മുഖ്യമന്ത്രി പിണറായി വിജയന്‍ ജെഡിഎസ് എന്‍ഡിഎ സഖ്യത്തിന് സമ്മതം നല്‍കിയെന്ന പ്രസ്താവന തിരുത്തി ദേവഗൗഡ

ബെംഗളൂരു. പിണറായി വിജയന്‍ ജെഡിഎസ് എന്‍ഡിഎ സഖ്യത്തിന് സമ്മതം നല്‍കിയെന്ന് പ്രസ്താവന തിരുത്തി ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡ. താന്‍ ജെഡിഎസ് എന്‍ഡിഎ സഖ്യത്തെ സിപിഎം അനുകൂലിക്കുന്നുവെന്ന് പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഇപ്പോഴും സംസ്ഥാന ഘടകം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗമായി തപടരുന്നുവെന്നാണ് പറഞ്ഞത്.

കര്‍ണാടകയ്ക്ക് പുറത്തുള്ള പാര്‍ട്ടി ഘടകങ്ങളുടെ കാര്യത്തില്‍ ഭിന്നതകള്‍ തുടരുന്നതായും. സിപിഎം നേതാക്കള്‍ അവരുടെ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കേണ്ടിവരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജെഡിഎസ് കേരളത്തില്‍ ഇടത് മുന്നണിക്കൊപ്പമാണ്. പാര്‍ട്ടിയുടെ ഒരു എംഎല്‍എ മാന്ത്രിയാണ്. ബിജെപിയുമായി സഹകരിക്കുന്നതിന്റെ കാരണം അവര്‍ മനസ്സിലാക്കി. കെ കൃഷ്ണന്‍കുട്ടി സമ്മതം തന്നുവെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയെ രക്ഷിക്കാന്‍ ബിജെപിക്ക് ഒപ്പം ചേരുന്നതില്‍ പിണറായി വിജയന് പൂര്‍ണ സമ്മതം എന്നായിരുന്നു. ദേവഗൗഡ പറഞ്ഞത്. അതേസമയം ദേവഗൗഡയുടെ പ്രസ്താവന വന്‍ വിവാദമായിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.