ആലുവ പീഡനക്കേസ് പ്രതി തിരുവനന്തപുരം സ്വദേശിയെന്ന് സംശയം

കൊച്ചി. മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന എട്ട് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ പ്രതി തിരുവനന്തപുരം സ്വദേശിയാണെന്ന് വിവരം. പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു. ഇതിനില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി തിരുവനന്തപുരം സ്വദേശിയാണെന്നതിന് തെളിവ് ലഭിച്ചത്.

പ്രതിക്കെതിരെ നിരവധി കേസുകളുണ്ടെന്നാണ് വിവരം. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ മോഷ്ടിച്ച കേസിലെ പ്രതിയാണ് ഇയാള്‍. ഇയാള്‍ അലഞ്ഞ് തിരഞ്ഞ് നടക്കുന്ന സ്വഭാവമുള്ള വ്യക്തിയാണെന്നും പറയുന്നു. ഇയാളുടെ ചിത്രം പീഡനത്തിന് ഇരയായ കുട്ടിയും ദൃക്‌സാക്ഷിയും തിരിച്ചറിഞ്ഞു.

ബിഹാര്‍ സ്വദേശികളുടെ മകളെ ഉറക്കത്തില്‍ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയാരുന്നുവെന്ന് പോലീസ് പറയുന്നു. പലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. കുട്ടി നലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജി ചികിത്സയിലാണ്. ആലുവ ചാത്തന്‍ പുറത്താണ് സംഭവം.