കണ്ണൂരില്‍ പേ വിഷബാധയേറ്റ് പശു ചത്തു;പുല്ലില്‍ കൂടി പേവിഷബാധ ഏറ്റതാകാമെന്ന് പ്രാഥമിക നിഗമനം

കണ്ണൂര്‍. കണ്ണൂരില്‍ പേവിഷബാധയേറ്റ് പശു ചത്തു. എന്നാല്‍ പശുവിനെ പട്ടി കടിച്ചതിന്റെ ലക്ഷണങ്ങള്‍ ഒന്നും കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. പുല്ലില്‍ നിന്നായിരിക്കാം പേ വിഷ ബാധയേറ്റതെന്ന നിഗമനത്തിലാണ് ഡോക്ടര്‍മാര്‍. ചാലയിലെ പ്രസന്നയുടെ പശുവാണ് പേ വിഷബാധയേറ്റ് ചത്തത്. ഡോക്ടര്‍മാര്‍ വന്ന് പരിശോധന നടത്തിയ ശേഷമാണ് പേ വിഷബാധ സ്ഥിരീകരിച്ചത്.

തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി പശുവിനെ മരത്തില്‍ കെട്ടിയിട്ടു. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ പശു അക്രമാസക്തമായിരുന്നതായി വീട്ടുകാര്‍ പറയുന്നു. കെട്ടിയിട്ടത് കൊണ്ട് പശു അധികം സ്ഥലത്തൊന്നും പോയിരുന്നില്ല. കറവയുള്ള പശുവാണ് ചത്തത്.

സുരക്ഷ മുന്‍കരുതലുകളുടെ ഭാഗായി പശുവുമായി അടുത്ത് ഇടപഴകിയവര്‍ക്ക് കുത്തിവെപ്പ് നല്‍കും. സുരക്ഷിതമായി പശുവിനെ മറവ് ചെയ്യുവാന്‍ നടപടികള്‍ ആരംഭിച്ചു. മേയര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി.