അരുണാചൽ പ്രദേശിൽ ഭൂചലനം, റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തി

ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ സുബൻസിരിയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ബുധനാഴ്‌ച്ച പുലർച്ചെ 4:55നാണ് അനുഭവപ്പെട്ടത്.

ഭൂകമ്പം 10 കിലോമീറ്റർ ആഴത്തിലാണ് അനുഭവപ്പെട്ടതെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു.

അതേസമയം പാകിസ്താനിലും ഇന്ന് നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4 .6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 10.21നാണ് അനുഭവപ്പെട്ടത്. 90 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായത്.