![vicn](https://thekarmanews.com/wp-content/uploads/2022/12/vicn.jpg)
ന്യൂഡല്‍ഹി: വായ്പ തട്ടിപ്പ് കേസില്‍ വീഡിയോകോണ്‍ ഗ്രൂപ്പ് ചെയര്മാന് വേണു ഗോപാല്‍ ദൂത് അറസ്റ്റിലായി. ഐസിഐസിഐ വായ്പ തട്ടിപ്പ് കേസില്‍ സിബിഐ ആണ് വേണുഗോപാലിനെ അറസ്റ്റ് ചെയ്തത്. ഐസിഐസിഐ മുന്‍ സിഇഒ ചന്ദ കൊച്ചാറും ഭര്‍ത്താവ് ദീപക് കൊച്ചാറും അറസ്റ്റിലായതിന് പിന്നാലെയാണിത്. ചന്ദ കൊച്ചാറും ഭര്‍ത്താവും ബാങ്കിന്റെ തലപ്പത്തിരിക്കുമ്പോള്‍ വീഡിയോകോണ്‍ ഗ്രൂപ്പിന് നല്കിയ 3000 കോടി രൂപയുടെ വായ്പയില്‍ ക്രമക്കേടുണ്ടായെന്ന ആരോപണത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തിരുന്നത്.
തുടർന്ന് ഇവരെ ചോദ്യം ചെയ്തുവരുന്നതിനിടെയാണ് വീഡിയോകോണ്‍ ചെയര്‍മാനേയും സിബിഐ അറസ്റ്റ് ചെയ്തിരിക്കുന്നത്. വായ്പയിലെ ക്രമക്കേട് ആരോപണത്തെ തുടര്‍ന്ന് 2018-ഒക്ടോബറില്‍ ചന്ദ കൊച്ചാര്‍ ഐസിഐസിഐ ബാങ്കിന്റെ സി.ഇ.ഒ സ്ഥാനത്ത് നിന്നും മാനേജിങ് ഡയറക്ടര്‍ പദവയില്‍ നിന്നും പുറത്തായിരുന്നു.
ചന്ദ കൊച്ചാര്‍ ഐസിഐസിഐ ബാങ്കിലെ തന്റെ സ്ഥാനം ദുരുപയോഗം ചെയ്യുകയും വീഡിയോകോണ്‍ ഗ്രൂപ്പ് പ്രൊമോട്ടര്‍ വേണുഗോപാല്‍ ദൂതിന് 2009ലും 2011ലും വായ്പ അനുവദിക്കുകയും ചെയ്തെന്നാണ് ആരോപണം.