പുറത്ത് വിടരുത്,അനുവദിച്ച ജാമ്യം ഹൈക്കോടതി റദ്ദാക്കി, ജയിലിൽ കരഞ്ഞ് കെജരിവാൾ

ദില്ലിയിൽ നാടകീയ സംഭവ വികാസങ്ങൾ. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനു അനുവദിച്ച മുൻ കൂർ ജാമ്യം ഹൈകോടതി തടഞ്ഞു. ജയിലിൽ നിന്നും പുറത്തിറങ്ങി വരാൻ തുടങ്ങുമ്പോൾ ആണ്‌ ഹൈകോടതിയുടെ നാടകീയ നീക്കം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ തീഹാർ ജയിലിൽ നിന്ന് ഇറങ്ങുന്നതിന്റെ ഏതാനും മിനിറ്റുകൾക്ക് മുമ്പാണ് ഇത്തരത്തിലുള്ള ഒരു വിധി വന്നിരിക്കുന്നത് നീതിന്യായ ചരിത്രത്തിൽ തന്നെ ഇത്തരത്തിൽ ഒരു നീക്കം അത്യപൂർവ്വമാണ്. ജാമ്യം അനുവദിച്ച ജയിലിൽ കിടക്കുന്ന ഒരു പ്രതിയ്ക്ക്ജാമ്യം അനുവദിച്ച് മണിക്കൂറുകൾക്കുള്ളിൽ അത് നടപ്പാക്കുന്നത് അടിയന്തരമായി ഹൈക്കോടതി റദ്ദ് ചെയ്യുന്നു.

തീഹാർ ജയിലിൽ നിന്ന് പുറപ്പെടുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുമ്പാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച അടിയന്തിയിൽര ഹർജിയിൽ ഇപ്പോൾ ഡൽഹി ഹൈക്കോടതി ഇത്തരമൊരു നിലപാട് എടുത്തിരിക്കുന്നത്. ഇത്തരത്തിൽ ഒരു നിലപാടിന്റെ കാരണം ഒരുപക്ഷേ ഹൈക്കോടതി അല്ലെങ്കിൽ അനുവദിച്ച നടപടിക്രമങ്ങളിൽ പിഴവുകൾ സംഭവിച്ചു എന്ന് ഒരുപക്ഷേ ഹൈക്കോടതിക്ക് തോന്നിയിരിക്കാം. അല്ലെങ്കിൽ ഇത്തരത്തിലുള്ള ഒരു നീക്കം , ഉത്തരവ് തടയുക, അനുവദിച്ച ജാമ്യം നടപ്പാക്കുന്നത് തടയുകയില്ല.

പുറത്തിറങ്ങുവാനുള്ള ഒരു നീക്കം നടത്തിയപ്പോൾ ഹർജി പരിഗണിക്കുന്നത് വരെ കെജരിവാളിന് അനുവദിച്ച ജാമ്യം നടപടി ഉണ്ടാകരുത് എന്ന് ട്രയൽ കോടതിക്കും ജയിലധികൃതർക്കും അടിയന്തരമായിട്ടുള്ള നിർദ്ദേശം കൊടുത്തിരിക്കുകയാണ്.

ഇഡിക്കുവേണ്ടി ഇന്ത്യൻ അ‍‍ഡീഷണൽ ജനറൽ സോളിസിറ്റർ എസ് വി രാജുവാണ് ഹാജരായത്. ജാമ്യം നൽകാനുള്ള വിചാരണ കോടതിയുടെ തീരുമാനത്തിനെതിരെ വികൃതം എന്നാണ്  അദ്ദേഹം വിശേഷിപ്പിച്ചത്. കോടതിയുടെ ഉത്തരവ് പൂർണമായും പിഴവുള്ളതാണ് നേരിട്ട് തെളിവില്ല എന്ന് കോടതി പറഞ്ഞിരിക്കുന്നു. ഇത് കോടതിയുടെ തെറ്റായ പ്രസ്താവനയാണ് നേരിട്ട് തെളിവില്ല എന്ന കോടതിയുടെ പരാമർശം അടിസ്ഥാനരഹിതമാണ്.