ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി; സ്ത്രീക്കും പുരുഷനും വ്യത്യസ്ത സ്റ്റാമ്പ് ഡ്യൂട്ടി സ്റ്റേ ചെയ്ത് ഉത്തരവ്‌

ലക്ഷദ്വീപില്‍ സ്റ്റാമ്പ്‌ ഡ്യൂട്ടി വര്‍ധിപ്പിച്ച നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ലക്ഷദ്വീപില്‍ ഭൂമിയുടെ ക്രയവിക്രയം സംബന്ധിച്ച്‌ സ്റ്റാമ്പ്‌ ഡ്യൂട്ടി കൂട്ടിയ നടപടിയാണ് ഹൈക്കോടതി താല്ക്കാലികമായി സ്‌റ്റേ ചെയ്തിരിക്കുന്നത്.

സ്റ്റാമ്പ്‌ ഡ്യൂട്ടി വര്‍ധിപ്പിക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്കോ കളക്ടര്‍ക്കോ നിയമപരമായ അധികാരമില്ലെന്നും സ്ത്രീക്കും പുരുഷനും വ്യത്യസ്ത സ്റ്റാമ്പ്‌ ഡ്യൂട്ടി ഏര്‍പ്പെടുത്തിയ നടപടി വിവേചനപരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ഒരു ഉത്തരവിലൂടെ സ്റ്റാമ്പ്‌ ഡ്യൂട്ടി വര്‍ധിപ്പിക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്കോ കളക്ടര്‍ക്കോ നിയമപരമായ അധികാരം ഇല്ലെന്നാണ് കോടതി നിരീക്ഷിച്ചത്. ലക്ഷദ്വീപില്‍ ഒരു ശതമാനമായിരുന്നു നേരത്തെ സ്റ്റാമ്പ്‌ ഡ്യൂട്ടി. ഇത് സ്ത്രീകള്‍ക്ക് ആറ് ശതമാനവും പുരുഷന്മാര്‍ക്ക് ഏഴ് ശതമാനവുമായാണ് വര്‍ധിപ്പിച്ചത്.