അങ്കിള്‍ എന്ന് വിളിച്ച കാവ്യയെ ദിലീപ് തിരുത്തി, ആ വിളി ഏട്ടാ എന്നാക്കിയതും ദിലീപ് തന്നെ

മലയാളികളുടെ പ്രിയ താര ദമ്പതികളാണ് ദിലീപും കാവ്യ മാധവനും. ബാലതാരമായിട്ടാണ് കാവ്യ അഭിനയ രംഗത്ത് എത്തുന്നത്. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് താരം നായികയായി അരങ്ങേറ്റം കുറിക്കുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയതാരമായി നടി മാറി. ദിലീപുമായുള്ള വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയാണ് കാവ്യ. എന്നാല്‍ കാവ്യയുടെയും ദിലീപിന്റെയും മക്കളുടെയും വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് പ്രിയമാണ്.

കാവ്യയും ദിലീപും ആദ്യമായി കണ്ടുമുട്ടുന്നത് 91ല്‍ പൂക്കാലം വരവായി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ്. അന്ന് ദിലീപ് സഹ സംവിധായകനായി പ്രവര്‍ത്തിക്കുകയായിരുന്നു. ദിലീപിനെ ആദ്യമായി കണ്ടപ്പോള്‍ അങ്കിള്‍ എന്നാണ് കാവ്യ വിളിച്ചത്. എന്നാല്‍ അപ്പോള്‍ തന്നെ ദിലീപ് ആ വിളി തിരുത്തി. അങ്കിള്‍ അല്ല മോളേ ഏട്ടാ എന്ന് വിളിക്കാനായി പറയുകയായിരുന്നു. പിന്നീട് എട്ട് വര്‍ഷത്തിന് ശേഷമാണ് ദിലീപും കാവ്യയും ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തില്‍ നായിക നായകന്മാരായി എത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ഇവര്‍ നായിക നായകന്മാരായി വേഷമിട്ടു.

ഏവരെയും ഞെട്ടിച്ച് 2016 നവംബര്‍ 25നായിരുന്നു എറണാകുളത്തെ ഹോട്ടല്‍ വേദാന്തയില്‍ വെച്ച് ദിലീപും കാവ്യയും വിവാഹിതര്‍ ആകുന്നത്. കാവ്യയോട് അങ്കിളേ എന്ന് വിളിക്കേണ്ട എന്ന് പറഞ്ഞ് തിരുത്തിയ ദിലീപ് പിന്നീട് കീര്‍ത്തി സുരേഷിനേയും സനുഷയേയും മാനസിയേയും തിരുത്തിയിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ മൈ സാന്റെ എന്ന സിനിമയിലെ താരമാണ് മാനസി. സിനിമയില്‍ അഭിനയിക്കാനായി എത്തിയപ്പോള്‍ ദിലീപിനെ മാനസി അങ്കിള്‍ എന്ന് വിളിച്ചു. അത് വേണ്ട മോളേ ചേട്ടാന്ന് വിളിച്ചാമതിയെന്ന് പറഞ്ഞ് തിരുത്തുകയുണ്ടായി. കാരണം ഇതേ പ്രായത്തില്‍ അങ്കിള്‍ എന്ന് വിളിച്ചവരൊക്കെ പിന്നെ നമ്മുടെ കൂടെ ഹീറോയിനായി അഭിനയിച്ചിട്ടുണ്ടെന്നാണ് മാനസിയോട് ദിലീപ് പറഞ്ഞത്.