Home national ജമ്മു കശ്മീര്‍ ഡിജിപി കൊല്ലപ്പെട്ടു; ഉത്തരവാദിത്വം ഏറ്റെടുത്ത് പിഎഎഫ്എഫ്

ജമ്മു കശ്മീര്‍ ഡിജിപി കൊല്ലപ്പെട്ടു; ഉത്തരവാദിത്വം ഏറ്റെടുത്ത് പിഎഎഫ്എഫ്

ശ്രീനഗര്‍. ജമ്മു കശ്മീരില്‍ ഡിജിപി ഹേമന്ത് കുമാര്‍ ലോഹി കൊല്ലപ്പെട്ടു. കൊപാതകത്തിന്റെ ഉത്തരവാദിത്വം ലഷ്‌കര്‍ ഇ തൊയ്ബയുടെ ഇന്ത്യന്‍ ശാകയായ പിഎഎഫ്എഫ് ഏറ്റെടുത്തു. ജമ്മുവിലെ വീട്ടില്‍ തിങ്കളാഴ്ചയാണ് ലോഹിയയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ കഴുത്തി മുറിവുണ്ടായിരുന്നു. ശരീരത്തില്‍ പൊള്ളലേറ്റിട്ടുണ്ട്. ലോഹിയുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന യാസിറാണ് കൊലയ്ക്ക് പിന്നില്‍ എന്നാണ് പോലീസ് പറയുന്നത്.

ഇയാള്‍ ഒളിവിലാണ്. പ്രതിെ കണ്ടെത്തുവാന്‍ പോലീസ് അന്വേഷണം ശക്തമാക്കി. കൊലപാതകത്തിന് ശേഷം ഇയാള്‍ ഓടിപ്പോകുന്നത് സിസിടിവിയില്‍ കാണമെന്ന് പോലീസ് പറയുന്നു. പിഎഎഫ്എഫിന്റെ സ്‌പെഷല്‍ഡ സ്‌ക്വാഡാണ് കൊലപാതകം നടത്തിയതെന്ന് ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടുള്ള പ്രസ്താവനയില്‍ ഇവര്‍ അവകാശ്യപ്പെടുന്നു.

ഈ അടുത്ത് കശ്മീരില്‍ പ്രദേശവാസികള്‍ അല്ലാത്തവര്‍ക്കെതിരെയുള്ള അക്രമങ്ങളുടെ ഉത്തരവാദിത്തം പിഎഎഫ്എഫ് ഏറ്റെടുത്തിട്ടുണ്ട്. ഇനിയും ഇത്തരം അക്രമം നടത്തുമെന്നാണ് ഇവര്‍ പറയുന്നത്. ജമ്മു കശ്മീരില്‍ ത്രിദിന സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര മന്ത്രി അമിത് ഷായ്ക്കുള്ള ചെറിയ സമ്മാനമാണ് ലോഹിയയുടെ കൊലപാതകമെന്ന് ഭീകരര്‍ പറയുന്നു.

1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ലോഹിയ. ഓഗസ്റ്റിലാണ് അദ്ദേഹം ഡിജിപിയായി ചുമതലയേല്‍ക്കുന്നത്. ലോഹിയയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നും പൊട്ടിയ കെച്ച് അപ്പിന്റെ കുപ്പി കൊണ്ട് കഴുത്തറക്കാന്‍ കൊലപാതകി ശ്രമിച്ചുവെന്നുമാണ് പ്രാഥമിക നിഗമനം.