കണ്ണൂരില്‍ നിന്നും ഇസ്രയേല്‍ പോലീസിന് അടിയന്തരമായി ഒരു ലക്ഷം യൂണിഫോമുകള്‍ കൂടെ ആവശ്യപ്പെട്ട് ഇസ്രയേല്‍

കണ്ണൂര്‍. ഇസ്രയേല്‍ ഹമാസ് യുദ്ധം രൂക്ഷമായിരിക്കെ ഇസ്രയേല്‍ പോലീസിന് ഒരു ലക്ഷം യൂണിഫോമുകള്‍ അടിയന്തരമായി തുന്നിക്കൊടുക്കാന്‍ ആവശ്യപ്പെട്ട് ഇസ്രയേല്‍. കൂത്തുപറമ്പില്‍ പ്രവര്‍ത്തിക്കുന്ന വസ്ത്ര നിര്‍മാണ യൂണിറ്റിനാണ് ഒരു ലക്ഷം യൂണിഫോമുകളുടെ അടിയന്തര ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നത്.

ഇസ്രയേല്‍ പോലീസിനായി ആകാശനീല, ഇളംപച്ച, നേവി ബ്ലൂ നിറങ്ങളിലുള്ള യൂണിഫോമുകളാണ് യൂണിറ്റില്‍ നിര്‍മിക്കുന്നത്. ഇസ്രയേല്‍ പോലീസിന് ആവശ്യമായ യൂണിഫോമുകള്‍ നിര്‍മിക്കുന്നത് കൂത്തുപറന്ര് വലിയവെളിച്ചം കിന്‍ഫ്ര വ്യവസായ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന മരിയന്‍ അപ്പാരല്‍ എന്ന സ്ഥാപനത്തിലാണ്.

അതേസമയം ഇസ്രയേല്‍ ഹമാസ് യുദ്ധത്തില്‍ യുദ്ധമുഖത്ത് ഉപയോഗിക്കുന്ന കറുത്ത യൂണിഫോമുകളും ഇവിടെ നിര്‍മിക്കുന്നുണ്ട്. സ്ഥാപനം എട്ട് വര്‍ഷമായി ഇസ്രയേല്‍ പോലീസിന് ആവശ്യമായ യൂണിഫോമുകള്‍ നിര്‍മിച്ച് നല്‍കുന്നു. പുതിയ സാഹചര്യത്തില്‍ ഒരു ലക്ഷം യൂണിഫോമുകള്‍ക്കാണ് ഇസ്രയേല്‍ സര്‍ക്കാര്‍ അടിയന്തര ഓര്‍ഡര്‍ നല്‍കിയത്.

അതേസമയം ലഭിച്ച ഓര്‍ഡറുകള്‍ ഡിസംബറിനകം തയ്യാറാക്കി കയറ്റി അയയ്ക്കാനാണ് കമ്പനി ശ്രമിക്കുന്നത്. കമ്പനിക്ക് ഇസ്രയേലില്‍ നിന്നും ഓരോ വര്‍ഷവും ഇത്രയും ഓര്‍ഡര്‍ ലഭിക്കാറുണ്ട്.