ഊണിലും ഉറക്കത്തിലും മാത്രമല്ല, കുളിക്കുമ്പോൾ പോലും കൂടെ കാണും, ചിത്രങ്ങളുമായി ജീവ

അവതാരക സങ്കൽപ്പങ്ങളെമാറ്റിമറിച്ച വ്യക്തിയാണ് ജീവ.സൂര്യ മ്യൂസിക്കിലൂടെയാണ് ജീവ തന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീട് സരി​ഗമപ എന്ന റിയാലിറ്റിഷോയിലൂടെ പ്രേക്ഷകരുടെ പ്രീയപ്പെട്ട താരമായിമാറി. സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള വ്യക്തി കൂടിയാണ് ജീവ. സൂര്യ മ്യൂസിക്കിൽ കോ ആങ്കർ ആയി എത്തിയപ്പോഴായിരുന്നു ജീവയും അപർണ്ണയും കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും കല്യാണം കഴിക്കുന്നതും. ഖത്തർ എയർവേസിൽ കാബിൻ ക്രൂവാണ് അപർണജീവയും ഭാര്യ അപർണ്ണയും വയ്ക്കുന്ന ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളതും

ആറാം വിവാഹവാർഷികത്തോടനുബന്ധിച്ച് ഇരുവരും പങ്കുവെച്ച ചിത്രമാണ് ഇവിടെ വൈറലാവുന്നത്. വളരെ റൊമാൻറിക് ആയിട്ടാണ് ഇരുവരും ചിത്രങ്ങളിൽ കാണപ്പെടുന്നത്. രസകരമായ ക്യാപ്ഷൻ ആണ് ചിത്രങ്ങൾക്ക് നൽകിയിരിക്കുന്നത്. ഊണിലും ഉറക്കത്തിലും മാത്രമല്ല, കുളിക്കുമ്പോൾ പോലും എൻറെ കൂടെ കാണും എന്നാണ് കാപ്ഷൻ ൻകിയത്.

അവതാരകയും അഭിനേത്രിയുമായി തിളങ്ങിയിട്ടുണ്ട് അപർണ്ണ തോമസ്.ജെയിംസ് ആൻഡ് ആലീസ് ഉൾപ്പടെയുള്ള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് താരംഅടുത്തിടെയായിരുന്നു താരം യൂട്യൂബ് ചാനൽ തുടങ്ങിയത്.മേക്കപ്പിനെക്കുറിച്ചും സൗന്ദര്യം നിലനിർത്തുന്നതിനായി താനുപയോഗിക്കുന്ന പ്രൊഡക്ടുകളെക്കുറിച്ചുമെല്ലാം അപർണ്ണ പറഞ്ഞിരുന്നു.ഇടയ്ക്ക് ജീവയും അപർണ്ണയ്‌ക്കൊപ്പം ചാനലിൽ എത്തിയിരുന്നു.വ്യത്യസ്തമായ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായും അപർണ്ണ എത്താറുണ്ട്.