ഇസ്രായേലിൽ മരണം 1150 കടന്നു,ഗാസയിലേക്ക് 3ലക്ഷം ജൂതപട

അപ്രതീക്ഷിതമായ ആക്രമണത്തിൽ ഇസ്രായേലിനു നഷ്ടം 1150ലേറെ പൗരന്മാർ. ആദ്യം ഞടുങ്ങിയ ഇസ്രായേലി സൈന്യം ഇപ്പോൾ വർദ്ധിത വീര്യം കാട്ടുന്നു. അവർ ഹമാസിനെതിരേ മാത്രമല്ല ലബനോനെതിരേയും നീങ്ങുന്നു. ഇറാനും ലബനോനും ശത്രു പാളയത്തിൽ ഉണ്ട് എങ്കിലും ഇപ്പോൾ പരസ്യമായ പ്രഖ്യാപനം വന്നിരിക്കുന്നത് ഗാസക്ക് എതിരേയാണ്‌

ഗാസയിലേക്ക് 3 ലക്ഷം ജൂത പടയാണ്‌ നീങ്ങുന്നത്. കരയുദ്ധം ആയിരിക്കും. ഗാസയിലെ ഓരോ കെട്ടിടവും അരിച്ച് പിറുക്കും. സംശയം ഉള്ളവ തകർക്കും. ഗാസ പ്രേത നഗരമായി മാറി. ജനങ്ങൾ എല്ലാം പാലായനം ചെയ്തു. ഗാസയിൽ ഭൂരിപക്ഷവും മുസ്ളീങ്ങൾ ആണ്‌. കുറച്ച് ഓർത്തഡോക്സ് ക്രിസ്ത്യാനികൾ ഉണ്ട്. ഇപ്പോൾ മുസ്ളീങ്ങൾ പാലായനം ചെയ്തു കഴിഞ്ഞു.

ഗാസയിലെ ഇന്നത്തേ അവസ്ഥ ഹമാസ് ഇരന്നു വാങ്ങിയ പണിയാണ്‌. കാറ്റ് വിതച്ച് ഹമാസ് കൊടുങ്കാറ്റ് കൊയ്തു. പലസ്ഥീന്നിന്റെ ഹൃദയ ഭൂമി ഗാസ ഇസ്രായേൽ കൈവശപ്പെടുത്തുകയാണ്‌. അതും തിരുവായ്ക്ക് എതിർ വാ ഇല്ലാതെ. യാതൊരു എതിർപ്പും ഇല്ലാതെ.

ഗാസയിൽ “സമ്പൂർണ ഉപരോധം” നടത്താൻ ഇസ്രായേൽപ്രതിരോധ മന്ത്രി ഉത്തരവിട്ടു. “ഞങ്ങൾ ഗാസയിൽ പൂർണ്ണമായ ഉപരോധം ഏർപ്പെടുത്തുകയാണ്… വൈദ്യുതിയില്ല, ഭക്ഷണമില്ല, വെള്ളമില്ല, ഗ്യാസില്ല — എല്ലാം അടച്ചിരിക്കുന്നു,” ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ഒരു വീഡിയോ സന്ദേശത്തിൽ പറഞ്ഞു.ആഹാരം ഇനി ഗാസയിൽ താമസിക്കുന്നവർക്ക് ഇല്ല. വെള്ളത്തിന്റെ ലൈനുകൾ എല്ലാം ബ്ളോക്ക് ചെയ്തു.

അതായത് ശരിക്കും ഗാസയെ തടവിലാക്കി. ഗാസ പ്രേത നഗരമായി മാറി.ദരിദ്രവുമായ ഗാസ മുനമ്പിൽ ഒറ്റരാത്രികൊണ്ട് ഏറ്റുമുട്ടലുകളിൽ 500 ലധികം ലക്ഷ്യങ്ങൾ ആക്രമിച്ചതായി ഇസ്രായേൽ സൈന്യം പറഞ്ഞു, അതേസമയം എൻക്ലേവിന് ചുറ്റുമുള്ള ഇസ്രായേലിനുള്ളിൽ ഏഴോ എട്ടോ സ്ഥലങ്ങളിൽ യുദ്ധം തുടരുകയാണ്‌,