ബഫർസോൺ വോട്ടായി പ്രതിഫലിക്കും; സർക്കാർ കണ്ണടച്ചിരുന്നിട്ട് കാര്യമില്ല

മുണ്ടക്കയം. ബഫര്‍സോണ്‍ വിഷയത്തില്‍ ഇതുവരെയുള്ള നടപടികള്‍ സര്‍ക്കാര്‍ പുനപരിശോധിക്കണമെന്ന് കാഞ്ഞിരപ്പള്ളി രൂപത. ബഫര്‍സോണ്‍ വനാതിര്‍ത്തിക്കുള്ളില്‍ നിര്‍ത്തുമെന്നാണ് വിശ്വാസം. ആ വിശ്വാസം വോട്ടുകളായി തന്നെ പ്രതിഫലിക്കുമെന്ന് രൂപത ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ മുന്നറിയിപ്പു നല്‍കി.

കര്‍ഷകരെ പരിഗണിക്കാതെ ഇനി ഭരണത്തില്‍ കയറാന്‍ ഒരു പാര്‍ട്ടിക്കും കഴിയില്ല. ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ മുണ്ടക്കയത്തു നടക്കുന്ന പ്രതിഷേധ സംഗമത്തിലാണ് ബിഷപ്പിന്റെ പരാമര്‍ശം. അതേസമയം ബഫര്‍സോണ്‍ വിഷയത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.