ്രദ്ധിക്കപ്പെട്ട ആളാണ്. വാൽക്കണ്ണാടി എന്ന പരിപാടിയുടെ അവതാരകൻ ആണ്. 11. ശ്രീരേഖ: മിന്നുകെട്ട് സീരിയലിലൂടെയാണ് ശ്രീരേഖ ശ്രദ്ധിക്കപ്പെട്ടത്. സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. വെയിൽ എന്ന സിനിമയിൽ ഷെയ്ൻ നി​ഗത്തിന്റെ അമ്മയായി അബിനയിച്ചിട്ടുണ്ട്. 12. അസി റോക്കി: സോഷ്യൽ മീഡിയയിൽ സജീവമാണ് അസി റോക്ക്. അസി , റോക്കി എന്നിങ്ങനെ രണ്ട് കഥാപാത്രമാണ് തനിക്കുള്ളത് എന്ന് അസി റോക്കി പറയുന്നു. ടച്ച് ഓഫ് ഇങ്ക് ടാറ്റൂ എന്ന സ്കൂളിലെ എം ഡിയാണ്. കിക് ബോക്സിം​ഗ് ചാമ്പ്യൻ, റൈഡർ എന്നീ നിലകളിൽ അറിയപ്പെടുന്നു. 13. അപ്സര: സാന്ത്വനം സീരിയലിലെ ജയന്തി എന്ന കഥാപാത്രത്തെയാണ് അപ്സര അവതരിപ്പിച്ചിരിക്കുന്നത്. സീരയിൽ അഭിനയിച്ചുകൊണ്ടിരിക്കെയാണ് താരത്തിന്റെ രണ്ടാം വിവാഹം കഴിയുന്നത്. ഇതിന് പിന്നാലെ താരം വാർത്തകളിൽ നിറഞ്ഞിരുന്നു.

14. നോറ മുസ്ക്കാൻ: കോഴിക്കോട് സ്വദേശിയാണ് നോറ മുസ്ക്കാൻ. ഡിജിറ്റൽ ക്രിയേറ്ററാണ്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ നോറയ്ക്ക് ധാരാളം ഫാൻസുണ്ട്. 15. ​ഗബ്രി ജോസ്: അങ്കമാNF സ്വദേശിയായ ​ഗബ്രി സിവിൽ എഞ്ചിനീയറാണ്. ഹോളി ​ഗ്രേസ് അക്കാദമി ഓഫ് എഞ്ചിനീയറിം​ഗിൽ നിന്ന് ആണ് ബിരുദം നേടിയത്. റേഡിയോ ജോക്കിയായും പ്രവർത്തിച്ചിട്ടുണ്ട്. പ്രണയമീനുകളുടെ കടലിൽ അജ്മൽ എന്ന കഥാപാത്രത്തെയാണ് ​ഗബ്രി അവതരിപ്പിച്ചത്. 16. അർജുൻ ശ്യാംഠ: ബോഡ് ട്രാൻസ്ഫർമേഷനിലൂടെയാണ് അർജുൻ ശ്രദ്ധിക്കപ്പെടുന്നത്. ബോഡി ബിൽഡിം​ഗ് രം​ഗത്ത് സജീവമാണ്. 17. സുരേഷ് മേനോൻ: സിനിമാ മേഖലയിൽ നിന്നാണ് സുരേഷ്. മോഹൻലാലിനൊപ്പം ഭ്രമരം എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. രണ്ട് കോമണർ മത്സരാർത്ഥികൾ: ഇത്തവണ് രണ്ട് കോമണേഴ്സാണ്. ഫിസിക്കൽ എജുക്കേഷൻ ടീച്ചാറായി ജോലി ചെയ്യുന്ന കൊച്ചി സ്വദേശി റസ്മിൻ ഭായി, ട്രാവലറായ നിഷാന.