ഹരിയാനയില്‍ നായാബ് സിങ് സൈനി മുഖ്യമന്ത്രിയാകും, ഘട്ടറിന് ലോക്‌സഭാ സീറ്റ് നല്‍കും

ന്യൂഡല്‍ഹി. ഹരിയാനയിലെ ബിജെപി ജെജെപി സഖ്യം തകര്‍ന്നതിന് പിന്നാലെ നയാബ് സിങ് സൈനിയെ മുഖ്യമന്ത്രിയാക്കി ബിജെപി. നിലവില്‍ ബിജെപി സംസ്ഥാന അധ്യക്ഷനും കുരുക്ഷേത്ര മണ്ഡലത്തില്‍ നിന്നുള്ള എംപിയുമാണ് സൈയിനി. ഘട്ടര്‍ സര്‍ക്കാര്‍ രാജിവെച്ചതിന് പിന്നാലെ മണിക്കൂറുകള്‍ക്കുള്ളിലാണ് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്.

പുതിയ മുഖ്യമന്ത്രി ചൊവ്വാഴ്ച അഞ്ച് മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. കഴിഞ്ഞ വര്‍ഷമാണ് നായ്ബ് സിങ് സൈനി ബിജെപിയുടെ സംസ്ഥാന പ്രസിഡന്റാകുന്നത്. മനോഹര്‍ ലാല്‍ ഖട്ടാറിനെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണ മണ്ഡലത്തില്‍ നിന്നും മത്സരിപ്പിക്കാനാണ് തീരുമാനം.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സഖ്യത്തില്‍ ഭിന്നതയ്ക്ക് കാരണം.