ബഫര്‍സോണ്‍ ഒഴിവാക്കണം; ഇടുക്കിയില്‍ നവംബര്‍ 28 ന് ഹര്‍ത്താല്‍

തൊടുപുഴ: ഇടുക്കി ജില്ലയില്‍ നവംബര്‍ 28 ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ച് യുഡിഎഫ്. ഇടുക്കിയിലെ ഭൂപ്രശ്നങ്ങളും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിരോധനവും നീക്കണമെന്നും ബഫര്‍സോണ്‍ ഒഴിവാക്കണമെന്നുമുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് ഹര്‍ത്താല്‍.

വ്യവസായ മന്ത്രി പി രാജീവ് ജില്ലയിലെത്തുന്ന ദിവസമാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇടുക്കിയിലെ പുതിയ സംരംഭകത്വത്തെ കുറിച്ച് പഠിക്കുന്നതിനാണ് മന്ത്രി എത്തുന്നത്. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാതെ മന്ത്രി ജില്ല സന്ദര്‍ശിക്കുന്നതിനെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.