ഉപ്പുചാക്കുകളില്‍ കടത്താന്‍ ശ്രമിച്ചത് നാലരക്കോടിയുടെ ബിരിയാണി അരി

കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍’ കടത്താന്‍ ശ്രമിച്ചത് നാലരക്കോടിയുടെ ബിരിയാണി അരി. നിലവിൽ രാജ്യത്തിന് പുറത്തേക്ക് മട്ട അരി മാത്രമാണ് ഡ്യൂട്ടി അടച്ച് കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ളത്. ബാക്കി എല്ലാത്തിനും കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. രാജ്യത്ത്‌ അരി കിട്ടാത്ത സാഹചര്യം ഉണ്ടാക്കരുത് എന്ന് കരുതലിലാണ് കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയത് ,എന്നാൽ കേന്ദ്രം നിരോധനത്തെ വെട്ടിച്ചാണ് ചെന്നൈയില്‍ നിന്നും കേരളത്തില്‍ നിന്നുമുളള വ്യാപാരികൾ പലഘട്ടങ്ങളിലായി അരികടത്താന്‍ ശ്രമിച്ചത്. ഉപ്പുചാക്കുകള്‍ക്ക് പിന്നിലൊളിപ്പിച്ച് വെള്ളിയാഴ്ച കടത്താന്‍ ശ്രമിച്ച മൂന്ന് കണ്ടെയ്‌നറുകള്‍ കസ്റ്റംസ് പിടികൂടി. ഒരുമാസത്തിനിനടെ പതിമൂന്ന് കണ്ടെയ്‌നര്‍ അരിയാണ് ഇതുപോലെ പിടികൂടിയത്. നാലരക്കോടി രൂപയാണ് പിടികൂടിയ അരിയുടെ മൂല്യം.

അതേസമയം, ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന അരി ദുബായ് പോലുള്ള ഇടങ്ങളിലേക്ക് എത്തിക്കുകയാണെങ്കില്‍ വ്യാപാരികള്‍ക്ക് മൂന്നിരട്ടിയാണ് ലാഭം കിട്ടുക. ഇതാണ് രാജ്യത്തെ തുറമുഖങ്ങള്‍ വഴി അരി കടത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. വല്ലാര്‍പാടത്ത് ചെന്നൈയില്‍ നിന്നുള്ള വ്യാപാരിയുടെ മൂന്ന് കണ്ടെയ്‌നറുകളാണ് ഉപ്പ് എന്ന ലേബല്‍ ചെയ്ത് വെള്ളിയാഴ്ച എത്തിയത്. ലണ്ടനിലേക്ക് അയക്കാനുള്ളതായിരുന്നു ഇത്. ഇതില്‍ അരിയാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വല്ലാര്‍പാടം ട്രാന്‍സ്ഷിപ്പ്‌മെന്റിലെ കസ്റ്റംസ് സംഘത്തിന് ലഭിച്ചിരുന്നു.കണ്ടെയ്‌നറുകള്‍ പരിശോധിച്ചപ്പോള്‍ ആദ്യത്തെ ചാക്കുകളിലെല്ലാം ഉപ്പായിരുന്നു.

ഇതിന് പിന്നിലെ ചാക്കുകള്‍ പരിശോധിച്ചപ്പോഴാണ് കിലോയ്ക്ക് 160 രൂപ വിലമതിക്കുന്ന ബിരിയാണി അരി ചാക്കുകള്‍ പിടികൂടിയത്. കോഴിക്കോട് ആസ്ഥാനമായ ചില വ്യാപാരികള്‍ കഴിഞ്ഞ മാസം സമാനമായരീതിയില്‍ അരി കടത്താന്‍ ശ്രമിച്ചിരുന്നു. ഇവരുടെ പത്ത് കണ്ടെയ്‌നറുകളാണ് പിടികൂടിയത്. മൂന്നരക്കോടിയുടെ മൂല്യം ഇവയ്ക്കുണ്ട്. രാജ്യത്തിന് പുറത്തേക്ക് ഒരു കണ്ടെയ്‌നര്‍ എത്തിയാല്‍ ഒരു കോടിയുടെ അരിക്ക് മൂന്ന് കോടി രൂപവരെ ലാഭമുണ്ടാകും. അരി പിടിച്ച സംഭവത്തില്‍ വ്യാപാരികളുടേതുള്‍പ്പടെയുള്ള വിവരങ്ങള്‍ കസ്റ്റംസ് സംഘം കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗത്തിന് കൈമാറും.

അതേസമയം, ഈ കഴിഞ്ഞ ജൂലൈ 20-ന് ആണ് ഇന്ത്യ ബസുമതി ഇതര ഇനം അരിയുടെ കയറ്റുമതി നിരോധിച്ചു.കഴിഞ്ഞ വർഷം, ആഗോള വിപണിയിൽ വില ഉയരാൻ തുടങ്ങിയതോടെ സർക്കാർ അരി കയറ്റുമതിക്ക് 20 ശതമാനം തീരുവ ചുമത്തിയിരുന്നുവെങ്കിലും കയറ്റുമതി വർധിച്ചു. പൊട്ടിച്ച അരിയുടെ കയറ്റുമതിക്കും സമ്പൂർണ നിരോധനം ഏർപ്പെടുത്തി. കൂടാതെ, അരി ബഫർ സ്റ്റോക്കുകൾ കുറവാണ്.കയറ്റുമതി നിരോധനം ഇന്ത്യയിലെ നെല്ലിൻ്റെ 25 ശതമാനം മാത്രമേ ഉള്ളൂ എന്നതിനാൽ, അറ്റ ​​കയറ്റുമതി എണ്ണം ഇപ്പോഴും ഉയർന്ന നിലയിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യൻ കയറ്റുമതിയുടെ 2.5 ശതമാനം മാത്രമാണ് അരി.

എന്നാൽ 800 ദശലക്ഷം ഇന്ത്യക്കാർക്ക് സർക്കാർ സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകുന്നത് തുടരുന്നതിനാൽ ബഫർ സ്റ്റോക്കുകൾ നിലനിർത്തേണ്ടതുണ്ട്. ഇതിനർത്ഥം അരി നിരോധനം തുടരുമെന്ന് വിശകലന വിദഗ്ധർ പ്രതീക്ഷിക്കുന്നു. ചൂടുള്ള കാലാവസ്ഥ ഖാരിഫ് വിളയെ തടസ്സപ്പെടുത്തിയതിന് ശേഷം ഇന്ത്യ ഗോതമ്പ് കയറ്റുമതിക്കും നിരോധനം പ്രഖ്യാപിച്ചിരുന്നുവെന്ന് ഓർക്കുക. ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിയുടെ വിഹിതത്തിൻ്റെ ഒരു ശതമാനം ചൈന, ഇറാൻ അല്ലെങ്കിൽ സൗദി അറേബ്യ എന്നിവയെ അപേക്ഷിച്ച് ഉയർന്ന വിഹിതമാണ്.

ഏഷ്യയിലുടനീളം അരി വ്യാപകമായി ഉപയോഗിക്കപ്പെടുന്നു, അതായത് ഇറക്കുമതിക്ക് പകരം വയ്ക്കാനുള്ള സാധ്യത കുറവാണ്. മലേഷ്യയെ ഏറ്റവും കൂടുതൽ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അരിപ്പൊടി ഉൽപാദനത്തിലേക്ക് പോകുന്ന അരിയുടെ ക്ഷാമത്തെക്കുറിച്ച് ഇതിനകം ചില റിപ്പോർട്ടുകൾ ഉണ്ട്. ഫിലിപ്പീൻസ് അതിൻ്റെ അരിയുടെ 20 ശതമാനവും ഇറക്കുമതി ചെയ്യുന്നു, എന്നാൽ പ്രധാനമായും വിയറ്റ്നാമിൽ നിന്നാണ്, എന്നാൽ ഇന്ത്യയുടെ ഇറക്കുമതി നിരോധനം മൂലം ആഗോളതലത്തിൽ അരി വില ഉയരുന്നതിനാൽ ഇവിടെ വില സമ്മർദ്ദം ഉയർന്നേക്കാം. കൂടാതെ ഫിലിപ്പീൻസിൻ്റെ സിപിഐ കുട്ടയിലെ അരിയുടെ തൂക്കം ഈ മേഖലയിലെ ഏറ്റവും ഉയർന്നതാണ്.