ഇറാനെ ദഹിപ്പിക്കുമോ?, യു എസ് പട്ടാളം വളയുന്നു

ഹമാസിനു ഇസ്രായേലിൽ ഇടാൻ മിസൈൽ നല്കിയത് ഇറാനോ? ഇറാന്റെ എല്ലാ കളിയും ഇതോടെ തീർക്കാൻ അമേരിക്ക ഇറാൻ വളയുന്നു. ഇസ്രയേലിൽ നടന്ന അക്രമണങ്ങൾക്ക് പിന്നിൽ ഇറാന്റെ ഇടപെടലുകളാണ് ഇപ്പോൾ അന്വേഷിക്കുന്നത്. ഇതിന് പിന്നിൽ ഇറാൻ ഉണ്ടെങ്കിൽ ഇറാന് കനത്ത ശിക്ഷ തന്നെ നൽകുമെന്നാണ് വിവരം.

സംഭവത്തിൽ അമേരിക്കയും സഖ്യകക്ഷികളും ഇറാന്റെ പങ്കാണ് ഇപ്പോൾ അന്വേഷിക്കുന്നത്. ഹമാസിന് ഒരിക്കലും തനിച്ച് ഇത്രവലിയ രീതിയിലുള്ള ഓപ്പറേഷൻ നടത്താൻ സാധിക്കില്ലെന്നാണ് അമേരിക്കയുടം സഖ്യകക്ഷികളും കണ്ടെത്തിയിരിക്കുന്നത്. ഹമാസിന് ഇസ്രയേലിന്റെ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് അക്രമണം നടത്തുക. അതുപോലെ തന്നെ ഇസ്രയേൽ ചാര സംഘടനയെ മറികടന്ന് വലിയ അക്രമണം നടത്തണമെങ്കിൽ വലിയ ശക്തിയുടെ തന്നെ സഹായം ഉണ്ടെന്നാണ് വിവരം.

ഇതിന് പിന്നിൽ ഇറാൻ അല്ലെങ്കിൽ റഷ്യ അല്ലെങ്കിൽ ഉത്തരകൊറിയ ഈ ചോദ്യങ്ങളിലേക്കാണ് ഇപ്പോൾ നീങ്ങുന്നത്. വിഷയത്തിൽ‌ അമേരിക്ക ഇറാന്റെ പങ്ക് അന്വേഷിക്കുകയാണ്. എന്നാൽ നിലവിൽ ഇറാനെതിരെ തെളിവ് ഒന്നും ലഭിച്ചിട്ടില്ല. ഇസ്രയേൽ ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ സംവിധാനമുള്ള രാജ്യമാണ്. ലോകത്തിലെ പല രാജ്യങ്ങൾക്കും ആയുധം വിൽക്കുന്ന രാജ്യമാണ്.