ഓൺലൈൻ സംവിധാനത്തിലെ തകരാർ, കാരുണ്യ ഇൻഷൂറൻസ് പദ്ധതി മുടങ്ങി, ഭീമമായ പണം നൽകി ചികിത്സ നടത്തേണ്ട അവസ്ഥയിൽ രോ​ഗികൾ

തിരുവനന്തപുരം: ഓൺലൈൻ സംവിധാനത്തിലെ തകരാർമൂലം കാരുണ്യ ഇൻഷൂറൻസ് പദ്ധതിയുടെ ആനുകൂല്യം മുടങ്ങുന്നു. നാഷണൽ ഹെൽത്ത് അതോറിറ്റി പോർട്ടലിന്റെ നവീകരണം നടക്കുന്നതിനാൽ പ്രശ്നങ്ങളാണ് പ്രതിസന്ധിക്ക് കാരണം. ഇതൊടെ ഭീമമായ പണം നൽകി ചികിത്സ നടത്തേണ്ട അവസ്ഥയിലാണ് ഉള്ളത്.

ലക്ഷകണക്കിന് ആളുകളാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിലൂടെ സൗജന്യ ചികിത്സ നേടുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സംയുക്തമായാണ് പദ്ധതിക്ക് ഫണ്ട് നൽകുന്നത്. ബി.ഐ.എസ് വൺ എന്ന പോർട്ടലിലാണ് രോഗികളുടെ വിവരങ്ങൾ അപ് ലോഡ് ചെയ്യുന്നത്. രോഗി ആശുപത്രിയിൽ എത്തിയാലും, ചികിത്സ കഴിഞ്ഞു പോകുമ്പോഴും ബായോമെട്രിക് ഒതന്റികേഷൻ നടത്തണം. എന്നാൽ കഴിഞ്ഞ മൂന്ന് ദിവസമായി പോർട്ടലിൽ രോഗികളുടെ വിവരങ്ങൾ ലഭിക്കുന്നില്ല. ബയോമെട്രിക് സംവിധാനം ലഭിക്കാത്തതിനാൽ ആശുപത്രികൾക്ക് കാരുണ്യ ഇൻഷൂറൻസ് നൽകാൻ കഴിയുന്നില്ല.

നാഷണൽ ഹെൽത്ത് അതോറിറ്റിയുടെ പോർട്ടലിൽ കൂടുതൽ കാര്യങ്ങൾ ഉൾപെടുത്തുന്ന പ്രക്രിയ നടന്നു കൊണ്ടിരിക്കുകയാണ്. അതിനാൽ തന്നെ പോർട്ടൽ കൃത്യമായി പ്രവർത്തിക്കുന്നില്ല.