അപർണ്ണയെ ആദ്യമായി ഉമ്മവെച്ചതിനെക്കുറിച്ച് വെളിപ്പെടുത്തി ജീവ

അവതാരക സങ്കൽപ്പങ്ങളെമാറ്റിമറിച്ച വ്യക്തിയാണ് ജീവ.സൂര്യ മ്യൂസിക്കിലൂടെയാണ് ജീവ തന്റെ കരിയർ ആരംഭിക്കുന്നത്.പിന്നീട് സരി​ഗമപ എന്ന റിയാലിറ്റിഷോയിലൂടെ പ്രേക്ഷകരുടെ പ്രീയപ്പെട്ട താരമായിമാറി.സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള വ്യക്തി കൂടിയാണ് ജീവ.സൂര്യ മ്യൂസിക്കിൽ കോ ആങ്കർ ആയി എത്തിയപ്പോഴായിരുന്നു ജീവയും അപർണ്ണയും കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും കല്യാണം കഴിക്കുന്നതും.ഖത്തർ എയർവേസിൽ കാബിൻ ക്രൂവാണ് അപർണജീവയും ഭാര്യ അപർണ്ണയും വയ്ക്കുന്ന ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളതും

ഇരുവരുടെതും പ്രണയവിവാഹമാണ്.സൂര്യ മ്യൂസിക്കിൽ കോ ആങ്കറായി വന്നതാണ് അപർണ്ണ.ജീവിതത്തിലെ ഷോയും ഒരുമിച്ച് ചെയ്യാനായി തീരുമാനിക്കുകയായിരുന്നു ഞങ്ങളെന്നായിരുന്നു ജീവ പറഞ്ഞത്.ഇപ്പോളിതാ,പ്രണയകാലത്തെക്കുറിച്ചും ആദ്യമായി ഉമ്മ വെച്ചതിനെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് ജീവയും അപർണ്ണയും.വാക്കുകൾ ഇങ്ങനെ,പാട്ടുവണ്ടിയുടെ ഷൂട്ടിനിടയിലായിരുന്നു അപർണ്ണയെ ആദ്യമായി ഉമ്മ വെച്ചത്.പുതുപ്പള്ളിയിലായിരുന്നു അന്ന് പരിപാടി.എല്ലാവരും ഭക്ഷണം കഴിക്കാൻ പോയപ്പോഴായിരുന്നു ഉമ്മ വെച്ചത്.പത്താം ക്ലാസിൽ പഠിക്കുന്നതിനിടയിലായിരുന്നു അത്.കാറിന്റെ മറവിൽ വെച്ചായിരുന്നു അത് സംഭവിച്ചത്

അപർണ്ണയിൽ തനിക്ക് ഇഷ്ടമല്ലാത്ത സ്വഭാവങ്ങളെക്കുറിച്ചും ജീവ പറഞ്ഞു.ഇങ്ങനൊരു ചോദ്യത്തിനായി കാത്തിരിക്കുകയായിരുന്നു.എവിടെയെങ്കിലും പോവുന്നതിന് മുൻപ് എപ്പോഴാണ് സമയം പറയേണ്ടതെന്ന് ചോദിക്കാറുണ്ട്.അപ്പോൾ സമയം പറയും.പൊതുവെ കൃത്യസമയത്ത് എത്താനായി ശ്രമിക്കുന്നയാളാണ് ഞാൻ. എന്നാൽ പറഞ്ഞ സമയത്തായിരിക്കും പുള്ളിക്കാരി ഇറങ്ങുന്നത്.വിവാഹ ശേഷം ഇത് പാലിക്കാനായിട്ടില്ല.

ജീവയിൽ ഇഷ്ടമില്ലാത്ത സ്വഭാവത്തെക്കുറിച്ച് അപർണ പറഞ്ഞതിങ്ങനെ,തന്നെ സാധനങ്ങൾ എടുത്ത സ്ഥലത്ത് തന്നെ തിരിച്ച് വെക്കണമെന്ന് നിർബന്ധമുണ്ട് എനിക്ക്.നല്ല വൃത്തിയായി അടുക്കി വെക്കണമെന്ന് ആഗ്രഹമുണ്ട്.തിരക്കുള്ള സമയത്ത് മാത്രമാണ് ഇത് സംഭവിക്കുന്നതെന്നായിരുന്നുഅപർണ്ണ പറഞ്ഞത്.ഇത് പറഞ്ഞാണ് ഞങ്ങൾ വഴക്കിട്ടിട്ടുള്ളത്.എവിടേലും പോയി വന്നാൽ ബെഡിൽ അത്തപ്പൂക്കളം പോലെ മേക്കപ്പ് സാധനങ്ങളും ഡ്രസ്സുകളും കിടക്കുന്നത് കാണാം.എന്താണ് ഇതെന്ന് ചോദിച്ചാൽ ഇപ്പോൾ മാറ്റാമെന്ന് പറയും.

അവതാരകയും അഭിനേത്രിയുമായി തിളങ്ങിയിട്ടുണ്ട് അപർണ്ണ തോമസ്.ജെയിംസ് ആൻഡ് ആലീസ് ഉൾപ്പടെയുള്ള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് താരംഅടുത്തിടെയായിരുന്നു താരം യൂട്യൂബ് ചാനൽ തുടങ്ങിയത്.മേക്കപ്പിനെക്കുറിച്ചും സൗന്ദര്യം നിലനിർത്തുന്നതിനായി താനുപയോഗിക്കുന്ന പ്രൊഡക്ടുകളെക്കുറിച്ചുമെല്ലാം അപർണ്ണ പറഞ്ഞിരുന്നു.ഇടയ്ക്ക് ജീവയും അപർണ്ണയ്‌ക്കൊപ്പം ചാനലിൽ എത്തിയിരുന്നു.വ്യത്യസ്തമായ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായും അപർണ്ണ എത്താറുണ്ട്.