![isha](https://thekarmanews.com/wp-content/uploads/2023/07/isha.jpg)
മലപ്പുറം: പരപ്പനങ്ങാടിയിൽ മൂന്നു വയസ്സുകാരിക്ക് വീടിന് മുമ്പിൽ ബൈക്കിടിച്ചു ദാരുണാന്ത്യം. അങ്ങാടി കടപ്പുറത്തെ എരിന്റെപുരക്കൽ മുസ്തഫയുടെ (സദ്ദാം) മകൾ ഇഷ ഹൈറിൻ ആണ് മരിച്ചത്. ഇന്നലെയാണ് വീടിന് മുന്നിൽ വെച്ച് ബൈക്ക് ഇടിച്ചത്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടി റോഡിനരികിലെത്തിയതോടെ ആലുങ്ങൽബീച്ച് ഭാഗത്ത് നിന്നും വേഗതയിൽ വന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ബൈക്കുകാരൻ നിർത്താതെ പോയെങ്കിലും പിന്നീട് കണ്ടെത്തി. ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചെ മരിക്കുകയായിരുന്നു. മാതാവ്: റാജിഷ. സഹോദരൻ: മുഹമ്മദ് ഹാഫിസ്.