ആള് ഡയറക്ടർ ആണ്, ഫസ്റ്റ് സൈറ്റിൽ തന്നെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു, പുതിയ പ്രണയം വെളിപ്പെടുത്തി സന്തോഷ് വർക്കി

മോഹൻലാലിന്റെ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടിന്റെ റിലീസ് ദിവസം പുറത്തുവന്ന ഒരു ആരാധകന്റെ വീഡിയോ വലിയ ശ്രദ്ധ നേടിയിരുന്നു. ആറാട്ട് എന്ന ചിത്രത്തെ കുറിച്ച് ആവേശത്തോടെ ഒരാൾ തന്റെ അഭിപ്രായം പറയുന്നതിന്റെ വീഡിയോയായിരുന്നു അത്. ‘ആറാട്ടി’നെ കുറിച്ച് ഓരോരുത്തരും പറയുന്നത് ശ്രദ്ധിച്ച് കേൾക്കുകയും ചെയ്യുന്ന ആളെ ഓഡിയൻസ് റെസ്‍പോൺസ് വീഡിയോയിൽ നിറഞ്ഞു കാണാമായിരുന്നു. മോഹൻലാൽ ആറാടുകയാണ് എന്ന് പറഞ്ഞ് ട്രോളുകളിലും നിറഞ്ഞ സന്തോഷ് വർക്കി എന്ന ആരാധകൻ ഇപ്പോൾ താരമാണ്.

എൻജിനീയർ ആയ സന്തോഷ് വർക്കി ഇപ്പോൾ ഫിലോസഫിയിൽ പിഎച്ച്‍ഡി ചെയ്യുകയാണ്. മോഹൻലാലിന്റെ എല്ലാ സിനിമകളും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണുകയും മോഹൻലാലിനുവേണ്ടി സംസാരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് സന്തോഷ് വർക്കി.

ഇപ്പോളിതാ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് ആറാട്ട് ന്തോഷ് വർക്കി. ഇത് മോനിഷ മോഹൻ മേനോനാണ്. ഫസ്റ്റ് സൈറ്റിൽ തന്നെ എനിക്ക് മോനിഷ മോഹൻ മേനോനെ ഇഷ്ടപ്പെട്ടു. അവർക്കും എന്നെ ഇഷ്ടപ്പെട്ടതാണ്. വളരെ സന്തോഷത്തോടെ കൂടിയാണ് അവർ എൻറെ കൂടെ ഫോട്ടോ എടുത്തത്. എനിക്ക് പറ്റിയ അബദ്ധം എന്താണെന്നുവെച്ചാൽ അവരുടെ ഫോൺ നമ്പർ ചോദിക്കാൻ പറ്റിയില്ല. ഒരുപാട് കഷ്ടപ്പെട്ടു ഫോൺ നമ്പറിനു വേണ്ടി. പക്ഷേ ഇതുവരെയും കിട്ടിയില്ല.

അവരിപ്പോൾ ആരുടെയെങ്കിലും കൂടെ കമ്മിറ്റെഡ്‌ ആണോ എന്നറിയില്ല പക്ഷേ എനിക്ക് അവരെ ഭയങ്കര ഇഷ്ടമാണ്. ഈയിടെ ഒരു പടം ഡയറക്ട് ചെയ്തായിരുന്നു .ന്യൂ നോർമൽ എന്ന് പറഞ്ഞ ഒരു പടം. എനിക്ക് അവരെ ഇഷ്ടമാണ്. ഫസ്റ്റ് സൈറ്റിൽ തന്നെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അവർക്കും എന്നെ ഇഷ്ടപ്പെട്ടത് പോലെ തോന്നി. ഞങ്ങൾക്ക് കുറേ കോമൺ ഫാക്ടർസ് ഉണ്ട്. അവർ എൻജിനീയറാണ്, സിനിമ, മോഹൻലാലിനെ ഇഷ്ടം