പരീക്ഷയിൽ തോൽപ്പിച്ചു, പിന്നിൽ മുൻവൈരാഗ്യം, കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ വിദ്യാർത്ഥി

തൃശൂർ : തൃശൂർ കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥി. മുൻ വൈരാഗ്യത്തെ തുടർന്ന് പരീക്ഷയിൽ അധ്യാപകൻ തോൽപ്പിച്ചതായി അവസാന വർഷ ബിരുദ വിദ്യാർത്ഥി സർവകലാശാലയ്‌ക്ക് പരാതി സമർപ്പിച്ചു. പൊളിറ്റിക്കൽ സയൻസ് വിഭാഗം അസി പ്രൊഫ. എൻ.കെ കണ്ണനെതിരെയാണ് പരാതി.

അവസാന സെമസ്റ്ററിലെ ഒരു വിഷയത്തിന്റെ ഇൻന്റേണൽ മാർക്കിൽ കൃതൃമത്വം കാണിച്ച് കണ്ണൻ തന്നെ പരാജയപ്പെടുത്തിയെന്നാണ് വിദ്യാർത്ഥിയുടെ പരാതി. ഫലം വന്നപ്പോൾ പരാജയപ്പെട്ടതിന് പിന്നാലെ റീ വാല്യുവേഷന് അപേക്ഷ നൽകിയതോടെയാണ് കോളജിൽ പ്രസിദ്ധപ്പെടുത്തിയ ഇൻന്റേണൽ മാർക്കും സർവകലാശാലയ്‌ക്ക് നൽകിയ മാർക്കും വ്യത്യാസമുള്ളതായി കണ്ടെത്തിയത്. എൻ കെ കണ്ണൻ മാർക്കിട്ട വിഷയത്തിനൊഴികെ മറ്റെല്ലാ വിഷയങ്ങളിലും വിജയിച്ചതാണ് സംശയങ്ങൾക്കിടയാക്കിയതെന്നും വിദ്യാർത്ഥി പറയുന്നു.

ഒന്നാം വർഷത്തിൽ ക്ലാസ് ചാർജ് ഉണ്ടായിരുന്ന അദ്ധ്യാപകനാണ് എൻ.കെ കണ്ണൻ. സൗഹൃദപരമായി പെരുമാറിയിരുന്ന അദ്ദേഹത്തിന്റെ സ്വഭാവത്തിൽ പൊരുത്തക്കേടുകൾ കണ്ട് തുടങ്ങിയപ്പോൾ അദ്ധ്യാപകനിൽ നിന്ന് അകലം പാലിച്ചിരുന്നുവെന്നും ഇതിന് പിന്നാലെയാണ് വൈരാ​ഗ്യത്തോടെ പെരുമാറിയതെന്നും പെൺകുട്ടി‌ പരാതിയിൽ പറയുന്നു. പീന്നിട് മൂന്നാം വർഷമായപ്പോൾ, ഇൻ്റേണൽ മാർക്കിൽ കാണിച്ച് തരാമെന്നും അദ്ധ്യാപകൻ ഭീഷണി മുഴക്കിയിരുന്നതായും വിദ്യാർത്ഥി പറഞ്ഞു.