Home pravasi ഖത്തറില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

ഖത്തറില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

കൊല്ലം. ഖത്തറിലുണ്ടായ വാഹനാപകടത്തില്‍ കൊല്ലം സ്വദേശികളായ മൂന്ന് പേര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. അപകടത്തില്‍ മരിച്ചവരില്‍ രണ്ട് പേര്‍ തമിഴ്‌നാട് സ്വദേശികളാണ്. ശക്തികുളങ്ങര കല്ലുംമൂട്ടില്‍ തോപ്പില്‍ റോഷിന്‍ ജോണ്‍, ഭാര്യ ആന്‍സി ഗോമസ്, ആന്‍സിയുടെ സഹോദരന്‍ ജിജോ ഗോമസ് എന്നവരും.

ഇവരുടെ സുഹൃത്തുക്കളും തമിഴ്‌നാട് സ്വദേശികളുമായ പ്രവീണ്‍ ശങ്കര്‍, ഭാര്യ നാഗലക്ഷ്മി ചന്ദ്രശേഖരന്‍ എന്നിവരാണ് മരിച്ചത്. ബുധനാഴ്ച ഇവര്‍സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുകയായിരുന്നു. മറ്റൊരു വാഹനത്തില്‍ ഇടിച്ച ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് പാലത്തിന് താഴേക്ക് പതിക്കുകയായിരുന്നു.

വാഹനത്തില്‍ ഉണ്ടായിരുന്ന മൂന്ന് വയസുകാരനൊഴികെയുള്ള അഞ്ച് പേരും സംഭവസ്ഥലത്ത് വെച്ചു മരിച്ചു. റോഷിന്റയും ആന്‍സിയുടെയും മകന്‍ ഏദന്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.