നന്ദകുമാറിന്റെ അറസ്റ്റിനു പിന്നിൽ പിണറായി യൂസഫലി നീക്കം

ക്രൈം മാഗസിൻ ചീഫ് എഡിറ്റർ ടി പി നന്ദകുമാറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് നിർണ്ണായകമായ വിവരങ്ങൾ കർമ ന്യൂസിന് ലഭിച്ചു. പിണറായി വിജയനെതിരേ വാർത്തകൾ നല്കിയതിന്റെ രേഖകളും തെളിവും കസ്റ്റഡിയിൽ ഇരിക്കുന്ന നന്ദകുമാറിൽ നിന്നും പോലീസ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ആരോപണത്തിന്റെ തെളിവുകൾ ക്രൈം ഓഫീസിൽ എത്തി പോലീസ് പരതി. മന്ത്രി വീണാ ജോർജിനെതിരേ അശ്ലീല പരാമർശാം നടത്തി എന്നാണ്‌ നന്ദകുമാറിനെതിരായ കേസ്.

തെളിവെടുപ്പിനല്ല പോലിസ് ക്രൈമിന്റെ ഓഫിസെലെത്തിയതെന്ന വിവരമാണ് ജീവനക്കാർ കർമ ന്യൂസിനോടു പങ്കുവെച്ചത് . പിണറായിയിക്കെതിരെയും എംഎ യൂസഫലിക്കെതിരെയും ചെയ്ത വാർത്തകളുടെ സിഡി പോലിസ് ആവശ്യപ്പെട്ടു. നന്ദകുമാറിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട രണ്ട് കാര്യങ്ങളാണ് കർമ ന്യൂസ് ചൂണ്ടിക്കാട്ടുന്നത്. മന്ത്രി വീണ ജോർജിനെതിരെ അശ്ലീല പരാമർശം നടത്തിയെന്നതാണ് കേസ്, എന്നാൽ വീണ ജോർജ് വിഷയത്തിൽ പരാതി നൽകിയിട്ടില്ല എന്നതാണ് വിവരം.

വീണ ജോർജിനുവേണ്ടി പേഴ്സണൽ സ്റ്റാഫാണ് പരാതി നൽകിയത്. വീണ ജോർജിന്റെ ഓഫിസിൽ കോൺടാക്റ്റ് ചെയ്തപ്പോൾ നേതൃത്വം പ്രതികരിക്കാൻ തയ്യാറായില്ല, മന്ത്രിക്ക് പരാതിയില്ല എന്നതാണ് ശ്രദ്ധേയം. മന്ത്രിക്കെതിരായ പ്രസ്താവനയിൽ അറസ്റ്റ് ചെയ്തപ്പോളും പോലിസ് ചോദിക്കുന്നത് പിണറായിയുമായിട്ടുള്ള പരാതികളാണ്. മുഖ്യമന്ത്രിക്കെതിരെ 1000 കോടി രൂപയുടെ അഴിമതി ആരോപണം ടിപി നന്ദകുമാർ ഉന്നയിച്ചിരുന്നു. യൂസഫലി തിരുവനന്തപുരത്ത് പണിയുന്ന ലുലു മാളിൽ 1000 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട് എന്നായിരുന്നു വാർത്ത