രാഹുലിന്റെ ഉപദേശകനായ വംശീയ വിരോധി, ഇന്ത്യക്കാരെ കാണുന്നത് ആഫ്രിക്കൻ, അറബ്, ചൈനീസ് വംശജരായി, നിർമല സീതാരാമൻ

ന്യൂഡൽഹി: രാഹുലിന്റെ ഉപദേശകനായ വംശീയ വിരോധി, നിങ്ങളുടെ മനസിലിരിപ്പും അഭിപ്രായവും വെളിപ്പെടുത്തിയതിന് നന്ദി സാം പിത്രോദയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ധനമന്ത്രി നിർമല സീതാരാമൻ.

ദക്ഷിണേന്ത്യയിൽ നിന്നുള്ളയാണ് ഞാൻ, ഇന്ത്യക്കാരെ പോലെയാണിരിക്കുന്നത്. എന്റെ ടീമിൽ വടക്കുകിഴക്കൻ ഇന്ത്യയിൽ നിന്നുള്ള നിരവധി സഹപ്രവർത്തകരുണ്ട്, അവരും ഇന്ത്യക്കാരെ പോലെയാണ്. ഇന്ത്യയുടെ പടിഞ്ഞാറ് ഭാ​ഗത്ത് നിന്നുള്ളവരും എന്‌‍റെ ടീമിലുണ്ട്. അവരും ഇന്ത്യക്കാരെ പോലെയാണിരിക്കുന്നത്. ഈ വിവാദ പരാമർശത്തിൽ ഇൻഡി മുന്നണിക്കിത് നാണക്കേടാണ്.” നിർമല സീതാരാമൻ പറഞ്ഞു.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺ​ഗ്രസിനെതിരെ രം​ഗത്ത് വന്നിരുന്നു. രാഹുലിന്റെ ഉപദേശിയും ഫിലോസഫിക്കൽ ​ഗൈഡുമായ ‘അമേരിക്കൻ അങ്കിൾ’ ഭാരതീയരെ ചർമത്തിന്റെ പേരിൽ അധിക്ഷേപിച്ചത് ഒരിക്കലും രാജ്യം സഹിക്കില്ലെന്നും ഒരു ഇന്ത്യക്കാരനും ഇത് അം​ഗീകരിച്ച് നൽകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വനവാസി കുടുംബത്തിൽ നിന്നുള്ള ദ്രൗപദി മുർമുവിനെ രാഷ്‌ട്രപതി സ്ഥാനത്തേക്ക് എത്തിക്കുന്നതിന് തടസം സൃഷ്ടിക്കാൻ കോൺ​ഗ്രസിനെ പ്രേരിപ്പിച്ചത് ഈ വംശീയ വിദ്വേഷ കാഴ്ചപ്പാടാണെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു. സാം പിത്രോദയുടെ വംശീയ വിദ്വേഷത്തിന് രാഹുൽ മറുപടി പറയണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.