കാക്കക്കും ക്ഷേത്രം, ആദ്യ ശനീശ്വര ക്ഷേത്രം, പൗർണ്ണമിക്കാവിലെ പ്രാണ പ്രതിഷ്ഠ ചടങ്ങ്

പൗർണ്ണമിക്കാവ് ക്ഷേത്രത്തിൽ ശനീശ്വര വിഗ്രഹ പ്രതിഷ്ഠ നടന്നു . 20 ടൺ ഭാരവും 18അടി ഉയരവും ഉള്ള കൃഷ്ണശിലയിൽ കൊത്തിയ ശനീശ്വരന്റെ വിഗ്രത്തിന്റ പ്രതിഷ്ഠയാണ് നടന്നത്. പ്രാണപ്രതിഷ്ഠ ചടങ്ങുകൾ നടത്തുന്നത് മഹാരാഷ്ട്രയിലെ സിഗ്നപൂരിലെ ശനീശ്വര ക്ഷേത്രത്തിലെ പൂചാരികളാണ്. ശനീശ്വര പ്രതിഷ്ഠയ്‌ക്കൊപ്പം ശനീശ്വരന്റെ വാഹനമായ കാക്കയുടെ ശിൽപ്പത്തിന്റെയും പ്രതിഷ്ഠ നടന്നു.

45 അടി ഉയരമുള്ള ശ്രീകോവിലും ശ്രദ്ധയാകർഷിക്കുകയാണ്. മിഥുനമാസത്തിലെ പൗർണമി ദിവസത്തിലാണ് പ്രാണപ്രതിഷ്ഠ നടത്തുന്നത്. പൗരണമിക്കാവ് ശില്പങ്ങളാൽ സമ്പന്നമാണ്. ഇനി ശനി ദോഷം മാറാൻ വേറെങ്ങും പോകേണ്ട. ശനീശ്വരന്റെ പാദങ്ങളിൽ നോക്കി വേണം പ്രാർത്ഥന നടത്താൻ.