ബാറിൽ തമ്മിൽ തല്ലി യുവാക്കൾ, യുവാവിന്റെ ചുണ്ട് കടിച്ചുപറിച്ചു, മാംസം അടർന്നുപോയി

പത്തനംതിട്ട : ബാർ പരിസരത്തുണ്ടായ സംഘർഷത്തിനിടെ യുവാവിന്റെ ചുണ്ട് കടിച്ചുപറിച്ചു. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പരുത്തികാവ് സ്വദേശികളായ വിഷ്ണു, ജേക്കബ് എന്നിവരാണ് അറസ്റ്റിലായത്. ആക്രമണത്തിൽ പരിക്കേറ്റ മുക്കാലുമൺ സ്വദേശി വിശാഖ് സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം രാത്രിയിൽ റാന്നി ​ഗേറ്റ് വേ ഹോട്ടലിൽ സംഭവമുണ്ടായത്. പ്രതികൾ ഇരുവർക്കും വിശാഖിനെ മുൻപരിചയമുണ്ട്. പൂർവ വൈരാ​ഗ്യമാണ് ആക്രമണത്തിന് ഇടയാക്കിയതെന്ന് പൊലീസ് പറയുന്നു. വിഷ്ണുവും ജേക്കബും ചേർന്ന് വിശാഖിനെ മർദിക്കുകയും ഭിത്തിയോട് ചേർത്ത് നിർത്തി മൂക്ക് പൊത്തിപ്പിടിച്ച് ചുണ്ടുകൾ കടിച്ച് പറിക്കുകയായിരുന്നു.

ഇതോടെ യുവാവിന്റെ ചുണ്ടിലെ മാംസം അടർന്നു പോയി. വിശാഖിനെ ആദ്യം സമീപത്തെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്ലാസ്റ്റിക് സർജറി ചെയ്യുന്നതിനായി പിന്നീട് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു