വ്യക്തികൾ തമ്മിൽ അല്ല ആശയങ്ങൾ തമ്മിലാണ് തിരഞ്ഞെടുപ്പിൽ ഏറ്റുമുട്ടുന്നത്, പുതുപ്പള്ളിക്ക് ഒരു പുണ്യാളനേ ഉള്ളു

കോട്ടയം. വ്യക്തികള്‍ തമ്മിലുള്ള മല്ലയുദ്ധമായിട്ടല്ല തിരഞ്ഞെടുപ്പിനെ സിപിഎം കാണുന്നത്. വ്യക്തി പരമായ വിലയിരുത്തലുകള്‍ക്കോ വിശകലനങ്ങള്‍ക്കോ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സ്ഥാനമില്ലെന്ന് ജെയ്ക് സി തോമസ് പ്രതികരിച്ചു. പുതപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായതോടെയാണ് പ്രതികരണവുമായി ജെയ്ക് എത്തിയത്.

തിരഞ്ഞെടുപ്പില്‍ ഏറ്റ് മുട്ടുന്നത് ആശയങ്ങളാണ്. അതില്‍ ജനങ്ങള്‍ അവര്‍ക്ക് ഹിതകരമായത് തിരഞ്ഞെടുക്കും. തിരഞ്ഞെടുപ്പില്‍ ആലങ്കാരികമായി മുന്നോട്ട് വയ്ക്കുന്ന അവകാശവാദങ്ങളില്ലെന്നും ജെയ്ക് പറഞ്ഞു. പുതുപ്പള്ളി മണ്ഡലത്തില്‍ 2016ന് ശേഷം എല്‍ഡിഎഫിന് വ്യക്തമായ രാഷ്ട്രയ മുന്നേറ്റം ഉണ്ടായിട്ടുണ്ടെന്നും ജെയ്ക് പറയുന്നു. പുതുപ്പള്ളിക്ക് ഒരു പുണ്യാളനെ ഉള്ളു. അത് വിശുദ്ധ ഗീവര്‍ഗീസ് സഹദായണ്.

മറിച്ച് ഒരു അഭിപ്രായം ഉണ്ടെങ്കില്‍ അവര്‍ പറയട്ടെ എന്നും ജെയ്ക് പറയുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് ജെയ്കിന്റെ പേര് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി അംഗീകരിച്ചത്. സിപിഎമ്മിന് ജില്ലാ നേതൃത്വവും നല്‍കിയ പേര് ജെയ്കിന്റേതായിരുന്നു.