ഹാപ്പി ബർത്ത് ഡേ മൈ ഡിയർ കൺമണി, അമൃതക്ക് പിറന്നാളാശംസയുമായി ​ഗോപി സുന്ദർ

ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാള സിനിമയിലെ പിന്നണി ഗായികയായി ഉയർന്ന താരമാണ് അമൃത. തനി നാട്ടിൻ പുറത്തുകാരിയായ അമൃത പിന്നീട് നടൻ ബാലയെ വിവാഹം ചെയ്തു. എന്നാൽ അധികം വൈകാതെ തന്നെ ഇരുവരും വേർപിരിഞ്ഞു. ഇതിന് ശേഷം പിന്നീട് മലയാളി പ്രേക്ഷകർ കണ്ടത് അടിമുടി മാറിയ അമൃതയെയാണ്. ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകളുമുണ്ട്.

​ഗോപി സുന്ദറുമായി ഒന്നിച്ചു ജീവിതമാരംഭിച്ചതോടെയാണ് അമൃത വീണ്ടും വാർത്തകളിലിടം നേടിയത്. ഗോപി സുന്ദറിന്റെ നെഞ്ചോട് ചേർന്നു നിന്നുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് അമൃത പുതിയ ജീവിതം തുടങ്ങുന്നു എന്ന വിവരം പങ്കുവെച്ചത്. നിരവധിപ്പേർ‌ വിമർശനവുമായെത്തിയിരുന്നു.

അമൃതയുടെ പിറന്നാൾ ദിനത്തിൽ ഗോപി സുന്ദർ പങ്കുവെച്ച ഫോട്ടോ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഹാപ്പി ബർത്ത് ഡേ മൈ ഡിയർ കൺമണിയെന്ന ക്യാപ്ഷനോടെയായാണ് ഗോപി സുന്ദർ അമൃതയ്ക്ക് ആശംസ അറിയിച്ചത്. കറുപ്പ് നിറത്തിലുള്ള ടീഷർട്ടണിഞ്ഞ് ഗോപിയെ കെട്ടിപ്പിടിച്ച് ചിരിച്ച് പോസ് ചെയ്യുന്ന അമൃതയെയാണ് ചിത്രത്തിൽ കാണുന്നത്. ഇവരുടെ ബന്ധത്തിന്റെ തീവ്രത അമൃതയുടെ മുഖത്ത് കാണാം, ആ ചിരിയിലുണ്ട് എല്ലാം. നിരവധി പേരാണ് പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയത്.

നിരവധിപ്പേരാണ് അമൃതക്ക് പിറന്നാൾ ആശംസയുമായെത്തുന്നത്. വിടാതെ പിന്തുടരുന്ന ഗോസിപ്പുകളും കുത്തുവാക്കുകളും അവഹേളനങ്ങളുമെല്ലാം അവഗണിച്ച് ജീവിതം ആസ്വദിക്കുകയാണ് ഇപ്പോൾ ഇരുവരും. എങ്കിലും സദാചാരക്കാർ ഇരുവർക്കും പിന്നാലെയുണ്ട്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്കു താഴെ മര്യാദയുടെ സകല അതിർവരമ്പുകളും ലംഘിച്ച് കമന്റുകളുമായി ഇക്കൂട്ടർ സജീവം. എന്നാൽ ഇത്തരക്കാരെയൊന്നും ഗൗനിക്കാതെ ജീവിതം ആഘോഷപൂർവം മുന്നോട്ടു നയിക്കുകയാണ് ഈ താരജോഡി.